• Current Issue: December 2021
al azar college

കേരള മുസ്ലിംകളുടെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയി ആത്മീയസാംസ്കാരിക പൈതൃകത്തിന്‍റെ നിരവധി അടയാളങ്ങള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട്. പുറമെ വശ്യസുന്ദരമായ തീരപ്രദേശവും അഴിമുഖവും പൊന്നാനിയുടെ അനുഗ്രഹങ്ങളാണ്. നിളാനദി ചേരുന്നയിടവും പൊന്നാന്നി ബീച്ചുമെല്ലാം കാഴ്ച്ചയുടെ വസന്തമാണ്. സാംസ്കാരികതീര്‍ത്ഥാടന ടൂറിസത്തിന് വേണ്ട ഗരിമയാണ് പൊന്നാനിക്ക്. മലയാള സാഹ്യത്ത്യന്‍റെ പേരി ഒരു ലിറ്റററി ടൂറിസം നടപ്പിലാക്കിയാ ഇടശ്ശേരി താഴ്വഴിയും പൊന്നാനിയുടെ സാംസ്കാരികന്തരീക്ഷത്തി കാണാന്‍ കഴിയുന്നു. പൊന്നാനയിലെ 10 ടൂറിസം സ്പോട്ട് ഇവിടെ പങ്കുവെയ്ക്കുന്നു.

