• Current Issue: December 2021
al azar college

ഡ 
 ഹി ഹരിയാന അതിര്‍ത്തിയിലെ ഷാദിപൂരിലെ ഏറ്റവും വലിയ കെട്ടിടങ്ങളി ഒന്നാണ് അഗ്രവാള്‍ ടവര്‍. അതിന്‍റെ ഏഴാമത്തെ നിലയിലാണ് ചാന 12. അതിലെ ന്യൂസ് പ്രൊഡ്യൂസര്‍ ആണ് അവിവാഹിതനായ സാജിദ് റഹ്മാനി. 24 വയസ്. റഹ്മാനി സുന്ദരനാണ്. പക്ഷെ അവന്‍റെ കവിളി പത്തുപൈസ വട്ടത്തി ഒരു മറുകുണ്ട്. മഞ്ഞ നിറമുളള കവിളിലെ കറുത്ത ആ മറുക് അവന്‍റെ ഒരസ്വസ്ഥതയാണ്. അതെ കുറിച്ച് ചെറുപ്പത്തി അവന്‍ കാടുകയറി ചിന്തിച്ചിട്ടുണ്ട്. അതിന്‍റെ പേരി അവന് കണക്കി മാര്‍ക്ക് പോയിട്ടുണ്ട്. വെറുതെ അഞ്ച് മിനിറ്റ് കിട്ടിയാ അവന്‍റെ ആലോചന അതായിരിക്കും. 'എനിക്കെന്‍റെ അബിയേയും ഉമ്മിയേയും ഇഷ്ടമില്ലാത്തത് ഇക്കാര്യത്തി മാത്രമാണ്. അവരുടെ ജീനുകള്‍ സംയോജിച്ചാണ് ഞാനുണ്ടായത്. അതുകൊണ്ടാണ് എന്‍റെ കവിളി ഈ കടുനിറത്തിലുളള മറുകുണ്ടായത്.' ആറാംക്ലാസി അവന്‍റെ കൂടെ ലഖ്നൗവി പഠിച്ച സുഹൃത്തിനോട് പല തവണ അവന്‍ ഇങ്ങനെ പരിതപിച്ചിട്ടുണ്ട്. 
    രാഹു ചൗധരിയായിരുന്നു അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. നല്ല പഠിപ്പിസ്റ്റു മാത്രമല്ല ചൗധരി, നല്ല പന്തുകളിക്കാരനുമാണ്. സാജിദിനെ അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നു അവന്‍റെ അച്ഛനോടും അമ്മയോടും ചൗധരിക്ക്. ആറാംക്ലാസിലെ ആദ്യദിനം ഉച്ചയൂണ്‍ കഴിച്ച് സാജിദും അവനും കൈ കഴുകാന്‍ പോയതാണ്. സാജിദ് കൈ കഴുകി വായി വെളളം നിറച്ച് കുപ്ലിച്ച് പാത്രം സഞ്ചിയിലിട്ട് രണ്ടടി നടന്നിട്ടുണ്ട്. കുറച്ചങ്ങെത്തിയപ്പോഴാണ് അവന്‍ പിറകി ചൗധരിയെ നോക്കിയത്. അവന്‍ ചോറ്റുപാത്രം കഴുകി വൃത്തിയാക്കുന്നു. സാജിദ് ചുറ്റിലും നോക്കി. എല്ലാ സഹപാഠികളും കൈ മാത്രം കഴുകി ക്ലാസിലേക്ക് പോയിട്ടുണ്ട്. സാജിദ് അവനോട് ഒന്നും ചോദിച്ചില്ല. ഇടക്കൊക്കെ സാജിദ് അവന്‍റെ കവിളിലെ മറുകി നിന്നും ശ്രദ്ധ വിടുമ്പോള്‍ ആദ്യം നോക്കുക ചൗധരിയേയാണ്. എല്ലാരും കളിക്കുമ്പോള്‍ ചൗധരിയുടെ ഷര്‍ട്ടി മണ്ണായാ അവന്‍ അത് കഴുകി വൃത്തിയാക്കും. ആ സ്കൂളി സാജിദിനെ വല്ലാതെ അ ഭുതപെടുത്തിയത് ചൗധരി മാത്രമാണ്. 
