• Current Issue: December 2021
al azar college

പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു


പാലക്കാട് നഗരത്തില്‍ ആര്‍.എസ്.എസ് നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടമുറിയില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. വെട്ടേറ്റ് പരിക്കേറ്റ തങ്കം ആശുപത്രിയില്‍ പ്രെവേശിപ്പിച്ചിരുന്നുവെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.

ശ്രീനിവാസന്‍ ബി.ജെ.പി പ്രവര്‍ത്തകനും ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖുമാണ്. സംഭവത്തിന് പിന്നില്‍  എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.

മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാലക്കാട് കൊടുന്തറപ്പള്ളിയില്‍ ഒരാള്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. എന്നാല്‍, ഈ സംഭവത്തിന് സംഘര്‍ഷവുമായി ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് പാലക്കാട് എലപ്പുളളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നു. പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു എസ് ഡി പി ഐ പ്രവര്‍ത്തകരന്‍ സുബൈറിനെ.

സുബൈറിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ കനത്ത ജാഗ്രതക്ക്  കഴിഞ്ഞ ദിവസം ഡി ജി പി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ സംഭവുമായി കഴിഞ്ഞ ദിവസത്തെ കൊലപാതകത്തിന് ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പ്രതികരിച്ചു. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസന്‍. അതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണോ ആക്രമണത്തിന് പിറകിലെന്ന് പരിശോധിച്ചുവരികയാണെന്ന്  പൊലീസ് പറഞ്ഞു.
 


Top