• Current Issue: December 2021
al azar college

മധുരഗീതങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസില്‍ കുളിരും നനവും ഉണ്ടാ  കുന്ന    പോലെ   സുഗന്ധത്തിനും മനസിനെ ഇളക്കി മറിക്കാന്‍ സാധിക്കും. പലപ്പോഴും നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരാന്‍ പോലും ഗന്ധത്തിന് സാധിക്കാറുണ്ട്. മനസില്‍ കനപ്പെട്ടുപോയ സങ്കടങ്ങളെ മായ്ച്ചുകളയാനുളള ശക്തി പാട്ടിനുളളതു പോലെ തന്നെ സുഗന്ധത്തിനുമുണ്ട്. അത്തറിന്‍റെ ഗന്ധമുളള ഗാഹുകള്‍ വിശുദ്ധിയുടെ ലോകത്തേക്ക് നമ്മെ നയിക്കുന്നു. വിവാഹ ചടങ്ങുകളിലും മറ്റും സുഗന്ധം നമ്മെ ഏറെ ആനന്ദിപ്പിക്കുന്നു. നിശാഗന്ധിയും കുങ്കുമ പൂവിന്‍റെ മണവും നമ്മെ ഉډാദത്തിലേക്ക് തളളിവിടുന്നു.  ആളുകളെ പരിചയപ്പെടുമ്പോള്‍ അവരുടെ മണവും  നമ്മള്‍ ഓര്‍മ്മിച്ചു വെക്കാറുണ്ട്. 'അന്ന് അയാള്‍ക്ക് വല്ലാത്ത മണമായിരുന്നു'വെന്ന് സംഭാഷണ ശകലങ്ങളില്‍ നിന്നും നമ്മള്‍ കേള്‍ക്കാറുണ്ട്.കുട്ടിക്കാലം തൊട്ട് സുഗന്ധങ്ങളുടെ ലോകത്ത് ജീവിച്ച രണ്ട് സഹോദരങ്ങള്‍ പാലക്കാട്ട് നിന്നും ലിയോനോര എന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ആരംഭിച്ചിരിക്കുകയാണ്. അതെ കുറിച്ചാണീ കുറിപ്പ്.
 
   ലിയാഖത്ത് അലിയും സഹോദരന്‍ തല്‍ഹയും വലിയ പ്രതീക്ഷയിലാണ്. ലിയോനോര എന്ന  പേരില്‍ ഈ  സഹോദരങ്ങള്‍ ചെറുതായി ആംരഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡിന്നല്ല ഡിമാന്‍റുണ്ടാകുന്നു
വെന്നതാണ് പ്രതീക്ഷയുടെ പ്രേരണ. 50 വയസുളള ലിയാഖത്ത് അലിയും 45 കാരനായ  സഹോദരന്‍  തല്‍ഹയും പാലാക്കാട്ട് ലിയാനോര പെര്‍ഫ്യൂം ബ്രാന്‍റ് ആരംഭിച്ചിട്ട് അധികമായിട്ടില്ല. പക്ഷെ,
ആദ്യം ട്രയല്‍ ആയി ഇറക്കിയ അഞ്ച് ഐറ്റം പെര്‍ഫ്യൂമുകള്‍  സുഗന്ധപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിരിക്കുന്നു. ഇപ്പോള്‍ വിപണിയിലെത്തിയ ഈ രണ്ട് ഐറ്റം പെര്‍ഫ്യൂംമും അന്താ
രാഷ്ട്ര് ബ്രാന്‍റുകളുടെ  ഗുണനിലവാരം പുലര്‍ത്തുന്നുണ്ട്. അതുപോലെ അത്തരം ലോക ബ്രാന്‍റുകളുടെ വിലയുടെ നാലില്‍ ഒന്നു മുടക്കിയാല്‍ മതി ഈ പുതിയ കേരള ബ്രാന്‍റ് പെര്‍ഫ്യൂമിന്. ഈ രണ്ട് കാര്യങ്ങള്‍ ലിയാനോര ബ്രാന്‍റിനെ പ്രത്യേകം ആകര്‍ഷകമാക്കുന്നു. ആളുകളെ അകറ്റുന്ന കടുത്ത ഗന്ധത്തിന് പകരം ആളുകളെ അടുപ്പിച്ചിരുത്തുന്ന ലൈറ്റ് സുഗന്ധമാണ് ലിയാനോരയ്ക്കെന്ന് ഉപഭോക്താകള്‍ പറയാന്‍ മടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
 
