• Current Issue: December 2021
al azar college

പരിഷ്ക്രിത സമൂഹത്തിൽ പല രാജ്യങ്ങളിലും വിവാഹത്തിന് വലിയ പ്രാധാന്യമാണ് കൊടുത്തുകാണുന്നത്. അതേ സമയം അത്രതന്നെ രാജ്യങ്ങളിൽ വിവാഹത്തെ യുക്തിരഹിതം,അ ശാസ്ത്രീയം എന്നൊക്കെ ചൊല്ലി അവഗണിക്കുകയോ അനാവശ്യമെന്നു കരുതി നിസ്സാരവത്കരിക്കുകയോ ചെയ്യുന്നു.  എന്തൊക്കെയായാലും കാഴ്ചപ്പാടിലും ചിന്താഗതിയിലും ചേർച്ചയുള്ള രണ്ട്പേരാണ് വിവാഹിതരാവേണ്ടത് .  വിവാഹം ലക്ഷ്യമാക്കുന്നത് വെറും ലൈംഗിക സംoതൃപ്തിയല്ല.കെട്ടുറപ്പും ഐ ക്യവുമുള്ള ഭാര്യഭർത്താക്കന്മാർക്ക് നല്ല കുടുംബമുണ്ടാക്കാൻ കഴിയും. മൂല്യബോധവും ബുദ്ധിശക്തിയും സ്വഭാവശുദ്ധിയും ശരിയായ കാഴ്ചപ്പാടുമുള്ള  കുട്ടികൾ അത്തരം കുടുംബങ്ങളിൽ ജനിച്ചുവളരുന്നു. അവരാണ് ഭാവിയിൽ ഒരു രാഷ്ട്രത്തിലെ ഉത്തമപൗരന്മാരായിത്തീരുക.ഈ അർത്ഥത്തിൽ പരസ്പരം ചേർച്ചയുള്ള സ്ത്രീ പുരുഷന്മാരെ കൂട്ടിയിണക്കുക എന്നത് നല്ല രാഷ്ട്രം പടുത്തുയർത്തുന്നതിന്റെ ആദ്യത്തെ ഘട്ടം തന്നെയാണെന്ന് കരുതുന്നതിൽ തെറ്റില്ല .വിവാഹത്തെ ചുറ്റിപ്പറ്റി ഒരുപാട് ആചാരങ്ങളും കച്ചവടങ്ങളും അസംബന്ധങ്ങളും വിലപേശലുകളും നാട്യങ്ങളും നാടകങ്ങളും ഒക്കെ നടക്കാറുണ്ടെങ്കിലും ഇവിടെ അഫ്‌ഘാനിസ്ഥാനിലെ വിവാഹക്കഥകൾ ഈ സമയത്ത് ഇത്രയധികം ചർച്ചാ വിഷയമായത് വേറെ ചില  കാരണങ്ങൾ  കൊണ്ടാണ്.
പാർവണയുടെ വിവാഹം
 
 9 വയസ്സുള്ള പാർവണ മാലിക് ഒരു അഫ്‌ഘാനി പെണ്കുട്ടിയാണ്. പിതാവ് അബ്ദുൽ മാലിക് അവളെ 55വയസ്സുള്ള ഖോർബൻ എന്നയാൾക്ക് വിവാഹം കഴിച്ചുകൊടുത്തത് CNN റിപ്പോർട്ട്‌ ചെയ്തതോടെ ഇത് അന്താരാഷ്ട്ര ശ്രദ്ധനേടുകയുണ്ടായി .ഇതിന് മുൻപ് ഇവളുടെ 12വയസ്സുകാരി സഹോദരിയെയും ഈ പിതാവ് ഇവിധം വിവാഹം ചെയ്തു കൊടുത്തു എന്നാണ് മനസ്സിലാക്കാനായത് . ഇതൊന്നും അഫ്‌ഘാനിസ്ഥാനിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നുശേഷം അനേകം പാർവണമാർ ശരിയായ വിദ്യാഭ്യാസവും തങ്ങളുടെ ബാല്യം തന്നെയും നിഷേധിക്കപ്പെട്ട് ശൈശവവിവാഹത്തിന്റെ ഇരകളാ ക്കപ്പെടുകയാണ്  ഇപ്പോൾ അഫ്‌ഘാനിൽ.ഭൂമിയിൽ ഒരു കുഞ്ഞ് പിറക്കാവുന്നതിൽവെച്ച് ഏറ്റവും മോശപ്പെട്ട ഇടം എന്നാണ് unicef അഫ്‌ഘാനിസ്ഥാനെപ്പറ്റി പരാമർശിക്കുന്നത്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ അഫ്‌ഘാനിൽ നിന്നും ജോബൈഡന്റെ അവസാനത്തെ മിലിട്ടറി ട്രൂപും പിൻവാങ്ങുന്നതിന്റെ നാടകീയരംഗങ്ങൾ ലോകം മുഴുവൻ കണ്ടതാണ് . ഭൂപടത്തിലെ ഒരു പ്രദേശം മുഴുവൻ കയ്യിൽകിട്ടിയതുംകൊണ്ട്‌ സർവശക്തിയുമെടുത്തോടി രക്ഷപ്പെടുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. ഭരിക്കപ്പെടാനുറച്ച ഭരണകൂടത്തോട് ഞങ്ങളെ ഭരിക്കല്ലേ എന്ന് നിലവിളിച്ചോടുന്ന നിസ്സഹായരായ മനുഷ്യക്കൂട്ടം.