• Current Issue: December 2021
al azar college

ചുവപ്പ് നിറം നിര്‍ത്താനുള്ള സിഗ്നല്‍ ആണ് എന്നത് ഒരു പഴഞ്ചന്‍ ധാരണയാണ്.ചുവപ്പ് എല്ലായ്പോഴും മറ്റുള്ളവര്‍ക്ക് പോവാന്‍ വഴിയൊരുക്കി, വണ്ടിയൊതുക്കി നിര്‍ത്താനുള്ളതല്ലെന്നാണ് തിളങ്ങുന്ന ആരോമാര്‍ക്കിന് പുറത്തെ ഈ  ചെം  ചുവപ്പുനിറം പറയുന്നത്. അതെ,  അതു  തന്നെ.youtube 2005ല്‍  ജാവേഡ് കരിം,  സ്റ്റീവ് ചെന്‍, ചാഡ് ഹെര്‍ലെ എന്നീ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലോഞ്ചു ചെയ്ത Google ന്‍റെ തന്നെ ഒരു വീഡിയോ ഷെയറിങ് പ്ലാറ്റഫോം ആണ് യു ട്യൂബ്.ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വീഡിയോ അപ്ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കിയ ആ വിപ്ലവം ജീവിതത്തെ ഒരുപാടാണ് മാറ്റിമറിച്ചത്. ലോകത്തെ ആദ്യത്തെ യുട്യൂബര്‍ ജാവേഡ് കരീം ആണ്. 2020 ആവുമ്പോഴേക്കും 2.3 ബില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് 20 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള വമ്പന്‍ കമ്പനി ആയി മാറി. 2008 ലാണ് യൂട്യൂബ് ഇന്ത്യയില്‍ എത്തിയത് . ഇന്ത്യയിലെ  93% ഇന്‍റര്‍നെറ്റ് ഉപബോ ക്താക്കളും യൂട്യൂബ് വ്യോവേഴ്സ് ആണ്. കോവിഡിന് ശേഷം യൂട്യൂബ് വ്യൂവേഴ്സിന്‍െറയും യൂടുബ്ര്‍സ്ന്‍റെയും എണ്ണത്തിലുള്ള വന്‍ കുതിച്ചു ചാട്ടമാണ് നമ്മള്‍ കണ്ടത്. വാട്സ് അപ്പിനെ പിന്‍തള്ളിയുള്ള ഈ മാറ്റം അമ്പരപ്പിക്കുന്നതാണ്.തീര്‍ച്ചയായും നിയന്ത്രണങ്ങളില്ലായ്കയും, വന്‍വരുമാനസാധ്യതയും ആവിഷ്കാര സ്വാതന്ത്ര്യവും,ലഭിക്കുന്ന വിനോദവും, ആനന്ദവുമൊക്കെയാണ് ഈ ഫീല്‍ഡിലേക്കുള്ള ആളുകളുടെ ഒഴുക്കിന് കാരണം. കുക്കിങ്, യാത്ര, മ്യൂസിക്, ആര്‍ട്ട്, പ്രാ ദേശിക സംഭവങ്ങള്‍, കോമഡി, ഹിസ്റ്ററി, കൃഷി, ബിസിനസ്, പൊളിറ്റിക്സ് മെഡിക്കല്‍, സക്കൈോളജി, പേഴ്സണാലിറ്റി ഡെവലപ്പ്മെന്‍റ്, ആത്മീയത, ജ്യോതിഷം, വാസ്തു,ഗൃഹാനിര്‍മാണം, ജിം, യോഗ, ആത്മീയത എന്നിങ്ങനെ ജീവിതപരിസരവുമായി ബന്ധപ്പെട്ട എന്തും യൂട്യൂബ് ചാനലിന്‍റെ സബ്ജെക്ട് ആയി തെരഞ്ഞെടുക്കുന്നു. അവതരണത്തിലോ വിഷയനിര്‍ണയത്തിലോ ഇതുവരെ യാതൊരു നിയന്ത്രണവും യൂട്യൂബ് ഏര്‍പ്പെടുത്തിയിട്ടില്ല.

