• Current Issue: December 2021
al azar college

                         
       വറുതി വരിഞ്ഞുമുറുക്കിയ ഈ കാലത്താണ് ഫുഡിയോ ഹോംലി ഫുഡ് ഡെലിവറി കമ്പനിയുടെ പ്രസ്കതി മാലോകര്‍ അറിഞ്ഞുതുടങ്ങിയത്.നടുത്തരം കുടുംബങ്ങള്‍ക്ക് അതിജീവനം ദുസ്സഹമാകുമ്പോള്‍ വീട്ടമ്മമാര്‍ക്കും വരുമാനം നേടാനുളള വഴികളുമായാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഫുഡിയോ രംഗത്ത് വരുന്നത്. സ്വന്തം അടുക്കളയില്‍ വീട്ടമ്മമാര്‍ പാചകം ചെയ്യുന്ന ഭക്ഷണം ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കുകയെന്ന നൂതനാശയവുമായാണ് ഫുഡിയോയുടെ വരവ്. ഉണ്ണാനും ഊട്ടാനും ഇഷ്ടമുളള നിരവധി സ്ത്രീകള്‍ പങ്കാളികളായ ഈ സംരഭം തുടക്കം തന്നെ ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോവിഡ് മഹാമാരി നാടാകെ അടച്ചിട്ടപ്പോള്‍ സംരംഭം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഫുഡിയോ  ആപ്പും ഹബുകളും കേരളത്തിലെ പല നഗരങ്ങളിലും സജീവമായിരിക്കുകയാണ്. സ്ത്രീകളെ സ്വാശ്രയരാക്കുന്ന ഈ സംരഭത്തെ കുറിച്ചുളള ഒരു ഹ്രസ്വ കുറിപ്പാണിത്.
 
കാലങ്ങളായി തമിഴ്നാട്ടിലും കേരളത്തിലും ഹോട്ടലുകള്‍ നടത്തിവന്ന കെപി ഫിറോസ്ഖാനും ഭാര്യ ശ്രീനയുമാണ് ഫുഡിയോയുടെ അമരക്കാര്‍. ഭക്ഷണ വില്‍പ്പന രംഗത്ത് തന്‍റേതായ മുദ്ര പതിപ്പിക്കണമെന്ന സ്വപ്നം ഫിറോസ്ഖാനുണ്ട് . ഭാര്യ ശ്രീന ഫീറോസിനാണെങ്കില്‍ മലയാളി സ്ത്രീകള്‍ അന്തസോടെ വരുമാനം ഉണ്ടാക്കി ജീവിക്കണമെന്ന ഫെമിനിസ്റ്റ് ആശയവും മനസിനെ മഥിച്ചിട്ടുളള കാര്യമാണ്. ഇരുവരും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെയിരിക്കെയാണ് ഫുഡിയോയെന്ന പേരില്‍ ഹോംലി ഭക്ഷണ വിതരണം ആരംഭിക്കാന്‍ ഫിറോസ് ആലോചിച്ചു തുടങ്ങുന്നത്. അതോടെ ശ്രീന ഫിറോസ് തന്‍റെ സങ്കല്‍പ്പം ഫുഡിയോടൊപ്പം ചേര്‍ക്കുകയായിരുന്നു. അതെ കുറിച്ച് ശ്രീന:" നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെന്നും അടിച്ചമര്‍ത്തപ്പെടുകയാണ്. ആരും ഒന്നും തുറന്നുപറയുന്നില്ലെങ്കിലും ആരും അത്ര സന്തോഷത്തിലല്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും എല്ലാം സഹിക്കുന്നു. ഈ ചിന്ത കുറെ കാലമായി എന്നെ അലട്ടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എന്‍റെ സൗഹൃദ വലയത്തില്‍ പങ്കുവെയ്ക്കാറുമുണ്ട്.
 