അവരെ രക്ഷപ്പെടാനനുവദിക്കാതെ വെടിവെച്ചും പേടിപ്പിച്ചും വിമാനത്താവളത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന ഭരണകൂടം. അറിയേണ്ടത് ആർക്കുവേണ്ടിയാണു പിന്നെ അവർ ഭരിക്കുന്നത് എന്നാണ് . ആരൊക്കെയോ വികലമാക്കി വ്യാഖ്യാനിച്ച അദൃശ്യശക്തിയുടെ സംതൃപ്തിക്കായി മനുഷ്യജീവിതം ഇങ്ങനെയൊക്കെയേ ജീവിച്ചുതീർക്കാവൂ എന്ന് വാശിപിടിക്കുന്നവർ . അവർ വരച്ച വൃത്തത്തിനുള്ളിൽ നിന്ന് ഓടി രക്ഷപ്പെടുന്ന രാജ്യം.1996-2001 കാലത്തെപ്പോലെയാവില്ല രാജ്യത്തിന്റെ ഇനിയുള്ള അവസ്ഥ എന്ന് താലിബാൻ ഉറപ്പു കൊടുത്തിട്ടും സ്ഥിതിഗതികൾ അതുപോലെതന്നെ തുടരുന്നതാണ് പിന്നെ കണ്ടത്. സ്ത്രീശരീരങ്ങൾ അന്യപുരുഷന് പ്രലോഭ നങ്ങൾക്കിടനൽകാത്തവിധം ശരീരവടിവിന്റെ ഓരോ സൂക്ഷ്മകോണും ഞൊറിവുതുണിത്തരങ്ങളാൽ മൂടിമറച്ചു കഴിഞ്ഞു .സ്കൂളുകളോ തൊഴിലിടങ്ങളോ ഇനിയും സ്ത്രീകൾക്ക് തുറന്നുകൊടുത്തിട്ടില്ല.പെൺകുട്ടികൾ സ്കൂളിൽ നിന്നും സഹോദരങ്ങൾ തിരിച്ചെത്തുന്നതും കാത്തു വീട്ടിൽ കുത്തിയിരിക്കുന്നത് തുടരുന്നു. ചുറ്റിലും ഭയവും നിരാശയും മാത്രമാണ്, പോരാത്തതിന് കടുത്ത ദാരിദ്ര്യവും.20വർഷത്തെ അമേരിക്കൻ അധിനിവേശവും യുദ്ധങ്ങളും ആ രാജ്യത്തിലെ കെട്ടിടങ്ങളും കൃഷിയിടങ്ങളും ഭൂമിയും തവിടുപൊടിയാക്കിയിട്ട കാഴ്ചകളാണ് ചുറ്റിലും. ഇവർക്ക് ഭാവിയെന്നുപറയാൻ ഒന്നുമില്ല, വർത്തമാനത്തിന്റെ കാര്യം അതിദയനീയമാണ്,ഭൂതകാലത്തിന്റെ ഭാരം ചുമക്ക�
ഭൂതകാലത്തിന്റെ ഭാരം ചുമക്കുകയാണ് ഓരോ അഫ്‌ഘാനിയും.തൊഴിലിടങ്ങൾ വളരെ കുറവാണ്.   ലക്ഷക്കണക്കിന് ആളുകൾ താത്ക്കാലിക ടെൻറ്റുകളിൽ നിറഞ്ഞിരിക്കുന്നു. ഇവയുടെ പേര് അഭയാർത്ഥി ക്യാമ്പുകളെന്നാണ്. രാജ്യത്തെ 5 വയസ്സിൽ താഴെയുള്ള 3 മില്യൻ കുട്ടികളും 
   കടുത്ത പോഷകാഹാരക്കുറവും ദാരിദ്ര്യവും അനുഭവിക്കുന്നു. പലയിടങ്ങളിൽ നിന്നായി ഓടിപ്പോരേണ്ടി വന്ന, സ്വന്തമായി സ്ഥലമോ വീടോ പണമോ ജോലിയോ പോലുമില്ലാത്ത ഇവരിൽ ഭൂരിഭാഗവും ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നതിനു പോലും കടുത്ത പ്രയാസം നേരിടുകയാണ് . വിശപ്പുമാറ്റാനായി പലമാതാപിതാക്കൾക്കും സ്വന്തം പെണ്മക്കളുടെ വിവാഹത്തെ ക്കുറിച്ച്തന്നെ ചിന്തിക്കേണ്ടി വരുന്നു. അമേരിക്കൻ പിന്മാറ്റത്തോടെ അന്താരാഷ്ട്ര സഹായം പൂർണമായും നിലച്ചിരിക്കുകയാണ് ഇവിടെ .UN സഹായവാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് വിശപ്പുമാറ്റാൻ വിവാഹം വ്യാപകമാവുന്നത്.