• Current Issue: December 2021
al azar college

 

 
ഗതാഗതരംഗത്ത് റോബോട്ട് ഇറക്കി ചൈനയുടെ ബൈദു കമ്പനി ശ്രദ്ധയാര്‍ജിക്കുന്നു. ഗതാഗതമേ ഖലയില്‍ ഇതാദ്യമായാണ് കൃത്രിമ ബുദ്ധി (Artificial Intelligence) യുടെ ശക്തി പ്രയോഗത്തില്‍ വരുന്നത്. ലോകത്തില്‍ നിരവധി തൊഴില്‍ മേഖലയില്‍ നിന്നും മനുഷ്യര്‍ പുറന്തളളപ്പെടുകയും പകരം  യന്ത്രമനുഷ്യര്‍ രംഗം കൈയ്യാളുകയും ചെയ്യുന്നത് പുതിയ കാലത്തെ ഭീഷണിയായിരിക്കെയാണ് ചരക്ക് ഗതാഗതരംഗത്തേക്ക് ചൈനയുടെ റോബോര്‍ട്ട് കടന്നുവരുന്നത്. സ്വയം ഡ്രൈവ് ചെയ്യുന്നത്  അപ്പോളോ പ്ലാറ്റ്ഫോമിലാണ്. ബൈദുവെന്ന വന്‍കിട കമ്പനിയാണ് സിങ്ടു എന്ന ഈ 'റോബോട്ട് ട്രക്ക്' നിര്‍മ്മിച്ചെടുത്തതെന്നാണ് ദക്ഷിണചൈന മോണിങ് പോസ്റ്റ് സെപ്തംബര്‍ 18ന്  റിപ്പോര്‍ട്ട് ചെയ്തത്.
 
ബൈദു കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡീപ്പ് വേ ആണ് സിങ്ടു വാഹനങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നത്. ഉയര്‍ന്ന വേഗതയില്‍ പോ കുന്ന റൂട്ടില്‍ തനിച്ച് ഓടാനുളള ശേഷിയുളള റോബോട്ട് ട്രക്കുകളാണ് ആദ്യം നിരത്തിലിറക്കുക. പൂര്‍ണ്ണമായും യന്ത്ര മനുഷ്യരുടെ സഹായത്താല്‍ ആയിരി ക്കില്ല ട്രക്കിന്‍റെ സഞ്ചാരം. ചെറിയ തോതില്‍ മനുഷ്യരുടെ ഇടപെടല്‍ ആ
വശ്യമായി വരും. എന്നാല്‍ വൈകാതെ പൂര്‍ണ്ണമായും ഡ്രൈവര്‍ ഇല്ലാതെ തന്നെ ട്രക്കിന് മൂവ് ചെയ്യാ  മെന്നാണ് കമ്പനിയുടെ അവകാശാവാദം. " ഓട്ടോണമസ്
" ഓട്ടോണമസ് ഡ്രൈവിങ്  ട്രക്കുകള്‍ കൂടുതല്‍  നൂതനമാക്കി  നിര്‍മ്മിച്ചാല്‍ മാത്രമേ വാണിജ്യ വിജയം നേടാന്‍ സാധിക്കുകയുളളൂ.  അതിനാല്‍  ഭാവിയില്‍ പൂര്‍ണ്ണമായ ആളില്ലാ ട്രക്കുകള്‍ കമ്പനി പുറത്തിറക്കും. " ബൈദു കമ്പനിയുടെ ജനറല്‍ മാനേജര്‍ വാങ് യുപെങ് മാധ്യമങ്ങളോട് പറഞ്ഞു.
 
" ദൈനംദ്വിന ജീവിതം കൂടുതല്‍ മൂല്ല്യവത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുക, അവശ്യസാധനങ്ങള്‍ വേഗത്തില്‍ ഡെലിവെറി ചെയ്യുക, മറ്റ് ഗതാഗത സേവനങ്ങള്‍ നന്നായി ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ എളുപ്പമാക്കാനാണ് ഞങ്ങള്‍ ഈ പുതിയ തലമുറ വാഹനസംവിധാനം നിര്‍മ്മിച്ചത്.
ഒരു മോഡിഫൈഡ് ട്രക്ക് ആണ്  അതായത് റോബോട്ട് ട്രക്ക്." വാങ് വിശദീകരിച്ചു. ചൈനീസ് ശതകോടീശരന്‍ റോബിന്‍ ലി ആണ് ബീയിജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈദു കമ്പനിയുടെ ഉടമ. ഡ്രൈവറില്ലാത്ത വാഹനം വികസിപ്പിക്കണമെന്ന മോഹം റോബിന്‍ ലീ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബൈദുവിന് വേണ്ടി അപ്പോളോ  പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ 2013 മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനായി 8.7 ദശലക്ഷം മൈലുകള്‍ പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ടെന്നാണ്  ബൈദു  അധികൃതര്‍ അവകാശ പ്പെടുന്നത്. ലോകത്തിലെ അഞ്ച് വന്‍കിട കമ്പനികള്‍ അപ്പോളോ സാങ്കേതിക വിദ്യ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
 
" സ്വയം ഓടിക്കുന്ന കൂടുതല്‍ പുതുതലമുറ വണ്ടികള്‍ നിര്‍മ്മിക്കാനുളള ശേഷി അപ്പോളോ പ്ലാറ്റ്ഫോമിനുണ്ട്." യുണിറ്റ് അസ്റ്റ് മാനേജ്മ്ന്‍റ്െ പാര്‍ട്ടണര്‍ കാഒ ഹുഅ പറഞ്ഞു. ഭാവിയില്‍ സിങ്ടു വണ്ടികള്‍ക്ക് നല്ല ഡിമാന്‍റ് ഉണ്ടാകുമെന്നാണ് കമ്പനി ഉടമകളുടെ പ്രതീക്ഷ. ഡ്രൈവറില്ലാ വാഹനത്തില്‍ 10 ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. 5 മില്ലിമീറ്റര്‍ റഡാര്‍ തരംഗവും സംവിധാനിച്ചിട്ടുണ്ട് സിങ്ടുവില്‍. 49 ടണ്‍ ഭാരം കയറ്റാന്‍ സാധിക്കുന്നതാണ് ആദ്യ ബാച്ചിലെ വണ്ടികള്‍. 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 450 കിലോവാട്ട്മണിക്കൂര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാല്‍ വാഹനത്തിന്‍റെ വില ഇതുവരെ തിട്ടപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
 
ഗതാഗതം വളരെ ചീപ്പാക്കാനും കാര്യക്ഷമമാക്കാനും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിദഗധര്‍ പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങള്‍. 202426 വര്‍ഷങ്ങള്‍ക്കകം ഈ സ്വയം ഡ്രൈവിങ് വാഹനങ്ങള്‍ നിരത്തില്‍ സജീവമാകും. എന്നാല്‍, ഈ ചൈനീസ് റോബോര്‍ട്ട് മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതോടെ ദീര്‍ഘ ദൂര്‍ ചരക്ക് വാഹനങ്ങള്‍ ഓട്ടുന്ന ഡ്രൈവര്‍മാര്‍ക്ക് ജോലി ന
ഷ്ടമാകും .മനുഷ്യരെ പുറത്താക്കി യന്ത്രമനുഷ്യര്‍ ലോകം നിയന്ത്രിക്കുമോയെന്ന് ആശങ്ക പെടുന്നവരും ധാരാളമുണ്ട്.
 


Top