• Current Issue: December 2021
al azar college

 

കാലവും കഥയും മാറിമറിയുന്നതിനിടെ 2008ല്‍ പ്രചാരത്തില്‍ വന്ന ടച്ച്ഫോണ്‍, മലയാളിയുടെ ആ ഇമ്മിണി വല്ല്യ ആഴ്ചചന്തയെ 12cm സ്ക്രീനില്‍ ഒതുക്കി ഒത്തിരി സ്റ്റൈലനാക്കി .ഒരൊറ്റ തൊടലില്‍ ലോകത്തിന്‍റെ ഏതുകോണി ലുമുള്ളത് നമ്മുടെ വീട്ടുമുറ്റതേത്തുമെന്നായി


     ഒരു പത്തറുപതു വര്‍ഷം മുന്‍പുവരെ അ വശ്യസാധനങ്ങള്‍ പുറത്തുനിന്നു വാങ്ങുന്ന പതിവ് വളരെ കുറവായിരുന്നു മലയാളിക്ക്. അടിമുടി കര്‍ഷകരായിരുന്ന മലയാളി സമൂഹത്തിനു ഒഴിച്ചുകൂടാനാവാത്ത സാധനങ്ങള്‍ മാത്രം വാങ്ങുന്ന പതിവും സാമ്പത്തികസ്ഥിതിയും സാഹചര്യവും ഒക്കെയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.ചെറിയ ഒന്നോ രണ്ടോ കടകളെക്കൂടാതെ നന്നേ ബഹളം കുറഞ്ഞ കേരളത്തിലെ ചില തെരഞ്ഞെടുക്കപ്പെട്ട കവലകളില്‍  ആഴ്ച്ചചന്ത കളുണ്ടാവാറുണ്ടായിരുന്നു. ഉള്ളതില്‍ വെച്ച് ഏറ്റവും വലിയ വില്പനകേന്ദ്രം! കയ്യിലുള്ളത് വിറ്റു കാശുവാങ്ങാം. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാം. ചന്ത ദിവസമോര്‍പ്പിച്ചു  കൊണ്ട്   നിരത്തിലൂടെ   കൊണ്ടു പോയിരുന്ന പോത്തിന്‍ കൂട്ടത്തിന്‍റെയും ആടുകളുടെയും പച്ചക്കറിക്കച്ചവടക്കാരുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാലം ഒരു കുത്തുപോലും ബാക്കിയിടാതെ അമ്പേ മായ്ച്ചുകളഞ്ഞിരിക്കുന്നു.
 
    കാലവും കഥയും മാറിമറിയുന്നതിനിടെ 2008ല്‍ പ്രചാരത്തില്‍ വന്ന ടച്ച്ഫോണ്‍, മലയാളിയുടെ ആ ഇമ്മിണി വല്ല്യ ആഴ്ചചന്തയെ 12cm സ്ക്രീനില്‍ ഒതുക്കി ഒത്തിരി സ്റ്റൈലനാക്കി.ഒരൊറ്റ തൊടലില്‍ ലോകത്തിന്‍റെ ഏതുകോണി ലുമുള്ളത് നമ്മുടെ വീട്ടുമുറ്റതേത്തുമെന്നായി. ഈ മാറ്റം ഉപഭോക്താവിനെക്കാള്‍ ആശ്വാസം പകര്‍ന്നത് ഉത്പാദകനാണ്. എന്തൊക്കെ ഉല്‍പാദിപ്പിക്കാനായാലും വില്‍പ്ന എന്ന വെല്ലുവിളിയെ അതിജീവിക്കാനാ യില്ലെങ്കില്‍ പിന്നെ എന്തു കാര്യം. ഈ പ്രഹേളികക്ക്  പരിഹരമാണ്  e-മാര്‍ക്കറ്റ്  പ്ലേസ്  എന്ന പുതുപുത്തന്‍ ചന്ത.
 
 
e-മാര്‍ക്കറ്റ് പ്ലേസും e-മാര്‍ക്കറ്റിങ്ങും
    ലോകത്തിന്‍റെ ഏതു കോണിലുള്ള ഉത്പാദകനും ഉപഭോക്താവിനും ലാഭ കരമായിവില്പന നടത്താനോ ആഭിരുചി ക്കിണങ്ങിയത് വാങ്ങാനോ ഉള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോര്‍മാണ് e-മാര്‍ക്കറ്റ് പ്ലേസ്. കെട്ടിലും മട്ടിലും പഴയ ആഴ്ച്ച ചന്തയെ ഓര്‍മിപ്പിക്കുമെങ്കിലും ഉത്പാദകാരുടെയും ഉപഭോ ക്താക്കളുടെയും എണ്ണം, സാധങ്ങളുടെ ഗുണനിലവാരം,  സാധനങ്ങളുടെ അവയിലബിലിറ്റി, റീച് എന്നിവകൊണ്ട് ഈ e-ചന്ത ഒരു മായികലോകം തന്നെ തീര്‍ക്കുന്നു.സ്വന്തമായി ഒരു കടമുറിയോ കൂടുതല്‍ തൊഴിലാളികളോ ഒന്നും തന്നെ ആവശ്യമില്ലാത്ത e-മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു
 
