• Current Issue: December 2021
al azar college

 

                   മലയാളിസ്ത്രീയുടെ ഉദ്ഘോഷിക്കപ്പെടുന്ന ഉയര്‍ന്ന ജീവിതനിലവാരത്തിനേറ്റ കറുത്ത കളങ്കമായി ഒരുപാട് പേരുകള്‍ ഈ അടുത്തകാലത്ത്  നമ്മള്‍  കേട്ടു . കോവിഡിന്‍റെപിടിമുറുക്കലില്‍ വീര്‍പ്പുമുട്ടിയിരുന്ന കേരളജനത ഉത്തര, അര്‍ച്ചന, സ്നേഹിത,പ്രിയങ്ക.........എന്നിങ്ങനെയുള്ള പേരുകള്‍ കേട്ട് തലകുനിച്ചു. പ്രിയപ്പെട്ടവരാല്‍ ജീവനെടുക്കപ്പെട്ടവരേക്കളേറെയാണ് മാനസിക വ്യഥയാല്‍ സ്വയം തിരിച്ചു പോയവരുടെ കണക്ക്.തീര്‍ച്ചയായും ഇതൊരുപൂര്‍ണവിരാമമല്ല. പട്ടിക ഇനിയും നീണ്ടേക്കാം.

                   കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കേരള സ്ത്രീയുടെ ജീവിതനിലവാരത്തില്‍
പുരോഗമനാത്മകമായ പല മാറ്റങ്ങളും സംഭവിച്ചു എന്നത് സത്യം തന്നെയാണ്. അതില്‍ഏറ്റവും
പുതിയതായി കേട്ടത് സ്കൂള്‍  പാഠപുസ്തകങ്ങളില്‍ ജന്‍ഡര്‍ഇക്വാളിറ്റി കൂടി പഠനവിഷയമാക്കി എന്നതാണ്.മുന്‍പേ മാഞ്ഞുപോയ എഴുത്തുകാരി രാജലക്ഷ്മിയുടെയും അഭിനേത്രി ശോഭയുടെയും അതേ വഴിയില്‍ത്തന്നെയാണ് മലയാളിപ്പെണ്‍കുട്ടികള്‍ ഇപ്പോഴുമെന്ന് മുകളില്‍ സൂചിപ്പിച്ച അനിഷ്ടസംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.പൊരുതി നില്‍ക്കാനാവാതെ വലിയൊരുകൂ ട്ട ര്‍  തിരിച്ചു പോവുന്നു . അതേവഴി ,പുതിയ വളവുകളും വഴിത്തിരിവുകളും. വിഖ്യാത എഴുത്തുകാരി രാജലക്ഷ്മിയുടെ നോവലിന്‍റെ പേരുപോലെ 'ഒരുവഴിയും കുറേ നിഴലുകളും'. 

രാജലക്ഷ്മിമാരുടേയും നന്ദിതമാരുടെയും നാട്      

               1930 ഇല്‍ പാലക്കാട് ജില്ലയില്‍ ജനിച്ച രാജലക്ഷ്മി സ്ത്രീ ജീവിതത്തിലെ ഉച്ചവെയിലിന്‍റെയും ഇളം നിലാവിന്‍റേയും തീകഷ്ണത താങ്ങാനാവാതെ യൗവനത്തില്‍ തന്നെ തിരിച്ചു നടന്നു. പ്രതിഭാശാലിയായ ആ കവിമനസ്സ്തന്‍റെ ഇടമല്ല ഇതെന്ന് ചൊല്ലി വായനക്കാരെ മുഴുവന്‍ ഞെട്ടിച്ചു മടങ്ങി. കേരളസാഹിത്യ അക്കാദമി അവാര്‍ഡുനേടിയ 'ഒരുവഴിയും കുറേ നിഴലുകളും' ഉള്‍പ്പെടെ അവരുടെ ഒട്ടേറെ കൃതികള്‍ ഇന്നും മലയാളി പെണ്‍കുട്ടികളുടെ പരിഹരിക്കാനാവാത്ത നൊമ്പരത്തിന്‍റ അടയാളപ്പെടുത്തലാവുന്നു. 'ജീവിച്ചിരുന്നാല്‍ ഞാനെഴുതിപ്പോവും, മടങ്ങട്ടെ' എന്നിങ്ങനെ കുറിച്ചുകൊണ്ടായിരുന്നു ആ ആത്മഹത്യ.
 
