• Current Issue: December 2021
al azar college

 
സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും സംരംഭങ്ങളെ ഒരു പരിധിവരെ പിന്തുണക്കുന്നതിനും ഫലപ്രദമായ സര്‍ക്കാര്‍ പദ്ധതികള്‍ കൂടെയുണ്ട്. സംരഭ കര്‍ക്ക് തീര്‍ച്ചയായും ആശ്രയിക്കാവുന്ന പ്രധാനപ്പെട്ട ചില സര്‍ക്കാര്‍ സഹായങ്ങള്‍ പരിചയപ്പെടുത്തുന്നു.
 
 ഉയര്‍ന്ന ജീവിതനിലവാരത്തിന് പുകള്‍ പെറ്റ 'കേരളമോഡല്‍ ' വികസനസൂചികക്ക് കോവിഡ് സാഹചര്യങ്ങള്‍ മങ്ങ ലേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.ഉയര്‍ന്ന വിദ്യാഭ്യാസനിരക്കും ഉയര്‍ന്ന തൊഴിലില്ലായ്മയും ഒരേ ദിശയില്‍ മുന്നേറുന്ന വൈരുദ്ധ്യാത്മകത മറികടക്കാന്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടിവരും. സര്‍ക്കാര്‍ ജോലിയെ മാത്രം അവസാന വാക്കായി കാണാനാവില്ലെന്ന യഥാര്‍ഥ്യത്തെ യുവാക്കള്‍ അംഗീകരിക്കണമെന്ന് ഗവണ്മെന്‍റ്തന്നെ ഓര്‍മിപ്പിക്കുന്നു.
 ഈ പ്രതിസന്ധികാലത്തും ചെയ്തു വിജയിപ്പിക്കാനും നേട്ടങ്ങള്‍ കൊയ്യാനുമാകുന്ന ഒരുപാട് സ്വയംതൊഴില്‍ മേഖലകളുണ്ടിവിടെ. വേണ്ടത് അതിജീവിക്കാനുള്ള ഉറച്ച മനസ്സും അതാ
തുകാലത്തെ ആളുകളുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനുള്ള സൂക്ഷ്മതയുമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും സംരംഭങ്ങളെ ഒരു പരിധിവരെ പിന്തുണക്കുന്നതി
നും ഫലപ്രദമായ സര്‍ക്കാര്‍ പദ്ധതികള്‍ കൂടെയുണ്ട്.സംരഭ കര്‍ക്ക് തീര്‍ച്ചയായും ആശ്രയിക്കാവുന്ന പ്രധാനപ്പെട്ട ചില സര്‍ക്കാര്‍ സഹായങ്ങള്‍ പരിചയപ്പെടുത്തുന്നു.
 
1. മുദ്ര ലോണ്‍ 
(ങകഇഞഛ ഡചകഠട ഉഋഢഋഘഛജങഋചഠ 
അചഉ ഞഋഎകചഅചഇഋ അഏഋചഇഥ ഘഠഉ)
ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍  തൊഴിലവസരങ്ങള്‍    സൃഷ്ടിക്കാനും   വേണ്ടി   2015 ഏപ്രില്‍ 8 ന് പ്രധാനമന്ത്രി തുടക്കം കുറിച്ച ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജ്ന (മുദ്ര ലോണ്‍സ് ). പ്രധാനആകര്‍ഷക ഘടകം  മുദ്ര ലോണിന് ഈട് ആവശ്യമില്ല എന്നത് തന്നെയാണ്.8.5%ല്‍ തുടങ്ങുന്നതാണ് പലിശനിരക്ക്. ആവശ്യക്കാരന് നേരിട്ട് പണം അനുവദിക്കുന്ന ഒരു ലോണ്‍ സംവിധാനമല്ല ഇത്.മറിച്ചു അതാതു പ്രദേശത്തെ വാണിജ്യബാങ്കുകള്‍, ചെറുകിട ബാങ്കുകള്‍, ങഎകെ, ചആഎഇെ എന്നിവയെ പണം ഇടപാടിനായി അനുവദിക്കുകയാണ് ചെയ്യുന്നത്. 50,000രൂപ വരെ ലോണ്‍ അനുവദിക്കുന്ന ശിശു,50,000 മുതല്‍ 500000 വരെ തുക അനുവദിക്കുന്ന കിഷോര്‍,500000 മുതല്‍ 1000000 വരെയുള്ള തരുണ്‍ എന്നീ പദ്ധതികളിലൂടെയാണ് ലോണ്‍ അനുവധിക്കുന്നത്.ബാങ്ക് മുഖേന നേരിട്ടോ ംംം.ാൗറൃമ.ീൃഴ.ശി എന്ന വെബ്സൈറ്റിലൂടെയോ സ്റ്റാന്‍ഡ് അപ്പ് മിത്രയുടെ വെബ്സൈറ്റിലൂടെയോ മുദ്ര ലോണിനായി അപേക്ഷിക്കാം. തീര്‍ച്ചയായും പണമില്ലാത്തതുകൊണ്ട് മാത്രം സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനാവാത്തവര്‍ക്ക് ഈ പദ്ധതി ആശ്വാസമാകും.
 
