• Current Issue: December 2021
al azar college

 
 
1. വിരല് കൊണ്ട് വായിക്കാന്‍ 'തംപ് തിംഗ്'
പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തുവാന്‍ പ്രയാസമാണോ. വിഷമിക്കേണ്ട. ഒരൊറ്റ വിരലുകൊണ്ട് വായി ക്കു. പുസ്തകം താങ്ങിനിര്‍ത്തുവാന്‍ 'തംപ് തിംഗ്'നിങ്ങളെ സഹായിക്കും. വിരലു കൊണ്ട് വായിക്കു പുസ്തകം പിടിക്കാനും വായന സുഖപ്രദമാ ക്കുവാനും സഹായിക്കുന്ന ബുക്ക് ഹോള്‍ഡറാണ് തംപ് 
തിംങ്. ഒപ്പം ബുക്ക്മാര്‍ക്കായും ഈ ഹോള്‍ഡര്‍ ഉപയോഗിക്കാം.
 
2.ഫ്രഷായി സൂക്ഷിക്കാന്‍ 'ഫുഡ് ഹഗേഴ്സ്'
അടുക്കളയില്‍ പച്ചക്കറികളും പഴങ്ങളും അരിഞ്ഞ് വച്ചതിന് ശേഷം കേടായി പോവാറുണ്ടോ? പരിഹാരമുണ്ട്. ഫുഡ് ഹഗേഴ്സ് എ കിച്ച് ഗാഡ്ജറ്റ്സ് ഉണ്ടെങ്കില്‍ പഴങ്ങളും പച്ചക്കറികളും ഇതില്‍ സൂക്ഷിക്കാം. കേടാവുമെന്ന പേടിയേ വേണ്ട.
 
3.പാട്ട'് കേട്ട് കുളിക്കാന്‍ ഷവര്‍ ഹെഡ് സ്പീക്കര്‍
കുളിക്കുമ്പോള്‍ ഒരു മൂളിപ്പാട്ടെങ്കെിലും പാടാത്തവരായി ആരെങ്കിലു മുണ്ടോ?  അപ്പോള്‍
 കുളിക്കുമ്പോള്‍ കുളിമുറിയില്‍ പാട്ട'് പ്ലേ ചെയ്താലോ. അടിപൊളിയായിരിക്കില്ലേ. കുളിമുറിയില്‍ പാട്ട'് കേള്‍ക്കുന്നതിനായി ബാത്ത് ഷവറില്‍ ഘടിപ്പിക്കാവുന്ന മ്യൂസിക്ക് സ്പീക്കറാണ് ഗാഡ്ജറ്റ്സുകളിലെ പുതിയ താരം. ഷവറിനുള്ളില്‍ ചേര്‍ത്ത് വയ്ക്കാവുന്ന റൗണ്ട് ഷേപ്പിലാണ് സ്പീക്കറുള്ളത്. മൊബൈല്‍ ഫോണുമായി 'ബുളൂടൂത്ത് വഴി കണക്ട് ചെയ്യാവുന്ന സ്പീക്കറിന് മാര്‍ക്കറ്റില്‍ ഇപ്പോള്‍ ആവശ്യ ക്കാരേറെയാണ്.
 
4.ഐഡിയ കുളമാകില്ല വാട്ടര്‍ പ്രൂഫ് നോട്ട് പാഡുണ്ടെങ്കില്‍
പലര്‍ക്കും ഏറ്റവും ബെസ്റ്റ് ഐഡിയ കത്തുന്നത് കുളിക്കുമ്പോഴാണ്. കുളിക്കുതിനിടെയാണ് പോയിന്‍റ്സും കണക്കുകളുമെല്ലാം നമുക്ക് പലര്‍ക്കും ഓര്‍മ വരാറുള്ളത്. പക്ഷെ നനഞ്ഞ കൈകളില്‍ പേപ്പര്‍ എടുത്ത് എഴുതുമ്പോഴേക്കും ഐഡിയ മാഞ്ഞ്പോവാറാണ് പതിവ്. എങ്കിലിതാ കുളിക്കുതിനിടെ നിങ്ങളെഴുതുന്നത് മാഞ്ഞ്പോവാണ്ടിരിക്കുന്ന തിന് വാട്ടര്‍പ്രൂഫ് നോട്ട്പാഡ് സഹായിക്കും.
 