     
               മലയാളികള്‍ വേദനയോടെ ഉള്‍ക്കൊണ്ട മറ്റൊരുമരണമായിരുന്നു നന്ദിതയുടേത്. ലളിതഭാഷയും സങ്കീര്‍ണബിംബങ്ങളും വിളക്കിച്ചേര്‍ത്ത ആകാവ്യസൃഷ്ടികള്‍ മരണശേഷം മാത്രമാണ് പുറംലോകം കണ്ടത്. മരണവും സ്നേഹവും ചലിച്ചെഴുതിയ ആ കവിതകള്‍ ഒളിപ്പിച്ചുവെച്ച ഡയറി നന്ദിതയുടെ മരണശേഷം മുറിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. അങ്ങനെ സില്‍വിയപ്ലാത്തിനെയും വിര്‍ജിനിയാവുള്ഫിനെയും പോലെയല്ലാതെ മരണശേഷം കവയിത്രിയാവുന്ന ഒരാളുമായി നന്ദിത.'വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തു നിന്ന്' തന്‍റെ 29 മത്തെ വയസ്സില്‍ അവളും മരണത്തിലേക്ക് തിരിച്ചുകയറി.
 
                അതീവ സാധാരണക്കാരായമലയാളി പെണ്‍ക്കുട്ടികളെപ്പോലെ തന്നെപ്രതിഭാശാലികളെന്ന് അടയാളപ്പെടുത്തപ്പെട്ടവരും ഈ വഴിത്തിരിവുകളില്‍ വെച്ച് തിരിച്ചു നടക്കുന്നു. ദേശീയ അവാര്‍ഡു ജേതാവായ അഭിനേത്രി ശോഭ തന്‍റെ 17 മത്തെ വയസ്സിലാണ് ആത്മഹത്യ ചെയ്തത്. 70 കളിലെ മാദകറാണിയായിരുന്ന വിജയശ്രീയും മയൂരിയുമൊക്കെ ഈ വഴിയില്‍ പതറിപ്പോയി തിരിച്ചു നടന്നവര്‍ തന്നെയാണ്.കാലമേറുംതോറും പെണ്‍ ആത്മഹത്യകള്‍ കൂടുതല്‍ കൂടുതല്‍ വ്യാപകമാവുന്നത് ഒട്ടും ആരോഗ്യകരമായഒരു സാമൂഹിക ലക്ഷണമല്ല. ദുര്‍ബലമായ മനസ്സിന്‍റെ ചപല വൈകാരികതയായി കണ്ടു  തള്ളാവുന്നതല്ല, മറിച്ചു നമ്മുടെ പെണ്‍കുട്ടികളെ ദുര്‍ബലരാക്കുന്നതെന്തൊക്കെയാണെന്നതിനു ചെവി കൊടുക്കുകയെങ്കിലും
ചെയ്യേണ്ട തുണ്ടെന്ന താണിത് കാണിക്കുന്നത് .
 

കംഫര്‍ട് സോണിനു പുറത്ത് ഒരുപാടുപേര്‍.

                 ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു കേരളത്തില്‍ തിരിച്ചെത്തുന്ന ഏതൊരാളും ആദ്യം ശ്രദ്ധിക്കുക ഇവിടത്തു കാരുടെ ആന്‍റി  ഇന് ്റ്റിവിജുവല്‍ (anti individual ) മനോഭാവമാണ്. വ്യക്തിസ്വാതന്ത്ര്യത്തെ ഇത്രമാത്രം ഭയക്കുക വഴി വ്യവസായങ്ങളെപ്പോലെ പ്രതിഭാധനര്‍ക്കും വേരൂന്നാന്‍ പ്രയാസമുള്ളഒരു മണ്ണായി കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഇടം നീണ്ടുനിവര്‍ന്നു കിടക്കുന്നു. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിധമായ സാമൂഹികഘടന, പാരമ്പരാഗതമായി പിന്തുടരുന്ന ജീവിതരീതികള്‍,യുക്തിരഹിതമായ ആത്മീയത, ഒഴുക്കില്ലാത്ത ചിന്താഗതി, അപരജീവിതത്തില്‍ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണതഎന്നിവയൊക്കെ ഇപ്പോഴും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഇവിടം വ്യക്തിസ്വാതന്ത്ര്യത്തെ പുച്ഛത്തോടെ തിരസ്കരിക്കുന്നു. ചേര്‍ന്നുപോവുന്ന സന്തുഷ്ടരായഒരു ചെറിയ വിഭാഗത്തേക്കാള്‍ വളരെ കൂടുതലാണ് തീര്‍ച്ചയായും സമരസപ്പെട്ടു പോവാനാവാത്തവരുടെ എണ്ണം.
 