    ചൗധരിക്കാണെങ്കി അവന്‍റെ അച്ചന്‍ അമ്മമാരെ വല്ലാത്ത ഇഷ്ടമാണ്. പത്തുവരെ അവരൊരുമിച്ചാണ് പഠിച്ചിരുന്നതെങ്കിലും ഇത്തരം വിഷയങ്ങള്‍ രണ്ടുപേരും വല്ലാതെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. വല്ലപ്പോഴും കിട്ടുന്ന ഫ്രീ ടൈമിലൊക്കെ സാജിദ് അവന്‍റെ മറുകി തൊട്ടു ആലോചനയി മുഴങ്ങും. ഈ കഥ അവന്‍ ആദ്യമായി പങ്കുവെയ്ക്കുന്നത് മീന ചക്രബര്‍ത്തിയോടാണ്. മീനയും അവനും ഒരുമിച്ച് കിട്ടിയ രാത്രി ഡ്യൂട്ടിയിലാണ് സാജിദിന്‍റെ അപകര്‍ഷദാബോധം മറനീക്കി പുറത്തുവന്നത്. അന്ന് വെളളിയാഴ്ച്ചയായിരുന്നു, പത്തുമണിയുടെ റൗണ്ട് അപ്പ് ബുളളറ്റിന്‍ കഴിഞ്ഞു. മീന അവളുടെ ടിഫിന്‍ ബോക്സുമായി കാന്‍റീനിലേക്ക് പോകാനിരിക്കുകയാണ്. അവള്‍ പീസിയാറിലേക്ക് നോക്കി. ബുളളറ്റിന്‍ കഴിഞ്ഞിട്ടും സാജിദ് പുറത്തേക്ക് വരുന്നില്ല. അവള്‍ പതുക്കെ അകത്ത് കയറി അവന്‍റെ പുറകി ചെന്നും നിന്നു. അ പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചുമച്ചു. അവന്‍ പെട്ടെന്ന് ആലോചനയി നിന്നും ഇഹലോകത്തേക്ക് തിരികെ വന്നു. ഒന്ന് തിരിഞ്ഞു നോക്കി. പിറകി മീന. 'നീ കഴിക്കാന്‍ വരുന്നോ?' അവള്‍ ചോദിച്ചു. "എനിക്ക് വിശപ്പില്ല." അവന്‍ പ്രതികരിച്ചു. "ഞാന്‍ നിനക്ക് നല്ല റവ ഉപ്പുമാവ് കൊണ്ടുവന്നിട്ടുണ്ട്. വാ".. എനിക്കു വേണ്ടിയോ? അവന്‍റെ കണ്ണുതളളി. 'ശരി, നടക്കൂ.. ഞാന്‍ വരാം.' അവന്‍ പറഞ്ഞു. 
    ഇരുവരും ലിഫ്റ്റി കയറി. മേക്കപ്പ് മാനും ന്യൂസ് ആങ്കറും ലിഫ്റ്റിലുണ്ട്. മേക്കഅപ്പ് മാന്‍ സാജിദിനെ നോക്കി ചിരിച്ചു. ത സമയം തന്നെ അവന്‍റെ വിരലുകള്‍ കവിളിലെ മറുകിനെ മറയ്ക്കാനായി ഉയര്‍ത്തി. പിറകിലുണ്ടായിരുന്ന മീന അവന്‍റെ കൈ പിടിച്ച് താഴ്ത്തി. അവന്‍ അസ്വസ്ഥനായി. രണ്ടുമൂന്ന് നിമിഷം കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് കാന്‍റീന്‍ ഫ്ളോറിലെത്തി. അ പ്പം ജാള്യതയോടെയാണെങ്കിലും അവന്‍ ലിഫ്റ്റി നിന്നിറങ്ങി. മേക്കപ്പ് മാനും ആങ്കറും ഒരു വട്ടമേശക്കരികിലേക്ക് നടന്നു. തെക്കേ വശത്ത് അടുക്കിവെച്ച പ്ലേയ്റ്റുകളി ഒന്നെടുത്ത് വാഷ് ചെയ്ത് സാജിദ്വലതുഭാഗത്തെ മേശക്കരികിലേക്ക് ചെന്നിരുന്നു. അതെ വശത്ത് നേരത്തെ ഇരുന്ന മീന ഉടനെ എഴുന്നേറ്റ് സാജിദിന് ഇരുന്നു. 'എന്താ സാജീദ് നീ വീണ്ടും കവിളിലെ മറുക് വിര കൊണ്ട് തടഞ്ഞുവെയ്ക്കുന്നത്?' മീന ഒരു കൂസലുമില്ലാതെ ചോദിച്ചു. അവന്‍ ആകെ നാണമായപോലെ... അതിനിടക്ക് അവന്‍റെ പ്ലേറ്റിലേക്ക് അവള്‍ ഉപ്പുമാവിടുകയായിരുന്നു. കുറച്ച് അച്ചാറു വെയ്ക്കാനായി അവള്‍ സഞ്ചിയിലേക്കു നോക്കുമ്പോള്‍ അതാ... അവന്‍ പിന്നെയും ആലോചന തുടങ്ങി. 