 
5. ബാഗ്പാക്ക് വിത്ത് ഹൂഡ്
മഴക്കാലത്ത് സ്കൂളുകള്‍ തുറന്നാല്‍ ബാഗും കുടയുമായി പോകുന്ന കു ട്ടികള്‍ സ്ഥിരം കാഴ്ചയാണ്. കോരിച്ചൊരിയുന്ന മഴയത്ത് ബാഗിനോടൊപ്പം ഒരു ഹൂഡി കൂടി ഉണ്ടെങ്കിലോ? തല നനയുമെന്ന  പേടി ഒട്ടും വേണ്ട. ബാഗ് അണിയുമ്പോള്‍ തന്നെ ഹെൂഡി കൊണ്ട് തലയും മറക്കാം
 
6.ബാത്ത്ടബ് കാഡി
ബാത്ത്ടബിന് തൊട്ടരികില്‍ ഇഷ്ട്പ്പെട്ട പുസ്തകങ്ങളും ബ്യൂട്ടി പ്രൊഡ്ക ട്സും സൂക്ഷിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ പോര്‍ട്ടബിള്‍ ബാത്ത്ടബ് കാഡി.
 
7.ബാഗ് സീലര്‍
സ്നാക്ക്സ് പാക്കറ്റുകള്‍ പൊട്ടിച്ചതിന് ശേഷം അടച്ചുവച്ചില്ലെങ്കില്‍ പണി കിട്ടും. വീണ്ടും കൊറിക്കാന്‍ എടുക്കുമ്പോഴേക്കും സ്നാക്ക്സ് തണുത്തി ട്ടുണ്ടാവും. തുറന്ന സ്നാക്ക്സ്പാക്കറ്റുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനായി അടച്ചുവെക്കുന്നതിന് ബാഗ് സീലര്‍ ഉപയോഗിക്കാം. ഫ്രഷ്നസ് ഒട്ടും കളയാതെ നിങ്ങളുടെ സ്നാക്സ് വീണ്ടും വീണ്ടും കഴിക്കാം
  
8.ഫൂട് റെസ്റ്റ്
ഷവറിന് താഴെയിരുന്ന് കാല്‍ ഷേവ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടറേിയതും അപകടം വിളിച്ചു വരുത്തുന്നതുമാണ്. നല്ല ഒരു ഫൂട് റെസ്റ്റുണ്ടെങ്കി ല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ പറ്റും. നിങ്ങളുടെ കാല്‍ ഫൂട് റെസ്റ്റില്‍ വച്ച് ധൈര്യമായി ഇനി ഷേവ് ചെയ്യാം.
 
9. കംപാര്‍ട്മെന്‍റ് പാന്‍
ഒരേ സമയം ഒന്നിലധികം വിഭവങ്ങള്‍ കംപാര്‍ട്മെന്‍റ് പാനിലൂടെ കുക്ക് ചെയ്യാം. പാര്‍ട്ടി പരിപാടികളിലെല്ലാം കുക്കിംഗ് എളുപ്പമുള്ളതാക്കാന്‍ കംപാര്‍ട്മെന്‍റ് പാന്‍ സഹായിക്കും
 
10.കേക്ക് സേര്‍വര്‍
സെലിബ്രേഷനുകളില്‍ ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് കേക്കുകള്‍. എന്നാല്‍ കേക്കുകള്‍ മനോഹരമായി സേര്‍വ് ചെയ്യാന്‍ നമുക്ക് പറ്റാറില്ല. ഇവിടെയാണ് കേക്ക് സേര്‍വര്‍ നിങ്ങളുടെ സഹായത്തിനെത്തുത്െ. ഒരറ്റത്ത് നിന്നും പിടിച്ചാല്‍ കേക്കിന്‍റെ കഷ്ണങ്ങള്‍ അടര്‍ന്നു പോവാതെ സര്‍വ് ചെയ്യാന്‍ നിങ്ങള്‍ക്കാവും
 