     
         സ്ത്രീകള്‍ക്ക് സ്വന്ത മായി വരുമാന മാര്‍ഗ്ഗ മുണ്ടായാല്‍ ഒരു പരിധിവരെ നന്നാ കുമെന്ന അഭിപ്രായ ക്കാരാണ് കൂടുതല്‍ പെണ്‍ സുഹൃത്തുക്കളും. അതുകൊണ്ട് ഞാന്‍ തന്നെ ഹസ്ബന്‍റിന നിര്‍ ബന്ധിക്കുകയായരുന്നു. അദ്ദേഹം തുടങ്ങാ നിരിക്കുന്ന സ്ഥാപ നത്തില്‍ നിന്നും 80 ശതമാനമെങ്കിലും സ്ത്രീകള്‍ക്ക് ലഭ്യമാക്ക ണമെന്ന്. അങ്ങനെയാണ് സ്വന്തം അടുക്കളയില്‍ നിന്നും ആഹാരം ഉണ്ടാക്കുന്ന വീട്ടമ്മമാരെ പങ്കാളികളാക്കി ഫുഡിയോ ആരംഭിച്ചത്. ഇപ്പോള്‍ പലരും വിളിക്കാറുണ്ട്. ഓര്‍ഡറുകള്‍ കിട്ടി തുടങ്ങിയ സന്തോഷം അറിയിക്കാനാണ് പലരും വിളിക്കുന്നത്. " 
      കേരളത്തില്‍  2400 സ്ത്രീകള്‍ പൂര്‍ണ്ണമായും അതിലേറെ പേര്‍ ഭാഗികമായും ഇപ്പോള്‍ ഫുഡിയോടൊപ്പമുണ്ട്. അവരുണ്ടാക്കുന്ന രുചികരമായ ഭക്ഷണം മൊബൈല്‍ ആപ്പുകള്‍ വഴിയും ഫുഡിയോ ഹബുകള്‍ വഴിയുമാണ് വിറ്റഴിക്കുന്നത്. ഭക്ഷണത്തിന്‍റെ മാര്‍ക്കറ്റിങ്, ക്ല്വാളിറ്റി ചെക്കിങ്, ഡെലിവറി തുടങ്ങിയ ആവിശ്യങ്ങള്‍ക്ക് വേണ്ടി ഒരോ ഓര്‍ഡറില്‍ നിന്നും 20 ശതമാനം ഫുഡിയോ എടുക്കും. അതെ കുറിച്ച് കെ. പി ഫിറോസ്ഖാന്‍: "ശ്രീന പറഞ്ഞത് ശരിയാണ്. സ്ത്രീകളെ സ്വാശ്രയരാക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നത് അവളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. അത് പ്രയോഗത്തില്‍ വരുത്താന്‍ ഫുഡിയോ കമ്പനി വഴി ഞങ്ങള്‍ ശ്രമിക്കുകയായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിലും വില്‍ക്കുന്നതിലും താല്‍പ്പര്യമുളള ഒരു വീട്ടമ്മ ഞങ്ങളെ സമീപിച്ചാല്‍ അവരുടെ ഭക്ഷണം ഹോംലി ഫുഡ് കഴിക്കാന്‍ ഇഷ്ടമുളള ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ക്ക് സംവിധാനമുണ്ട്. മാത്രമല്ല, അവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ എഫ് എസ് എസ് എ ഐ യുടെ രജിസ്ട്രേഷന്‍ എടുത്ത് നല്‍കും. അവരുടെ കിച്ചണ്‍ പരിശോധിച്ച് വൃത്തിയും മറ്റും ഞങ്ങളുടെ ടീം വിലയിരുത്തും. ഫുഡിലെ ഓരോ ഇംഗ്രീഡിയന്‍സും ഞങ്ങളുടെ ക്വാളിറ്റി ടീം പരിശോധിക്കും. പിന്നെ ഞങ്ങളുടെ ഡെലിവറി ടീം ബോയ്സ് അല്ല യുവതികളായിരിക്കും. ഫുഡിയോ എംഡി കൂടിയായ ശ്രീന പറഞ്ഞതുപോലെ ഞങ്ങളുടെ വരുമാനത്തിന്‍റെ വലിയ പങ്ക് സ്ത്രീകള്‍ക്ക് ഉളളതാണ്. ".
 