    ഇന്ത്യന്‍ വിപണിയിലേക്ക് വലതുകാല്‍  വെക്കുമ്പോള്‍ ഇരുവരും ആഗ്രഹിച്ചത് ആഗോള പെര്‍ഫ്യൂം ബ്രാന്‍റുകളുടെ ക്വാളിറ്റിയും എന്നാല്‍ ചെറിയ തുകക്ക് ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന രീതിയലുളള പ്രൊഡക്ട്ായിരുന്നു. ആ തിരുമാനം 100 ശതമാനം ശരിവെയക്കുകയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയെന്ന്             
തല്‍ഹ പറയുന്നു. " നമുക്ക് ഇന്ത്യന്‍ വിപണിയില്‍ പെര്‍ഫ്യൂമിന് നല്ല ഡിമാന്‍റ് കാണാന്‍ പറ്റും. കേരളത്തില്‍ തന്നെ    അന്താരാഷ്ട്ര    ബ്രാന്‍റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണുളളത്. കോഴിക്കോടും കൊച്ചിയും അത്തരം വമ്പന്‍ ബ്രാന്‍റുകളുടെ വലിയ വിപണിയാണ്. പക്ഷെ, 6000 രുപ മുതല്‍ ആരംഭിക്കുന്നതാണ്   അത്തരം   പ്രൊഡക്ടറ്റുകളുടെ 
വില. വര്‍ഷങ്ങളായി   ഞങ്ങള്‍   അത് ശ്രദ്ധിക്കുന്നുണ്ട്  സാധാരണക്കാര്‍ക്കും വാങ്ങാന്‍ കഴിയുന്ന നല്ല ക്വാളിറ്റിയുളള പെര്‍ഫ്യൂം നമ്മുടെ വിപണിയിലെത്തിക്കണമെന്ന് ഞങ്ങള്‍ കുറെ കാലമായി ആഗ്രഹിക്കുന്നു. ആ സ്വപ്നം ഇപ്പോഴാണ് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചത്. "
 
      മാര്‍ക്കറ്റിനെ കുറിച്ച് സാമാന്യം നല്ല ധാരണ ഉണ്ടെന്ന് മാത്രമല്ല; സുഗന്ധങ്ങളുടെ ലോകത്തെ കുറിച്ച് അസാധാരണ അറിവും നേടിയിട്ടുണ്ട് ഇരുവരും. തല്‍ഹയുടെ നിരീക്ഷണം ശ്രദ്ധിക്കാം. " സുഗന്ധം പൂശുന്നവരുടെ സ്വഭാവഗുണങ്ങളും അവരുടെ അഭിരുചികളും സൂക്ഷ്മമായി   അറിഞ്ഞാല്‍    മാത്രമേ   നമുക്ക് 
വിപണിയിലേക്ക് പ്രവേശിക്കാന്‍ ആത്മവിശ്വാസം ലഭിക്കുകയുളളൂ.  സുഗന്ധപ്രേമികള്‍ക്ക് എന്തൊക്കെ തരം സുഗന്ധങ്ങളോടാണ് പ്രിയം എന്നറിയാന്‍ ഈ മേഖലയില്‍ 35 വര്‍ഷം തൊഴില്‍ ചെയ്തതു കൊണ്ട് പറ്റി."പാലക്കാട്ടെ ചെറിയ യൂണിറ്റില്‍ പെര്‍ഫ്യൂം ഉണ്ടാക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നുമാണ് അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ലിയാനോരയുടെ ഫോര്‍മൂല തല്‍ഹത്ത് സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്ന പ്രത്യേകതയുമുണ്ട്.
 