2.രാഷ്ട്രീയ കൃഷി വികാസ് യോജ്ന
കൃഷിയിലും അനുബന്ധ മേഖലകളിലും സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി 2007ല്‍ തുടങ്ങിയ സെന്‍ട്രല്‍ ഗവണ്മെന്‍റ് പദ്ധതിയാണ് ഞഗഢഥ. 202021  കാലയളവില്‍ സ്റ്റാര്‍ട്ട് അപ്പ്കള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുന്ന രീതിയില്‍ ഈ പദ്ധതി പരിഷ്കരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍, ഫാം   അഗ്രിക്കള്‍ച്ചര്‍,   ഫിഷറീസ്,    പാലുല്പാദനം, ആര്‍ട്ടിഫിഷ്യല്‍   ഇന്‍റലിജിന്‍സ്   തുടങ്ങിയ    ആധുനിക് സംരംഭ   മേഖലയിലേക്കെല്ലാമുണ്ട്  ഈ  പദ്ധതിയുടെ വ്യാപ്തി.
 
3. പ്രധാനമന്ത്രി എംപ്ലോയ്മെന്‍റ് 
ജനറേഷന്‍ പ്രോഗ്രാം(ജങഋഏജ)
നഗര ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സ്വയം തൊഴിലും പ്രോത്സാഹിപ്പിക്കാനുള്ള ഈ പദ്ധതി സംരഭകര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഒന്നാണ്.ഇത് ഒരു കേന്ദ്ര ഗവണ്മെന്‍റ് പദ്ധതിയാണ്. ഖാദി വില്ലജ് ഇന്‍ഡസ്ട്രിസ്   കമ്മീഷന്‍ (ഗഢകഇ)   രൂപം   കൊടുത്ത   ഈ സാമ്പത്തിക  സഹായ   പദ്ധതി    സംസ്ഥാന      ജില്ലാ കേന്ദ്രങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. വ്യവസായ വകുപ്പും ഖാദിബോര്‍ഡും ഇതില്‍ പങ്കാളിയാവുന്നു.ജനറല്‍, സ്പെഷ്യല്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായി തിരിച്ചാണ് ലോണ്‍ വിതരണം. സ്ത്രീകള്‍, ടഇടഠ വിഭാഗക്കാര്‍, എക്സ് സര്‍വീസുകാര്‍, വികലാംഗര്‍, മൈനൊരിറ്റി വിഭാഗക്കാര്‍, മലമ്പ്രദേശങ്ങളില്‍ താമസമാക്കിയ ചില പ്രത്യേക വിഭാഗം തുടങ്ങിയവരൊക്കെ സ്പെഷ്യല്‍ കാറ്റഗറിയില്‍പെടും. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് നഗരപ്രദേശങ്ങളില്‍ 15%വരേയും ഗ്രാമപ്രദേശങ്ങളില്‍ 25%വരേയും സബ്സിഡി ലഭിക്കും. അതേസമയം സ്പെഷ്യല്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് നഗരപ്രദേശങ്ങളില്‍ 25%വരേയും ഗ്രാമപ്രദേശങ്ങളില്‍ 35%വരെയുമാണ് സബ്സിഡി നിരക്ക്.
 