ഫുഡിയോ ആപ്പ് വഴിയും ഹബുകള്‍ വഴിയും ഓര്‍ഡര്‍ നല്‍കി ഭക്ഷണം വാങ്ങിയവര്‍ ഭക്ഷണത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പറയുന്നത്. മലപ്പുറം പെരുങ്ങോട്ട്പുലത്തെ ശാലിനി, "മോളുടെ പിറന്നാളിന് ഞങ്ങള്‍ ഹോംലി ഫുഡ് കിട്ടാനായി ഫുഡിയോ കോട്ടക്കല്‍ ഹബില്‍ ഓര്‍ഡര്‍ കൊടുത്തു. ഫുഡ് ലഭിച്ചു. ഞങ്ങള്‍ക്ക് നല്ല ഭക്ഷണമായിട്ടാണ് ഫീല്‍ ചെയ്തത്."
 
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥ സോഫിയ, "ഞങ്ങള്‍ സ്റ്റാഫിന്‍റെ പാര്‍ട്ടിക്ക് ഫുഡിയോ ഹബ് വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. മൂന്ന് തവണയും നല്ല ഭക്ഷണം മിതമായ നിരക്കിലാണ് ലഭിച്ചത്. പിന്നെ ഞങ്ങള്‍ കൊല്ലത്തും പാലക്കാട്ടും കാസര്‍ക്കോട്ടും നിന്നൊക്ക വരുന്നവരാണല്ലോ? ഹോട്ടല്‍ ഭക്ഷണമോ കാന്‍റീന്‍ ഭക്ഷണമോ സ്ഥിരമായി കഴിക്കുന്നതിനിടെ നമുക്ക് മിസ്സാകുന്ന ഹോംലി ഫുഡ് ലഭിക്കുമ്പോള്‍ ഒരു സന്തോഷവുമാണ്."
 
ഇത്തരത്തില്‍ നിരവധി സ്ഥിരം ഉപഭോക്താക്കളുണ്ട് ഫുഡിയോക്ക്. അവര്‍ക്കൊക്കെ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നത് കേരളത്തിലെ വീട്ടമ്മമാരാണ്. അതും സ്വന്തം അടുക്കളയില്‍. കൊച്ചിയിലെ അമ്മൂസ് കിച്ചണിലെ സംഗീത, "ഞാന്‍ 20 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. വി.ആര്‍.എസ്എടുത്ത് വീട്ടിലിരിപ്പു തുടങ്ങിയപ്പോള്‍ വളരെ ബോറിങ് അനുഭവിച്ചു. അപ്പോഴാണ് ഫുഡിയോയെ കുറിച്ച് കേട്ടത് എനിക്ക് അറിയുന്ന വിഭവങ്ങള്‍ ഞാനുമുണ്ടാക്കി. കുറച്ച് ഓര്‍ഡരുകള്‍ കിട്ടിയപ്പോള്‍ വലിയ സന്തോഷമായി. പാചകവും ഒരു ക്രിയേറ്റീവ് ജോലിയായിട്ട് എനിക്ക് ഇപ്പോള്‍ തോന്നുന്നു. കഴിക്കുക മാത്രമല്ലല്ലോ കഴിപ്പിക്കുകയും ഒരാനന്ദമായി തോന്നി."
 
ഫുഡിയോയുടെ പാചക പങ്കാളിയായിട്ട് വരുമാനവും സന്തോഷവും ആസ്വദിക്കുന്നവരായിട്ട നിരവധി സ്ത്രീകളുണ്ട്. നിരന്തരം ഓര്‍ഡറുകള്‍ലഭിക്കുന്നവരും ഭാഗികമായി ലഭിക്കുന്ന വരുമുണ്ട്.
ഇങ്ങനെ ലഭിക്കുന്ന വരുമാനം  കുടുംബത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടാണ് ഈ പാചകറാണികള്‍ തുറന്നു പറയുന്നത്.
 
രുചികകര  ആഹാരം  ഉണ്ടാക്കി ഫുഡിയോ ആപ്പില്‍ മെനു കോളത്തില്‍ രേഖപ്പെടുത്തിയാല്‍ അത് ഫുഡിയോ ആവശ്യക്കാര്‍ക്ക് നല്‍കും. പിന്നെ മൊബൈലില്‍ഥീൗൃ  മരരീൗിേ വമെ യലലി രൃലറശലേറഎന്ന മെസേജ് വരും. അതോടെ സ്ത്രീകള്‍ക്ക് വരുമാനമായി. ഈ സംരഭം മലയാളി സ്ത്രീകളെ തല കുനിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം
 
 

 


Top