അഫ്‌ഘാനിലെ വിവാഹങ്ങളിൽ സ്ത്രീധനം ഒരു പതിവാണ്. സ്ത്രീ ധനം കൊടുക്കേണ്ടത് വരന്റെ വീട്ടുകാരാണെന്നു മാത്രം. വധുവിന്റെ കുടുംബമഹിമ, സൗന്ദര്യം, പറയാവുന്ന മറ്റ് ഗുണഗണങ്ങൾ എന്നിവക്കനുസരിച്ച്‌ പലപ്പോഴും വലിയതുകയാണ് സ്ത്രീധനം.ഇതാണ് കുടുംബങ്ങളെ പെണ്മക്കളുടെ വ്യാപക വിവാഹത്തിനായി പ്രേരിപ്പിക്കുന്നത്. കൂടുതലായൊന്നിനും വേണ്ടിയല്ല ജോലിയോ മറ്റ് മാർഗങ്ങളോ ഇല്ലാത്തവർക്ക് രണ്ട് ദിവസംകൂടി വിശപ്പ് മാറ്റാൻ.സ്ത്രീധനമായി 2,200 ഡോളർ വാങ്ങിയാണ് പാർവണയുടെ പിതാവ് അവളെ വിവാഹം കഴിച്ചുവിട്ടത്. അഭയാർത്ഥിക്യാമ്പിൽ കഴിയുന്ന ആ എട്ടങ്ക കുടുംബത്തിന് കുറച്ച് ദിവസം കൂടി ഭക്ഷണം കഴിക്കാൻ വേണ്ടിയുള്ള വക .ഉമ്മ ഫാത്തിമ അടുത്തുള്ള ടെൻറ്റുകളിൽ ഭക്ഷണത്തിന് യാചിക്കാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അധ്യാപികയാവാൻ കൊതിച്ച പാർവ ണയെ ഇത്ര ചെറുപ്രായത്തിൽതന്നെ വിവാഹം കഴിച്ചുവിടേണ്ടിവന്നതിൽ മനസ്സുതകർ ന്നുപോയിരുന്നു പിതാവ് അബ്ദുൽമാലികിനും മാതാവ് ഫാത്തിമക്കും.ഉറങ്ങാൻ കഴിയാതെ ആ പിതാവ് ആസ്വസ്ഥനായി എണീച്ചിരിക്കു ന്നു.തന്റെ മകളെ വീട്ടിലൊരാളായി കാണുമെന്നും ഒരിക്കലും ഉപദ്രവിക്കില്ലെന്നുമുള്ള ഭാവി മരുമകൻ ഖോർബന്റെ ഉറപ്പാണ് കുടുംബത്തിന്റെ ഏക ആശ്വാസം. കടുത്ത ദാരിദ്ര്യം മൂലം പ്രതീക്ഷിച്ചതിലും വളരെ
ചീപ് ആയിട്ടാണ് തനിക്ക് പുതിയ ഭാര്യയെ ലഭിച്ചതെന്നു ഒരു തവണ വിവാഹിതനായ ഖോർബൻ പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ,24ന് വിവാഹവസ്ത്രത്തിൽ ഒരുങ്ങിയിറങ്ങിയ തുടുത്ത കവിളുകളും ഇരുണ്ട കണ്ണുകളു മുള്ള തന്റെ മകളെ വരന് നൽകുമ്പോൾ 'ഇവളെ നോക്കണം. അടിക്കരുത് 'എന്നാണ് മാലിക് ആവശ്യപ്പെട്ടത്. ഇനിയുള്ള കാലം വീട്ടുജോലികൾ മാത്രം ചെയ്തു ആ കുഞ്ഞുകൈകൾ തളരുമെന്ന് ഉറപ്പുണ്ടായിട്ടും. വിവാഹശേഷം അഫ്‌ഘാനി വധുവിന് സ്വന്തം വീടുമായി യാതൊരു ബന്ധവും പുലർത്താൻ കഴിയാറില്ല. ശൈശവവിവാഹവും സ്ത്രീധനവും അഫ്‌ഘാനിലെ നാട്ടുനടപ്പാണെങ്കിലും ഇത്ര ദാക്ഷീണ്യ മില്ലാതെയും വ്യാപകമായും ഇത് നടക്കുന്നത് ആഗസ്റ്റിലെ താലിബാൻ അധിനിവേശത്തോടെയാണ്. പട്ടിണിയും വരൾച്ചയും വരാനിരിക്കുന്ന അതിശൈ ത്യവും കാര്യങ്ങളെ അതിന്റെ പാരമ്യ തയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.