പൊന്നാനി ജുമാമസ്ജിദ്
ആത്മീയനേതാവ് സൈനൂദ്ധീന്‍ മഖ്ദൂം എഡി 1510 നിര്‍മ്മിച്ച മസ്ജിദ് സാംസ്കാരികആത്മീയതയുടെ ഉജജ്വല കേന്ദ്രമായി ഇന്നും നിലനി ക്കുന്നു. വില്യംലോഗന്‍റെ മലബാര്‍ മാന്വലി രേഖപ്പെടുത്തിയത് പൊന്നാനി മലയാളി മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമായിരുന്നു ഈ പളളിയെന്നാണ് ഹിജ്റവര്‍ഷം 925 ലാണ് പളളി പണിതെന്നും ചരിത്രകാരനായ ലോഗന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
പടിഞ്ഞാറെക്കര ബീച്ച്
തിളങ്ങുന്ന നീണ്ട മണ തിട്ടയും നിറം മാറികൊണ്ടിരിക്കുന്ന ആകാശവും രണ്ടും പ്രതിഫലിപ്പിക്കുന്ന സുന്ദരിയായ കടലുമാണ് പടിഞ്ഞാറെ ബീച്ചിലെ കാഴ്ച്ച സദ്യ. മലബാറിലെ കോഴിക്കോട് ബീച്ചും, കണ്ണൂരിലെ പയ്യാമ്പലവും തലശ്ശേരി പോലെ തെക്കെ മലബാറിലെ പ്രധാനപ്പെട്ട ബീച്ചാണിത്.
തൃക്കാവ് ക്ഷേത്രം
കേരളത്തിലെ വളരെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ് തൃക്കാവ് ക്ഷേത്രം. ഈ അതിപുരാതന ക്ഷേത്രം ദുര്‍ഗ്ഗഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തി പരുശുരാമന്‍ നിര്‍മ്മിച്ച 108 ദുര്‍ഗ്ഗ ക്ഷേത്രങ്ങളി ഒന്നാണ് തൃക്കാവ് ക്ഷേത്രമെന്നാണ് ഐതീഹ്യം. തൃക്കണിക്കടവെന്ന പേരി നിന്നാണ് തൃക്കാവ് എന്ന് പേരു ഭവിച്ചത്.
പൊന്നാനി ലൈറ്റ് ഹൗസ്
ടൗണി നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാറി ഭാരതപുഴയും അറബി കടലും ചേരുന്ന അഴിമുഖത്താണ് ലൈറ്റ് ഹൗസ്. കപ്പലുകള്‍ക്ക് വഴി കാണിക്കാന്‍ 1983 ഉണ്ടാക്കിയ ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന സുന്ദരമായ അഴിമുഖത്താണെന്നത് കൂടുത വശ്യമാണ്.
ഭാരതപുഴ
പുഴകളി സുന്ദരിയും വീതി കൂടുതലുമുളള ഭാരതപുഴയും അതിന്‍റെ ഇരു കരകളിലേയും സാംസ്കാരിക സമൃദ്ധി
യും കാഴ്ച്ചക്കാരെ മാത്രമല്ല പഠിതാക്കളേയും ഏറെ ആകര്‍ഷിക്കുന്നതാണ്. അതിന്‍റെ കരയ്ക്കെത്തുന്ന വിദേശ പക്ഷികൂട്ടങ്ങളും ചന്തമുളള കാഴ്ച്ചകളാണ്.
ഹുമാനത്ത് പളളി
കേരളത്തിലെ 50 പുരാതന പളളികളിലൊന്നായ ഈ പളളിയും ഒരു തീര്‍ഥാടന കേന്ദ്രമാണ്. 16ാം നൂറ്റാണ്ടി ശൈഖ് സൈനുദ്ധീന്‍ മഖദൂം ആണ് ഈ പളളി നിര്‍മ്മിച്ചത്.
തോട്ടുങ്ങ മസ്ജിദ്
ആത്മീയ കേന്ദ്രങ്ങളി തല ഉയര്‍ത്തി നി ക്കുന്ന മറ്റൊരു മഖദൂമി പളളിയാണ് തോട്ടുങ്ങ . 300 വര്‍ഷം മുമ്പാണ് ഈ പളളി നിര്‍മ്മിച്ചിരിക്കുന്നത്.
നവാമുകുന്ദാ ക്ഷേത്രം
പൊന്നാനിയി നിന്നും 12 കിലോമീറ്റര്‍ അകലെ തിരുന്നാവായ സ്ഥിതി ചെയ്യുന്ന സുപ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് നവാമുകുന്ദാ ക്ഷേത്രം. ഭാരത
പുഴയുടെ തീരത്താണ് ക്ഷേത്രം. വിശ്വാസപരമായി ഏറെ പ്രാധാന്യമുളള ഈ ക്ഷേത്രം അതി
പുരാതനമാണ്. മത്രിമൂര്‍ത്തികളാണ് ക്ഷേത്രത്തിലെ പ്രതിഷ്ടകള്‍. ശ്രീ മഹാവിഷ്ണു, ശ്രീ ലക്ഷമി ദേവി, ശ്രീ മഹാഗണപതി. കേരളത്തിലെ മഹാഭൂരി
പക്ഷം വരുന്ന ഭക്തജനം കര്‍ക്കിടവാവുകളി പിതൃക്കള്‍ക്ക് ബലിയിടാന്‍ എത്തുക ഈ ക്ഷേത്രത്തിലാണ്. 
മത്സ്യബന്ധനം
പൊന്നാനി കട തീരത്തെ മത്സ്യതൊഴിലാളികളും അവരുടെ ഉപജീവനമാര്‍ഗ്ഗവും അറിവിന്‍റെ അത്ഭുത ഖനിയാണ്. മാത്രമല്ല, പൊന്നാനിയുടെ ശക്തമായ ധനാഗമനമാര്‍ഗ്ഗവുമാണ്. ഒരോ ദിവസവും വളളവും ബോട്ടും കരയ്ക്കണയുന്നത് കാണുന്നത് ആനന്ദം തരുന്ന സാംസ്കാരിക കാഴ്ച്ചകളാണ്.
ബോട്ട് ജട്ടി
ടൗണിലെ ബോട്ട് ജട്ടിയും ജലയാത്രാപ്രിയര്‍ക്ക് സന്തോഷം പകരുന്നതാണ്. കടലിന്‍റെ ഗന്ധവും കാറ്റും അനുഭവിച്ചുകൊണ്ട് കായ യാത്രക്ക് യോജിച്ച ജലപാതയാണിത്
 


Top