4.  സ്ര്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്കീം
ടഇടഠ, സ്ത്രീ സംരഭകര്‍ക്കായുള്ള ഒരു ഉപയോഗപ്രദമായ സ്കീം ആണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ.ഭീമമായ തുകയാണ് വായ്പയായി അനുവദിക്കുന്നത്.10 ലക്ഷം മുതല്‍ 1കോടി വരെ മുടക്കുമുതലുള്ള സ്വപ്നപദ്ധതികള്‍ ഇതിലൂടെ യഥാര്‍ഥ്യമാക്കാം.  സ്ത്രീ സംരഭകര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു വായ്പപദ്ധതിയാണിത്.
 
5. മാര്‍ജിന്‍മണി ഗ്രാന്‍റ് സ്കീം
നാനോ സംരംഭങ്ങളെ പ്രോത് സാഹിപ്പിക്കുന്നതിനുള്ള ഒരു വായ്പപദ്ധതിയാണിത്. ഉത്പാദനം, സേവനം, ഭക്ഷ്യ സംസ്കരണം   തുടങ്ങിയ  10ലക്ഷം  വരെ   മുടക്കുമുതലുള്ള പദ്ധതികള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. സ്പെഷ്യല്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് 40%വരേയും ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ക്ക് 30%വരേയും സബ്സിഡി ലഭിക്കും.40വയസ്സുവരെയുള്ള യുവാക്കളാണ് ഈ സ്ക്കീമിന്
 
6. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് 
വഴിയുള്ള വായ്പാ പദ്ധതികള്‍
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള വായ്പപദ്ധതികളെപ്പറ്റി പല സംരംഭകര്‍ക്കും അറിവുണ്ടാവാനിടയില്ല. വളരെ ഉപയോഗപ്രദമായ അത്തരം പദ്ധതികളെ കുറിച്ചാണ് ഇനി.
 
1. കെസ്രു (ഗഋടഞഡ)
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍   രജിസ്റ്റര്‍   ചെയ്ത 
21നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് 1 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ വായ്പയായി ലഭിക്കും. ചെറിയ പദ്ധതികള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതിയെ ആശ്രയിക്കാവുന്നതാണ്.ഈ പലിശ രഹിത വായ്പക്ക് ഈടായി ഒന്നും നല്‍കേണ്ടതുമില്ല.

2. മള്‍ട്ടി പര്‍പസ് ജോബ് ക്ലബ്
ഗ്രൂപ്പ് സംരഭകര്‍ക്കുള്ള വായ്പപദ്ധതിയാണിത്. വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ട 2 മുതല്‍ 5വരെ അംഗങ്ങളുള്ള ഗ്രൂപ്പിന് 10ലക്ഷത്തില്‍ കൂടാത്ത തുക പലിശരഹിത ലോണ്‍ ആയി ലഭിക്കും.25%  തുക  സബ്സിഡി ആണ്. ഈ  പദ്ധതിക്കും ഈട് ആവശ്യമില്ല എന്നത് ആശ്വാസകരമാണ്.
 
3.ശരണ്യ
വിധവകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ ടഇടഠ വിഭാഗത്തില്‍ പെടുന്ന അമ്മമാര്‍,30വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങിയ 18നും 55നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളാണ് ഈ പദ്ധതിയിലൂടെ പ്രയോജനം കിട്ടുന്നവര്‍.50000വരെ ലഭിക്കുന്ന വായ്പയില്‍ 50%സബ്സിഡി ലഭിക്കും. പലിശയില്ലാത്ത ഈ വായ്പ തവണകളായി തിരിച്ചടക്കാം.
 
4. കൈവല്യയും നവജീവനും.
ഭിന്നശേഷിക്കാരായ തൊഴില്‍രഹിതരെ സ്വയം തൊഴിലിനു സഹായിക്കുന്ന പദ്ധതിയാണ് കൈവല്യ. ഈ പദ്ധതിയിലും 50%സബ്സിഡി ലഭിക്കും.
 
 വര്‍ഷങ്ങളായി എംപ്ലോയ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാതെ പോയ 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ നേടാനുള്ള വായ്പപദ്ധതിയാണ് നവജീവന്‍
 


Top