11.പോക്കറ്റ് ട്രാന്‍സ്ലേറ്റര്‍
കാവിഡിന് ശേഷം ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്.  ഭാഷയറിയാത്ത ഒരു നാട്ടിലേക്ക് യാത്ര പോകാനെ ാരുങ്ങുമ്പോള്‍ തീര്‍ച്ചയായും പോക്കറ്റ് ട്രാന്‍സ്ലേറ്റര്‍ കൈയില്‍ കരുതാം. നിങ്ങളുടെ ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്കും തിരിച്ചും വാക്കുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാന്‍  ഇത് സഹായിക്കും. ലോകമെമ്പാടുമുള്ള 100ലധി കം ഭാഷകള്‍ ഇതിലൂടെ വിവര്‍ത്തനം ചെയ്യാം
 
 
12.ഒറിജിനല്‍ ബോട്ട് കാന്‍ഡില്‍സ്
പ്രണയനിമിഷങ്ങളെ മനോഹരമാക്കുവാന്‍ ബോട്ട് കാന്‍ഡില്‍സ് അരികി ല്‍ കത്തിക്കാം. പേരിനെ പോലെ മാജിക്കലായ ഒരു അനുഭവമാണ് ബോട്ട് കാന്‍ഡില്‍സ് നല്‍കുന്നത്. വീടുകള്‍ അലങ്കരിക്കാനും ബെഡ് റൂമിനെ മനോഹരമാക്കുവാനും ബോട്ട് കാന്‍ഡില്‍ ഉപയോ ഗിക്കാം
 
13. ഹുക്ക് ഡെസ്ക്
ബാല്‍ക്കണിയിലിരുന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ ലാപ് ടോപ് എവിടെവ യ്ക്കണെമെന്നത് പലപ്പോഴും കണ്‍ഫ്യൂഷനുണ്ടാക്കുന്നതാണ്. ഹുക്ക് ഡെസ്ക് ഉണ്ടെങ്കില്‍ ലാപ് ടോപ് എവിടെ വയ്ക്കണമെന്നത് ഒരു പ്രശ്ന മാവില്ല. പുറത്തെ കാഴ്ചകള്‍ കണ്ട് വര്‍ക്ക് ചെയ്യാനും കംഫര്‍ട്ടബിളായി ഇരിക്കാനും ഹുക്ക് ഡെസ്ക് നല്ലൊരു ഓപ്ഷനാണ്. ഓരേ സമയം ഫ്ള വര്‍പോട്ട് സൂക്ഷിക്കാനും ഈ ഡെസ്ക് ഉപയോ ഗിക്കാവുന്നതാണ്.
 
14.മള്‍ട്ടി ടൂള്‍ ഫോണ്‍ കേസ്
22 ടൂള്‍ സ്വിസ് ആര്‍മി നൈഫ് അടങ്ങിയ ഈ കേസ് അഡ്വഞ്ചര്‍ ട്രിപ്പിലൊ ക്കെ കൈയില്‍ കരുതാവുന്നതാണ്. മൊബെല്‍െ കേസിനോടൊപ്പം വലി യ ഭാരമില്ലാതെ ഇത്രയേറെ ടൂള്‍സ് ഒപ്പമുണ്ടാകുന്നത് വലിയ ഉപകാരമാ യിരിക്കും.
 
15.ബാ ഗ് ഹാന്‍ഡില്‍
പര്‍ച്ചേഴ്സിനായി കടകളില്‍ കയറിയിറങ്ങി വരുമ്പോള്‍ കൈകളില്‍ സഞ്ചി കള്‍ നിറഞ്ഞിട്ടുണ്ടാവും. ഇതെല്ലാം താങ്ങിപ്പിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിനുള്ള പരിഹാരമാണ് ഈ ബാ ഗ് ഹാന്‍ഡില്‍. 
16.ബ്രഡ് ബോക്സ്
റഫ്രിജറേറ്ററില്‍ ബ്രഡ് പാക്കറ്റോടെ സൂക്ഷിക്കുന്നത് പലപ്പോഴും ബുദ്ധി മുട്ടുണ്ടാക്കുന്നതാണ്. ബ്രഡ് സൂക്ഷിക്കാന്‍ ബ്രഡ് ബോക്സ് ഉപയോ ഗിച്ച് നോക്കൂ. ബ്രഡ് കുറേ ദിവസം ഫ്രഷായും കേട് വരാതെയും ഇതി ല്‍ സൂക്ഷിക്കാം                   

 

 


Top