                ആത്മാഭിമാനം( self respect),സ്വന്തം ശരീരത്തിലും ചിന്തകളിലുമുള്ള പരമാധികാരം (sovereignity ), സ്വാതന്ത്ര്യം (freedom ), ചാലനാത്മകത( mobility) എന്നിവ കാത്തുസൂക്ഷിക്കാനാവാത്തിടത്തൊന്നും ഒരു വ്യക്തിയുംകംഫര്‍ട് സോണിലായിരിക്കില്ല എന്നതാണ് യാഥാര്‍ഥ്യം . ഈ കംഫര്‍ട്ട് സോണ്‍ ഘടനയില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല. ഒരു സ്വാതന്ത്രവ്യക്തിത്വത്തെ തിരസ്കരിക്കുകയോ പുച്ഛിക്കുകയോ ആനുകാലികമായി സാമൂഹിക മാധ്യമങ്ങളില്‍പോലും കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വ്യക്തി സ്വാതന്ത്ര്യത്തോട്ചെയ്യുന്ന കടുത്ത അവഹേളനമാണ്. വികലമായ , ഒഴുക്കില്ലാത്ത,ആവിഷ്കരിക്കപ്പെടാത്ത മനസ്സുകളുടെ പ്രതിഫലനമാണത്.
     
     
                മാറുമറക്കാന്‍ ചാന്നാര്‍ ലഹള നടത്തിയ മലയാളിപ്പെണ്കുട്ടിയേക്കാള്‍ ഇന്നത്തെ മലയാളിപ്പെണ്കുട്ടി കാഴ്ചയിലും കാഴ്ചപ്പാടിലും അവസരങ്ങളിലും ഒരുപാട് മാറിയിട്ടും ഇപ്പറഞ്ഞ കംഫര്‍ട്സോണിന്‍റെ നാലയലത്തു പോലുംകയറാന്‍  ഇക്കാലത്തുപോലും പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. സുരക്ഷിതമല്ലാത്ത ഈ ജീവിത പരിസരത്തില്‍ ചെയ്യേണ്ട വിട്ടുവീഴ്ചകളില്‍ വെച്ച് ഏറ്റവും വേദന ജനകമായതു സ്വന്തം സ്വത്വത്തിന്‍റെ പ്രേരണകളെ അപ്പാടെ ത്യജിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുക എന്നതാണ്. പല പ്രതിഭാശാലികളും നിരാശരാവുന്നത് ഇവിടെയാണ്. ആവിഷ്കാരത്തിനു വേണ്ടിയുള്ള ഈ പോരാട്ടങ്ങള്‍ക്ക് പുറമെ അര്‍ഹതപ്പെട്ട വേതനത്തോടെയുള്ള തുല്യ ജോലി, തങ്ങളോടുള്ള സമൂഹത്തിന്‍റെ നിസ്സാരവല്‍ക്കരിക്കപ്പെട്ട കാഴ്ചപ്പാട്, പുരുഷനു അനുകൂല സമൂഹിക 
നലപാട് വൈവാഹികജീവിതത്തിലെ ചേരായ്ക, കാലഹരണപ്പെട്ട ചിട്ടവട്ടങ്ങള്‍, സ്ത്രീധനം,
ദാക്ഷീണ്യമില്ലാത്ത മാനസികപീഡനങ്ങളും ലൈംഗികാതി ക്രമങ്ങളും, ഒക്കെ അവള്‍ക്കു നേരിടേണ്ടിവരുന്നു. അവിടെ ഒരുപാട് രാജലക്ഷിമാരുണ്ടാവുന്നു. നന്ദിതമാര്‍ കാലെമത്തും മുന്‍പേ മറയുന്നു. ചുറ്റുപാടുകള്‍കുറ്റബോധമെത്തുമില്ലാതെ നിലക്കാതെഒഴുകുന്നു. ഒരു വഴി, കുറേ നിഴലുകള്‍

 


Top