• Current Issue: December 2021
al azar college

ഇന്ത്യ

കടുത്ത ചൂടിലേക്കോ?
 

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ കിം സ്റ്റാന്‍ലി റോബിന്‍സണ്‍ തന്‍റെ ഏറ്റവും പുതിയ നോവല്‍ 'ദി മിനിസ്ട്രി ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന പുസ്തകത്തില്‍   മാരകമായ ചൂട് താങ്ങാനാ
വാതെ ഇന്ത്യയിലെ ഒരു പ്രവിശ്യാ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും ഇല്ലാതാകുന്ന ഒരു കഥ ഉണ്ട്.  കാലാവസ്ഥ വ്യതിയാനം താങ്ങാന്‍ പറ്റാതെ ആ പ്രവിശ്യയിലെ മനുഷ്യര്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയാണ് കഥയില്‍.
 
      പുസ്തകം പുറത്തിറങ്ങി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ പ്രൊസീഡിംഗില്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സ്റ്റാന്‍ലിയുടെ ആഖ്യാനത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന വിഷമകരമായ ഡാറ്റ നല്‍കുന്നു.  കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയില്‍ ജീവന്‍ അപകടപ്പെടുത്തുന്ന ചൂട് അനുഭവി ക്കുന്ന പകുതിയിലധികം ആളുകളും ഇന്ത്യയില്‍ ജീവിക്കുന്നതായി ഈ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.ലോ ക ത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിലെ നഗരവാസികള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആഗോളതാപനത്തിന്‍റെ ഭാരം ഏറ്റെടുത്തിട്ടുണ്ട്, അവരുടെ ആരോഗ്യത്തിന് അപകടസാധ്യതകള്‍ ഉയരാന്‍ സാധ്യതയുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നു.
 
     'ഞങ്ങളുടെ വിശകലനം ഗ്രഹത്തിലെ പല നഗരങ്ങളിലും  താമസിക്കുന്ന ജനങ്ങളുടെ ഭാവി സുസ്ഥിരതയെയും സമത്വത്തെയും ചോദ്യം  ചെയ്യുന്നു,
50 നഗരങ്ങളില്‍ 17 എണ്ണം ചൂടു ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത് ഇന്ത്യയിലാണ്.  ന്യൂഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയാണ് പട്ടികയില്‍ ഒന്നാമത്.
 
     ഗവേഷകര്‍ ലോകമെമ്പാടുമുള്ള 13,15 നഗരങ്ങളില്‍ വെറ്റ് ബള്‍ബ് ഇന്‍ഡക്സ് എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥിതിവിവര വിശകലനം നടത്തി താപനില, ഈര്‍പ്പം, കാറ്റിന്‍റെ വേഗത, വികിരണ താപം എന്നിവ കണക്കാക്കുന്ന ഒരു അളവുകോ ല്‍.  ആ അളവ് 30 ഡിഗ്രി സെല്‍ഷ്യസ് (86 ഡിഗ്രി ഫാരന്‍ഹീറ്റ്) കവിയുമ്പോള്‍, മരണത്തിന് കാരണമായേക്കാവുന്ന ചൂട് സംബന്ധമായ അസുഖങ്ങള്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നുവെന്ന് ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ പറയുന്നു.
 
      സാന്താ ബാര്‍ബറയിലെ എര്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഡയറക്ട്ര്‍ സഹഎഴുത്തുകാരന്‍, കെല്ലി കെയ്ലര്‍ പറഞ്ഞു,ڇനഗരപ്രദേശങ്ങളില്‍ കടുത്ത ചൂടിന്‍റെ സാധ്യത കൂടുതല്‍ വ്യാപകമാണ് കൂടുതല്‍ പ്രദേശങ്ങളില്‍ ഇത് വര്‍ദ്ധിച്ചുവരികയാണ്.  'ഭൂമിയിലെ ഏതാണ്ട് 5 പേരില്‍ ഒരാള്‍ക്ക് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നഗര ചൂടിന്‍റെ വര്‍ദ്ധനവ് അനുഭവപ്പെട്ടു.'
 

 


Top