യൂട്യൂബര്‍ എന്ന ന്യൂജന്‍ ജോലി
   പുതിയ തലമുറ വീട്ടിലിരുന്നു സ്വാതന്ത്ര്യത്തോടെ ചെയ്യാവുന്ന നല്ലവരുമാനമുള്ള ഒരു ജോലിയായിയായി  youtube ചാനലിനെ തിരിച്ചറിഞ്ഞുകഴിഞ്ഞു. യൂട്യൂബര്‍ എന്നത് അന്തസ്സും വരുമാനവുമുള്ള ഒരു ന്യൂജന്‍ ജോലിയാണിപ്പോള്‍. കോവിഡ് പോലുള്ള പ്രതിസന്ധി കാലഘട്ടങ്ങളില്‍ അതിന്‍റെ സാധ്യത വളരെ വലുതാണ് എന്ന് തെളിയിക്കപ്പെട്ടതുമാണ്.   നിഖില്‍ പ്രസാദ്, അര്‍ജുന്‍, ഫിറോസ് ചുട്ടിപ്പാറ, സാലിഹ് kt, വീണ ജാന്‍, ജിയോ ജോസഫ് എന്നിവരില്‍ തുടങ്ങി കുഞ്ഞു ശങ്കരന്‍ വരെയുള്ള ഒരു വലിയ നിര യൂട്യൂബ്ര്‍മാര്‍ തന്നെ കേരളത്തിലുണ്ട്.ഈ ജോലിയില്‍ പ്രായമല്ല ആളുകളെ സ്വാധീനിക്കാനുള്ള കഴിവുതന്നെയാണ് കാര്യം.സാധാരണക്കാരായ  യുവാക്കള്‍ മുതല്‍ പ്രായമായവരും കുട്ടികളുമൊക്കെ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന താരങ്ങളാണിപ്പോള്‍. സ്വന്തം വ്യക്തിവൈഭവവും കഠിന പ്രയത്നവും കൊണ്ട് മുന്നേറിയെത്തിയ മിന്നും താരങ്ങള്‍. 4.3മില്യണ്‍ സബ്സക്രൈബ്ര്‍സുള്ള 'കരിക്ക് ', Arjyou, M4tech, Village food channel, tech travel and eat  എന്നിവയൊക്കെ ജനപ്രീതി ഏറിയവയാണ്.ഈ സ്മാള്‍ സ്ക്രീനില്‍ ജനപ്രീതി തന്നെയാണ് വിജയവും വരുമാനമാര്‍ഗവുമൊക്കെ.ഓരോ മിനിറ്റിലും 300വീഡിയോ എങ്കിലും അപ്ലോഡ് ചെയ്യുകയും ദിവസം 5മില്യണ്‍ വീഡിയോ കാണുകയും ചെയ്യുന്ന ഒരു വമ്പന്‍ പ്ലാറ്റഫോമാണ് യൂട്യൂബ്.
വരുമാനം എങ്ങനെ?
യൂട്യൂബ് വരുമാനത്തെ നിര്‍ണയിക്കുന്നത് രണ്ട് കാര്യങ്ങളാണ്.ചാനലിന്‍റെ വ്യൂസും സബ്സ് ക്രൈബ് ചെയ്യുന്ന ആളുകളുടെ എണ്ണവും.youtube രൂപകല്പന ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ 1000k subscribers ഉം 4000മണിക്കൂര്‍ കാഴ്ച യും തികഞ്ഞതിനു ശേഷമുള്ള  വ്യൂസിന് പണം  കിട്ടിതുടങ്ങും.1000സ വ്യൂസിന് ഏകദേശം 200300 രൂപയേ കിട്ടൂ. കൂടാതെ ക്ലിക്കിനനുരിച്ചു പരസ്യവരുമാനവും കിട്ടും. നല്ല വരുമാനമുണ്ടാക്കുന്നതിനു കൂടുതല്‍ ആളുകള്‍ ചാനല്‍ കാണേണ്ടതുണ്ട്. ഒരു യൂട്യൂബ്റിന്‍റെ വിജയത്തിന്‍റെ നെടുംതൂണ്‍ ജനപ്രീതി തന്നെയാണ്.2020ലെ ഇന്ത്യയിലെ യൂട്യൂബ് വരുമാനവും വ്യൂവസും കാണിക്കുന്ന ഒരു ചാര്‍ട്ട് ആണ് താഴെ.
 