ഇന്ത്യയിലെ പ്രധാന e-മാര്‍ക്കറ്റിംഗ് പ്ലാറ്റുഫോമുകള്‍ 
ഇന്ത്യയിലെ പല ഗ്രാമപ്രദേശങ്ങളിലും നെറ്റ്വര്‍ക്ക് അക്സസും ഡെലിവറി സൗകര്യങ്ങളും വളരെ കുറവാണെന്ന് നമുക്കറിയാം.എന്നിട്ടുകൂടി ഇവിടത്തെ മൊത്തം റിറ്റൈല്‍ കച്ചവടത്തേക്കാള്‍ 7%കൂടുതല്‍ കച്ചവടമാണ് ലമാര്‍ക്കറ്റിങ്ങിലൂടെ നടക്കുന്നത്.ഇന്ത്യയിലെ പ്രധാന e-മാര്‍ക്കറ്റ് പ്ലാറ്റുഫോമുകളാണ് താഴെ.
 
1-ആമസോണ്‍
ഇന്ത്യയില്‍ ഉപയോഗത്തില്‍ no.1 സ്ഥാനത്തുള്ള e-പ്ലാറ്റഫോം അമേരിക്കന്‍ ഭീമന്‍ ആമസോണ്‍ തന്നെയാണ്.2010ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി.മാസം 322 മില്യണ്‍ സന്ദര്‍ശകരുള്ള ആമസോണ്‍ ഉപഭോക്താക്കളെപ്പോലെ ഉത്പാദകര്‍ക്കും പറ്റിയ ഒരു മോഹവിപണിയാണ്. ഒരു രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിക്ക് ഇത്ര വലിയ ഒരു വില്പനയിടം കിട്ടുന്നതാണിതിന്‍റെ മേډ.ഇലക്ട്രോണിക് ഐറ്റംസ്, ഫാഷന്‍, ഗ്രോസറി തുടങ്ങി ഇതിന്‍റ വിപണിയും വലുതാണ്.
 
2-ഫ്ളിപ്കാര്‍ട്ട്
ആമസോണിനു തൊട്ടുപിറകിലുള്ള ഫ്ളിപ്കാര്‍ട്ട് 2007ല്‍ ഇന്ത്യയിലാണ് രൂപം കൊണ്ടത്. ഇപ്പോള്‍ ഭൂരിഭാഗം ഷെയറും വാല്‍മാര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടെ പക്കലാണ്. ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്രയിക്കാവുന്ന മറ്റൊരു മോഹവിപണി ആണ് ഇതും.
 
3-അലിബാബ
അലിബാബ എന്ന ചൈനീസ് കമ്പനിക്ക് മാസത്തില്‍ 177മില്യണ്‍ സന്ദര്‍ശകര്‍ അഗോളതലത്തില്‍ ഉണ്ട്.കിച്ചന്‍ അപ്ലയ ന്‍സ്, ടോയ്സ്, ഇലക്ട്രോണിക്സ് തുടങ്ങി ഇതിന്‍റെ വിപണി വലിപ്പവും ചെറുതല്ല.
 
4-സ്നാപ്പ്ഡീല്‍
ഫ്ളിപ്കാര്‍ട്പോലെയുള്ള ഒരു ഇന്ത്യന്‍ വിപണിയാണ് സ്നാപ്പ്ഡീലും.വലിയ ഒരു വിപണിയുണ്ട് സ്നാപ്പ്ഡീലിലും.അതേസമയം കുറഞ്ഞ വിലയാണ് ഈ വിപണിയുടെ ആകര്‍ഷണം.ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് ഇതിന്‍റെ റീച് എന്നുമാത്രം . വില്പനക്കാര്‍ക്ക് നേരിട്ട് സ്വന്തം ഉത്പന്നതിന്‍റെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താം.
5-മിന്ത്ര
ഫാഷന്‍ രംഗത്തെ ഒരു പുതിയ തരംഗമാണ് മിന്ത്ര.ഫ്ളിപ്കാര്‍ട്ടിന്‍റെ വസ്ത്രവിപണന വിഭാഗമാണിത്.ഇന്ത്യന്‍ വസ്ത്രവ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും മറ്റ് കച്ചവടക്കാര്‍ക്കും വില്പനനടത്താവുന്ന ഒരു ഫാഷന്‍ പ്ലാറ്റഫോമാണിത്. ഇന്ന് പല ഇന്ത്യന്‍ സ്ത്രീകളും ഈ വിപണി ഉപയോഗപ്പെടുത്തുന്നു.പണം സമ്പാദിക്കുന്നു.
6-E-ബെയ്
'സെല്‍ ഗ്ലോബലി ' എന്ന ഉദ്ദേശത്തോടെ വിപണിയിലെത്തുന്നവര്‍ക്കായി തുറന്നുകിടക്കുന്ന നല്ലൊരു വിപണിയാണ് e-bey.രജിസ്റ്റര്‍ ചെയ്ത ലിസ്റ്റിലുള്ള ഉത്പന്നങ്ങള്‍ ലോകത്തിന്‍റെ എല്ലാ കോണിലും പരിചയപ്പെടുത്താം, വില്പനനടത്തം, വേണ്ടത് വാങ്ങാം. വളരെ സൗകര്യപ്രദമായ ഒരു ഗ്ലോബല്‍ വിപണിയാണ് e-bey.
ഇത്ര മാത്രമല്ല മീഷോ, ഫസ്റ്റ് ക്രൈ എന്നിങ്ങനെ ലമാര്‍ക്കറ്റിംഗ് രംഗം നീണ്ടുകിടക്കുന്നു.
യഥാര്‍ത്ഥ വിപണി തേടി നടക്കുന്നവര്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാ, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍,olx തുടങ്ങിയ സാങ്കേതങ്ങള്‍ പോലും ഉപയോഗപ്പെടുത്താണവും.
 