    മീന ത ക്ഷണം അവന്‍റെ കൈ പിടിച്ചുമാറ്റി. 'എടാ... പൊട്ടാ... നിനക്കറിയാമോ ...എന്‍റെ കൂടെ കഴിക്കാന്‍ ഞാന്‍ വിളിച്ചതെന്തിനെന്ന്?' ഇല്ല, അവന്‍ ജാള്യതയോടെ പറഞ്ഞു. 'ന്നാ അറിയണ്ടാ.... പിന്നെ പറയാം.' അവള്‍ പറയാതെ വേഗം ഉപ്പുമാവ് കഴിച്ചുതുടങ്ങി. ഇരുപത് മിനിറ്റ് കഴിഞ്ഞു. ഇരുവരും ആഹാരം കഴിക്കുന്നത് നിര്‍ത്തി ന്യൂസ് റൂമിലേക്ക് തന്നെ പോയി. 11 മണിയുടെ ബുളളറ്റിന്‍ പ്രിപ്പെയര്‍ ചെയ്യാനായി. പിന്നെ രാവിലെ ആറുമണി വാര്‍ത്തക്കുളള ഉരുപ്പടികള്‍ ശ്രദ്ധിക്കണം. ഒരു ഷിഫ്റ്റുകൂടെ അധികമെടുത്ത് ഞായര്‍ ഓഫാക്കണം. അത്രയും ആലോചിച്ച് ഇരുവരും ക്യാബിനിലേക്ക് പോയി. 
    ബുളളറ്റിന്‍ കഴിഞ്ഞ് അ പ്പം വിശ്രമിക്കാനായി ഇന്‍ജസ്റ്റ് റൂമിനരികിലെ ചെയര്‍ എടുക്കാന്‍ ചെന്ന മീന കണ്ടത് പതിവിനു വിപരീതമായി സാജിദ് കൂടുത ഉന്മേഷത്തോടെ ആലോചിക്കുന്നതാണ്. അവള്‍ അത് കണ്ടില്ലെന്ന് നടിച്ച് സ്ഥലം വിട്ടു. തന്‍റെ മറുകിനെ എങ്ങനെ ഓപ്പറേഷന്‍ ചെയ്ത് മാറ്റാമെന്ന് സ്ഥിരം രാത്രി ഇടവേളയി ഗൂഗിള്‍ ചെയ്യുന്ന സാജിദ് ഇന്ന് ആകെ മാറിയിരിക്കുകയാണ്. കവിളി തൊടുന്നു
പോലുമില്ല. ആലോചന പൂര്‍ണ്ണമായും മീന പറയാതെ വിട്ടതിനെ പറ്റിയാണ്. 
    ഇനി അവള്‍ അതെപ്പോള്‍ പറയും. വാട്സ് ആപ്പി ചോദിച്ചാലോ... വേണ്ട ഉറങ്ങുകയായിരിക്കും. അവന്‍ ആലോചിച്ചു. പെട്ടെന്ന് രാവിലെയായി. ആദ്യ ബുളളറ്റിന്‍ കഴിഞ്ഞു. ഇരുവരും ഓഫീസ് വിട്ടു. പോകുമ്പോള്‍ കാബി കുറച്ചുനേരം അവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല. അവന്‍ ഗ്രീന്‍ പാര്‍ക്കി ഇറങ്ങി. അവള്‍ ഹോസ്ക്കാസിലും. തിങ്കള്‍ മുത വ്യാഴം വരെ ഇരുവര്‍ക്കും വ്യത്യസ്ഥ ഷിഫ്റ്റുകളാണ്. ഇരുവര്‍ക്കും ഇനി പരസ്പരം കാണാന്‍ വെളളിയാഴ്ച്ച രാത്രി യാകണം. അതിനിടക്കാണ് സാജിദിനെ എല്ലാവരും ചിരിച്ചുകൊണ്ടു നോക്കുന്നത് അവന്‍ കാണുന്നത്. പതിവില്ലാതെ തന്നെ എല്ലാവരും നോക്കുന്നു. എന്തായിരിക്കും കാരണം? അവന്‍ ആകെ അങ്കലാപ്പിലായി. 
