• Current Issue: December 2021
al azar college

 വെള്ളാറം കല്ലുകൾക്കിടയിലെ കറുത്തമുത്ത് 

 അധ്വാനിച്ച് നേടിയെടുത്ത കനക സിംഹാസനമാണ് വാസ്തവത്തിൽ ഈ അംഗീകാരം.കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങൾക്കിടയിലും സംസ്കാരങ്ങളും ഭൂഖണ്ഡങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും വിട്ടുവീഴ്ചയില്ലാത്ത ഒരഭയാർത്ഥീ വിദ്യാർഥിയുടെ  വിട്ടുവീഴ്ചയില്ലാത്ത കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണീ അംഗീകാരം.കിഴക്കൻ ആഫ്രിക്കയുടെ തീരത്തുള്ള സാൻസിബാർ ദ്വീപിൽ  

1948 ൽ  ഒരു പാടത്തോട് ചേർന്ന് കൂരകെട്ടി താമസിച്ചിരുന്ന ഒരു കർഷകയുടെ പുത്രൻ ഇന്ന് തന്റെ സാന്നിധ്യം ലോകത്തിന്റെ അത്യുന്നതിയിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് ചുരുക്കിപ്പറയാം.

1980 മുതൽ 1982 വരെ നൈജീരിയയിലെ ബയേറോ കാനോ സർവകലാശാലയിൽ അധ്യാപകനായിരുന്ന ഗുർന തുടർന്ന്  കെന്റ് സർവകലാശാലയിലേക്ക് മാറി, അവിടെ വെച്ചാണ് അദ്ദേഹം 1982 ൽ പിഎച്ച്ഡി നേടിയത്. ഇപ്പോൾ ഇംഗ്ലീഷ് വിഭാഗത്തിൽ സീനിയർ പ്രൊഫസറും ഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടറുമാണ്. കൊളോണിയലിസവുമായി ബന്ധപ്പെട്ട  എഴുത്തും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന  താൽപര്യം, പ്രത്യേകിച്ച് ആഫ്രിക്ക, കരീബിയൻ ജീവിതങ്ങളുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം .

ആഫ്രിക്കൻ അനുഭവങ്ങൾ  രണ്ട് വാല്യങ്ങളിലായി  അദ്ദേഹം എഴുതിയിട്ടുണ്ട്.  കൂടാതെ നയ്പോൾ, സൽമാൻ റുഷ്ദി, സോ വൈകോംബ് തുടങ്ങി സമകാലിക പോസ്റ്റ് കൊളോണിയൽ എഴുത്തുകാരെ കുറിച്ചുള്ള നിരൂപണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സൽമാൻ റുഷ്ദിയുടെതടക്കമുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിന്റെയും  എഡിറ്ററാണ്, വസഫിരി മാസികയുടെ  എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 

നയ്പോൾ, ജിവി ദേശാനി, ആന്റണി ബർഗസ്, ജോസഫ് കോൺറാഡ്, ജോർജ് ലാമിംഗ്, ജമൈക്ക കിൻകെയ്ഡ് എന്നിവർ എഴുതിയ ഗവേഷണ ഗ്രന്ഥങ്ങളുടെ മേൽനോട്ടം വഹിച്ചത് ഗുർനയായിരുന്നു. മെമ്മറി ഓഫ് ഡിപ്പാർചർ, ഹജ്ജ് വേ മുതൽ ലൈഫ് ആഫ്റ്റർ ഡെത്ത് വരെയുള്ള ഒരു ഡസൻ നോവലുകളും ആത്മകഥാംശമുള്ള ചെറുകഥകളും കേംബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 അവലംബം :

1 - ദി ഗാർഡിയൻ.കോം

 


Top