 
മാസം കിട്ടാവുന്ന യൂട്യൂബ് പ്രീമിയത്തെപ്പോലെ നല്ലൊരു വരുമാനമാര്‍ഗമാണ് പരസ്യം. ജനപ്രീതിയുള്ള ചാനലിന് നല്ല പരസ്യവരു മാനവും സമ്പാദിക്കാം.ഇത് കൂടാതെ super chat, super sticker,
Channel membershipഎന്നിവയിലൂടെയും മോണിറ്റസഷന് അവസരമുണ്ട്.
 
എങ്ങനെ വരുമാനമുറപ്പിക്കാം
പരിചയസമ്പന്നരായ യൂട്യൂബ്ര്‍മാരുടെ അഭിപ്രായത്തില്‍ തങ്ങള്‍ക്കു ചെയ്ത് വിജയിപ്പിക്കാനാവുന്ന സബ്ജെക്ട് തെരഞ്ഞെടുക്കുന്നത് മുതല്‍ നല്ല ശ്രദ്ധവേണം. ഒരുദിവസം കൊണ്ടല്ല മാസങ്ങളോളം തുടര്‍ച്ചയായി ആളുകള്‍ ശ്രദ്ധിക്കുന്ന രീതിയില്‍ വീഡിയോ ഇടുന്നതിലാണ് വിജയം.കഴിയുന്ന വിധത്തില്‍ സ്വന്തം ടാലെന്ന്‍റ ് ഉപയോഗപ്പെടുത്തി ഒറിജിനല്‍ ആയി ചെയ്യുന്ന വീഡിയോകളാണ് വിജയിക്കുക. അതായത് കാഴ്ചക്കാരന്‍ ഏതെങ്കിലും രീതിയില്‍ കാഴ്ച്ച ആസ്വദിക്കണംഅനുകരണം കുറച്ച് മറ്റുള്ളവരെപോലെയല്ലാതെ ജനങ്ങളെ രസിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം. പടിപടിയായി സ്വപ്നങ്ങലിലേക്കെത്താന്‍ കഴിയുന്ന പരിശ്രമം ആവശ്യമുള്ള ഒരു ഫീല്‍ഡ് ആണ് ഇത്.തുടക്കത്തില്‍ ശ്രദ്ധയോടെയുള്ള പരിശ്രമം കൂടിയേ തീരൂ. ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ തുക ചെലവാക്കുന്നതിനു പകരം ഉള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതാണ് നല്ലത്. സ്ഥിരമായ പരിശ്രമം ആവശ്യമാണ് എന്ന് കരുതി താല്പര്യമുള്ള ഒരാളെ സംബന്ധിച്ചു ത്രില്ലോടെ വിജയിച്ചു പണം സമ്പാദിക്കാനും സാധിക്കും.ഓഡിയന്‍സ് ഉണ്ടാവുന്നത് വരെ സ്ഥിരതയോടെ ക്വാളിറ്റി ഉള്ള വീഡിയോസ് അപ്ലോഡ് ചെയ്തുകൊണ്ടിരിക്കണം.അടുത്ത 10 വീഡിയോയുടെ എങ്കിലും കോണ്‍സെപ്റ് മനസ്സില്‍ കരുതിവെച്ചു ചാനല്‍ തുടങ്ങു ന്നത് നല്ലതാണെന്നു വിജയം വരിച്ച ചിലര്‍ അഭിപ്രായപ്പെടുന്നു .തുടക്കത്തില്‍ വളരെ ചെറിയ വരുമാനമെ യൂട്യൂബില്‍ നിന്ന് ലഭിക്കൂ. രണ്ട് വര്‍ഷത്തോളമുള്ള പ്രയത്നത്തിന് ശേഷം സ്ഥിരവരുമാനം സമ്പാദിച്ചുതുടങ്ങിയവരാണ് ഭൂരിഭാഗം യൂട്യൂബര്‍ മാരും. അതോെ ട ജീവിതമാകെ  മാറിമാറിയുന്നു. എല്ലാ യൂട്യൂബ്ഴ്സിനും  യൂട്യൂബര്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വരും വര്‍ഷങ്ങളും ശുഭകരമാവാനാണ് സാധ്യത.
 

 


Top