 
പാർവണയുടേതിനു സമാനമായ വിവാഹങ്ങൾ അഫ്‌ഘാനിസ്ഥാനിലെ ഓരോ കുഞ്ഞു പെൺകുട്ടികളേയും കാത്തിരിക്കുന്നു. ഘോർ മേഖലയിൽ നിന്നുള്ള 10വയസ്സുകാരി മഗുലിന് ഒരു 70കാരനുമായി വിവാഹമുറപ്പിച്ചിരിക്കുകയാണിപ്പോൾ. പിതാവ് കടം വാങ്ങിയ 2,200 ഡോളറിനു പകരമായാണ് ഈ വിവാഹം. ഒരിക്കലും അംഗീകരിക്കാൻ കഴിയാതിരുന്നിട്ടും സ്വന്തം പിതാവിനെ ജയിലിലയക്കുന്നതൊഴിവാക്കാൻ അവളും ഈ വിവാഹത്തിന് സമ്മതം മൂളുന്നു.വിശപ്പുമാറ്റാനും കടങ്ങളിൽ നിന്നൊഴിവായികിട്ടാനും തങ്ങളുടെ കൈവശമുള്ള ഒരേയൊരു സ്വത്തിനെ വിറ്റു പണം വാങ്ങേണ്ടിവരുന്നു.മഗുലിന്റെ അയൽവാസി 1100ഡോളർ വീതം വാങ്ങി തന്റെ 4ഉം 9ഉം വയസ്സുള്ള പെണ്മക്കളെ വിവാഹം കഴിച്ചയപ്പിക്കുന്നു. ഇതുപോലെ പ്രായപൂർത്തിയാകാത്ത പെണ്മക്കളുടെ സ്വപ്‌നങ്ങൾ വിശപ്പിനുമുന്നിൽ തോറ്റുതൊപ്പിയിടുന്നു.കൂടുതൽ പേരും ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക ജീവിതം തുടങ്ങുകയും അമ്മമാരാവുകയും ചെയ്യുന്നു.UN പോപുലേഷൻ ഫണ്ടിന്റെ കണക്കുപ്രകാരം 15നും 19നും ഇടയിൽ പ്രായമുള്ള 10%പെൺകുട്ടികളും പലതവണ ഗർഭിണികളാവുന്നു. ഗർഭനിരോധനമാർഗങ്ങളോ ആധു�
ഗർഭനിരോധനമാർഗങ്ങളോ ആധുനിക പ്രസവസഹായങ്ങളോ ലഭ്യമല്ലാത്ത ഇവിടങ്ങളിലെ പ്രസവത്തോടെയുള്ള മാതൃ മരണങ്ങൾ വളരെ ഉയർന്ന തോതിലാണ്
ഇത്തരം ശൈശവ വിവാഹങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെ സഹായം കൂടിയേ തീരൂ. തലിബാന്റെ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ വക്താവ് മൗലവി ജലാലുദ്ധീൻ പറയുന്നത് തങ്ങളുടനെ തന്നെ അഫ്‌ഘാനികൾക്ക് സൗജന്യഭക്ഷണം വിതരണം ചെയ്തുതുടങ്ങുമെന്നാണ്. അതോടെ ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കാമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ഏജൻസികളോടും സംഘടനകളോടും താലിബാൻ തന്നെ സഹായമാവശ്യപ്പെട്ടിട്ടുണ്ട് ഇപ്പോൾ.


Top