    ആകെ കുടുങ്ങിയപ്പോള്‍ ഓഫീസിലെ ഷെറിന്‍ മാത്യൂവിനെ കണ്ട് അവന്‍ കാര്യം തിരക്കി. ഷെറിന്‍ എന്താ എല്ലാരും എന്നെ തന്നെ നോക്കി ചിരിക്കുന്നത്? ഷിറിന്‍ പൊട്ടിചിരിച്ചു. എന്താടാ.. ഇവിടെ ആരും നിന്നോട് ചിരിക്കാതിരിക്കാറില്ലല്ലോ? നിനിക്കെന്താ പറ്റിയത്. നിന്നോട് ആരും ഇതുവരെ ചിരിച്ചിട്ടില്ലേ? ഇല്ല, ഷിറിന്‍ പോലും ചിരിക്കാറില്ല. എടാ.. .നിനക്കെന്തുപറ്റി? സ്റ്റുഡിയോ ഇടനായിയി അവര്‍ സംസാരിച്ചിരിക്കെ പഴയ ആ മേക്കപ്പ് മാന്‍ അതുവഴി വന്നു. അയാളും ഒരു ചോദ്യം അവനു നേരെ എറിഞ്ഞു. 'എന്താ റഹ്മാനി ഷിറിനുമായി ഒരു സല്ലാപം. അല്ലെങ്കി ആരുടേയും മുഖത്തുപോലും നോക്കാറില്ലല്ലോ നീ?' അവന്‍ ആകെ സങ്കടത്തിലായി. താന്‍ സദാ ...തന്‍റെ മറുകി തടവി ആലോചനയി മുഴുകുന്ന ഒരു ചിന്താകുലനായിരുന്നുവെന്ന് അങ്ങനെ അവന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മീന അവനൊരു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. 'നീ ഒന്നും അധികം ആലോചിക്കേണ്ട നിന്‍റെ മറുക് കണ്ടിരിക്കാന്‍ നല്ല രസമാണ്. നിന്‍റെ അച്ചനേയും അമ്മയേയും എനിക്ക് കാണണം. ഇവരൊക്കെ നിന്നെ പോലെ തന്നെയായിരിക്കില്ലേ? അവര്‍ക്കൊക്കെ ഇതുപോലെ മറുകുണ്ടോ?' മീനയുടെ ചോദ്യത്തിനു ശേഷമാണ് അവന്‍ ഓഫീസി എല്ലാവരേയും നോക്കി തുടങ്ങിയതെന്ന് അവനും മനസിലായി. മീനയുടെ കണ്ണുകള്‍ സാജിതിന്‍റെ മറുകി ഉടക്കിയ അന്നുമുത റഹ്മാനി തന്‍റെ പ്രിയപ്പെട്ട അബിയേയും ഉമ്മിയേയും സ്നേഹിച്ചുതുടങ്ങി. പിന്നെ ഈ ലോകത്തെ എല്ലാവരേയും അവന്‍ ഇഷ്ടപ്പെടാന്‍ കൊതിച്ചു. വര്‍ഷങ്ങളോളം തന്‍റെ കവിളിലെ കറുത്ത മറുകിനെ കുറിച്ച് ആലോചിച്ചിരുന്ന സാജിദ് റഹ്മാനി അന്നുവരെ ശ്രദ്ധിക്കാത്ത കാര്യങ്ങളിലൊക്കെ കൈവെച്ചുതുടങ്ങി. ആ വര്‍ഷത്തെ ചാന 12ലെ മികച്ച പ്രൊഡ്യൂസര്‍ ആയി അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബറി 10 ദിവസം അവധിയെടുത്ത് അവന്‍ തന്‍റെ പ്രിയ സഹപാടി ചൗധരിയേയും ഉമ്മിയേയും അബിയേയും കാണാന്‍ ലഖ്നൗവിലേക്ക് വിട്ടു.
 
 
 
 


Top