• Current Issue: December 2021
al azar college

എൻെറ ചാൾസ് ശോഭരാജിനും ശേഷം വളരെക്കാലത്തിന് ശേഷമാണൊരു ബുദ്ധിമാനായ ക്രിമിനലിനെ ആരാധിക്കാനായി കിട്ടുന്നത്...
മോൻസൺ മാവുങ്കൽ..!! 
 
        മോശ പ്രവാചകനിൽ നിന്നും നേരിട്ട് ലേലം കൊണ്ട അംശവടി, ടിപ്പു സുൽത്താൻെറ സിംഹാസനം, ശിവാജി യുദ്ധഭൂമിയിൽ വായിക്കാൻ കൊണ്ട് പോവുന്ന ഒന്നര സെൻറീമീറ്റർ വലിപ്പമുള്ള സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഭഗവത്ഗീത, യേശു കുരിശും കൊണ്ടുപോയ വഴിയിലെ മണ്ണ് കൊണ്ടുണ്ടാക്കിയ കുഞ്ഞ് കുരിശിൽ ഒളിപ്പിച്ച ബൈബിൾ, ശെർഷയുടെ കിരീടം, ശ്രീ കൃഷ്ണനൂതിയ ഓടക്കുഴൽ, തിരുകേശം, ലുട്ടാപ്പിയുടെ കുന്തം, കുട്ടൂസൻെറ ലെങ്കോട്ടി ഏത് വേണം നിങ്ങൾക്ക് ..? 
ഏതും അവൈലബിൾ ആണ്...
 
        ഒരു മതസ്ഥരേയും നിരാശപ്പെടുത്തിയിട്ടില്ല. എല്ലാ ഗ്രന്ഥങ്ങളും സ്റ്റോക്കുണ്ട്, രണ്ട് മതസ്ഥരുടേയും വീക്നെസ്സായ ടിപ്പുവും, ശിവജിയും സ്റ്റോക്കുണ്ട്...
അള് എന്തായാലും മിടുക്കനാണ്. പണ്ഢിതനാണ്...
കൂടെ ഇതൊക്കെ നിർമ്മിച്ച് നൽകിയ ചേർത്തലയിലെ ആശാരി വേലു ആശാൻെറ കരവിരുതിനെ സ്മരിക്കാതെ വിടുന്നത് നന്ദി കേടാവും...
 
 
        കസ്റ്റമേർസിൽ ലാലേട്ടൻ തൊട്ട്, പോലീസ് ഏമാൻമാർ, രഹസ്യന്വേഷണ തലവൻമാർ, മുൻ ഡി ജി പി, ഗർജ്ജിക്കുന്ന സിംഹം സുധാകർജി തൊട്ടുള്ളവരും...ഏതായാലും അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന് പറഞ്ഞ സ്ഥിതിയിലാണ്...പരസ്യത്തിനായി കളറിൽ ഫുൾ പേജായി പാല ബിഷപ്പിൻെറ ദ്വീപികയും. അഭിമുഖം നടത്തി പുരാവസ്തു ജിഹാദിന് വേണ്ട ഒത്താശകൾ ചെയ്ത് കൊടുക്കാൻ ഇഴവ ജിഹാദ് ഫെയിം ഫാ. റോയി കണ്ണൻ ചിറയുമുണ്ട്...സംശയിക്കണ്ട മോൻസൺ അഭിവന്ദ്യനാണ്, പണ്ഢിതനാണ്.ഇനിവാസവൻ കൂടി പുറപ്പെട്ടാൽ മതി..
 
      മനുഷ്യർക്ക് അര പൈസക്ക് ഗുണമില്ലാത്ത ഇമ്മാതിരി ആക്രികളും,വെള്ളിമൂങ്ങകളും വാങ്ങുന്നത് കയ്യിൽ ആവശ്യത്തിലധികം പണം കുമിഞ്ഞ് കൂടിയ, അധികാരം മത്ത് പിടിപ്പിച്ച, മൂന്ന് നേരം ബസുമതിയുടെ അരിയുടെ ചോർ തിന്നിട്ട് വാരിയെല്ലിന് കുത്തുന്നതിൻെറ അസ്ക്യതയുള്ളവരാണ്.ആ പണം ബുദ്ധിയുള്ള ഒരു പാവപ്പെട്ടവൻ ഊറ്റിയെടുത്തു, അത്രയെയുള്ളൂ...
പറ്റിക്കപ്പെട്ടെങ്കിലെ, കണക്കായി പോയി..
 
അറസ്റ്റിൽ പ്രതിഷേധിക്കുന്നു, മൂപ്പർക്ക് കൂടുതൽ അവസരം നൽകണമായിരുന്നു..
 
മാങ്കൂട്ടം വാഴ്കൈ..
 


Top