E-ചന്തക്കുമുണ്ട് ഗുണവും ദോഷങ്ങളും
E marketing കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ചെലവ് ഒരു പരിധിവരെ ചെലവ് കുറക്കാം എന്നത് തന്നെയാണ്.സ്വന്തമായി ഒരു കടമുറിയോ തൊഴിലാളികളോതന്നെയും ഇല്ലാതെ           
e-മാര്‍ക്കറ്റിംഗ് വിപണികളിലൂടെ കച്ചവടം നടത്താം. വാടക, മറ്റ് ഓപ്പറേഷന്‍ ചാര്‍ജുകള്‍ എന്നിവ വലിയ ഒരു പരിധി വരെ കുറക്കാനുമാവും.കോവിഡ് ലോക്കഡൗണ്‍ കാലത്ത് ഒരുപാട് പേരാണ് ഇത്തരം സംരംഭരീതിയിലേക്ക് മാറിയത്. ഒരു അടച്ചുപൂട്ടല്‍ ഭീതിയും അവരെ ബാധിച്ചില്ല.കസ്റ്റമറെ സംബന്ധിച്ച് വീടിനുപുറത്തിറങ്ങാതെത്തന്നെ ഒറ്റക്ലിക്ക് കൊണ്ട് ഉദ്ദേശിച്ച സാധനം വീട്ടിലെത്തുകയും ചെയ്യും.
 
മറ്റൊരു പ്രത്യേകതയാണ് വിപണനസമയത്തിലുള്ള വര്‍ദ്ധനവ്. 24ഃ7 ആണ് ഇത്തരം വിപണനരീതികളുടെ പ്രവൃത്തിസമയം.
ഉത്പന്നങ്ങളുടെ എണ്ണത്തിലുള്ള വന്‍ വര്‍ദ്ധനവ്, ലോകത്തിന്‍റെ ഏതു കോണിലുമുള്ള ഉത്പന്നതിന്‍റെ അവയിലബിലിറ്റി, ഷോപ്പിംഗിനുള്ള എളുപ്പം എന്നിവ കസ്റ്റമറെ സംബന്ധിച്ച് വലിയ കാര്യങ്ങള്‍ തന്നെയാണ്.
 
ഇതൊക്കെയാണെങ്കിലും ഇതിനു ചെറിയ ചില പോരായ്കകളുമുണ്ട്. ഉത്പന്നങ്ങള്‍ നേരിട്ടു കണ്ടോ തൊട്ടോ വാങ്ങാന്‍ കസ്റ്റമറിനാവില്ല എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ദോഷം. നേരിട്ട് കാണുമ്പോള്‍ കസ്റ്റമര്‍ നിരാശരാവേണ്ടുന്ന അവസ്ഥ ഉണ്ടാവാറുണ്ട്.മാത്രമല്ല പെട്ടെന്ന് ചീത്തയാവുന്ന കുഴപ്പം പിടിച്ച സാമഗ്രികള്‍ ഇത്തരത്തില്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.ചില സമയത്തു കാലത്താമസമോ വിശ്വസിക്കാന്‍ കഴിയാത്ത സൈറ്റുകളുടെ വഞ്ചനയോ ഒക്കെ ഉണ്ടാവാറുമുണ്ട്.കസ്റ്റമറുടെ റിവ്യൂ വില്പന തന്ത്രമാവുന്ന അവസ്ഥയും ഉപബോക്താവ് പ്രതീക്ഷിക്കേണ്ടതാണ്.
 
 
 
 
 
 

 


Top