35 വര്‍ഷമായി ഇരുവരും ഗള്‍ഫില്‍ അമ്മാവന്‍മാരുടെ പെര്‍ഫ്യൂം കമ്പനിയിലെ ജീവനക്കാരായിരുന്നു. അറബികളുടെ അത്തര്‍ പ്രീയം നന്നായി അറിയാവുന്ന ഇവര്‍ ഫ്രാന്‍സില്‍ നിന്നും അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇറക്കുമതി ചെയ്ത് വൈവിദ്ധ്യമാര്‍ന്ന അത്തറുകള്‍ ഉല്‍
പാദിപ്പിച്ചും വിറ്റും പരിചയമുളളവരാണ്. കേരളത്തില്‍ ഉല്‍പാദിപ്പിച്ച് രാജ്യത്തെ വിപണിയില്‍ നല്ല ബ്രാന്‍റ് അത്തറുകള്‍ ലഭ്യമാക്കുകയെന്നതാണ് ഇരുവരുടേയും ഇപ്പോഴത്തെ    ലക്ഷ്യം.    കൊറോണ
പ്രതിസന്ധിക്കിടെ ട്രയല്‍ വില്‍പ്പന സോഷ്യല്‍ മീഡിയ വഴിയാണ് നടത്തിയത്. ലഭിച്ച പ്രതികരണം വലിയ            പ്രതീക്ഷയാണ് നല്‍കിയത്. 899 രൂപ വിലയിട്ട് സുഹൃത്തുക്കള്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 1999 രൂപക്ക് അഞ്ച് ഐറ്റവും ലഭിക്കും. ബന്ധപ്പെടേണ്ട വാട്സ് ആപ്പ് നമ്പര്‍ : 7994987599 ആണ്. 
ചാവക്കാട്ടെ കടപ്പുറത്ത് കടലിന്‍റെ ഗന്ധം ആസ്വദിച്ചു ജീവിച്ച സലീം എന്ന അമ്മാവനാണ് ലിയാഖത്ത്,തല്‍ഹത്ത് എന്നീ സഹോദരങ്ങളെ സുഗന്ധത്തിന്‍റെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോയത്. കടലിന്‍റെ മണവും കാറ്റും വീശുന്ന ചാവക്കാടെന്ന തീരദേശ ഗ്രാമത്തില്‍ നിന്നും നാലര പതിറ്റാണ്ട് മുമ്പ് പത്തേമാരിയില്‍ പോയതാണ് അമ്മാവന്‍ സലീം. ഏറെ ക്ലേശങ്ങള്‍ക്ക് ശേഷം അറബിയുടെ  പെര്‍ഫ്യൂം കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം ഒരു സംരംഭകനായി മാറി. അറബിയുടെ പാര്‍ട്ണര്‍ ആയ സലീം സംരംഭം വിജയിപ്പിക്കുന്നതിന് മറ്റൊരു പെര്‍ഫ്യൂം കമ്പനിയില്‍ ജോലി ചെയ്ത് മികച്ച പരിശീലനം നേടി. പിന്നീട് വിജയത്തിന്‍റെ ചുറ്റുകോണി കയറി തുടങ്ങുകയായിരുന്നു അദ്ദേഹം. സ്വന്തം സംരഭം പച്ച പിടിച്ചപ്പോള്‍ സഹോദരി പുത്രډാരെ അദ്ദേഹം അറബ് നാട്ടിലേക്ക് കൂട്ടി. ഇരുവരും അമ്മാവന്‍റെ അത്തര്‍ കമ്പനിയില്‍ ജോലി ചെയ്ത്  ഉല്‍പ്പാദനത്തിലും സെയില്‍സിലും മികച്ച പ്രാവീണ്യം നേടുകയായിരുന്നു. 35 വര്‍ഷകാലം അത്തര്‍ കമ്പനിയില്‍ തൊഴില്‍ ചെയ്ത പരിചയം മൂലധനമാക്കിയാണ് ലിയാനോര എന്ന പെര്‍ഫ്യൂം ബ്രാന്‍റിന് പാലക്കാട് തുടക്കം കുറിച്ചത്.
 
ലിയാനോര ഇനി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സുഗന്ധം പൂശട്ടെ...
 


Top