• Current Issue: December 2021
al azar college

 

മലപ്പുറത്ത് തരം താഴ്ത്തിയ

സഖാക്കളെ വല വീശി മുസ്ലിം ലീഗ്

 
മലപ്പുറം : ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്  സ്ഥാനാർഥിയെ പരാജയപെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഎം തരം താഴ്ത്തിയ സഖാക്കളെ വശത്താക്കാൻ ലീഗ് ശ്രമം ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആണ് ഇതിനായി കരുക്കൾ നീക്കി തുടങ്ങിയത്.
 തുടർച്ചയായി രണ്ടു ഘട്ടം പെരിന്തൽമണ്ണ നഗരം സഭ ചെയർമാൻ പദവി അലങ്കരിച്ച മുഹമ്മദ്‌ സലീമിനെ വശത്താക്കാൻ ആണ് ലീഗിന്റെ പ്രഥമ ശ്രമം. അതിനായി ദൗത്യസംഘത്തെ നിയോഗിച്ചുവെന്നാണ് ലീഗ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുഹമ്മദ്‌ സലീം പാർട്ടി വിട്ട് ലീഗിൽ ചേർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ പെരിന്തൽ മണ്ണയിൽ സീറ്റ് നൽകാമെന്നാണ് ലീഗ് വാഗ്ദാനം. നിലവിലെ എം എൽ എ നജീബിന് കോഴിക്കോട് സൗത്തോ കൊണ്ടോട്ടിയോ നൽകും.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള സലീമിനെയോ ശശി കുമാറിനെയോ മത്സരിക്കാൻ പരിഗണിക്കാതെ പണം വാങ്ങി മലപ്പുറം മുൻ നഗരം സഭാ ചെയർ മാൻ ആയ ലീഗ് നേതാവ് മുസ്തഫയെ പെരിന്തൽമണ്ണയിൽ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിൽ ശക്തമായ പ്രധിഷേധം ഉടലെടുത്തിരുന്നു. അതെ, തുടർന്ന് മുൻ എം എൽ എ കൂടിയായ ശശികുമാർ, മുഹമ്മദ്‌ സലീം, മുസാഫർ തുടങ്ങി ശക്തമായ ജന സ്വാധീനമുള്ള നേതാക്കളെ കഴിഞ്ഞ ആഴ്ച്ച സിപിഎം പാർട്ടിയിലെ മേൽ ഘടകത്തിൽ നിന്നും തരം താഴ്ത്തിയിരുന്നു. ഈ അവസരം  മുത ലെടുത്താണ് ലീഗ് മീൻ പിടിക്കാൻ ഇറങ്ങിയത്. കുളം നേരത്തെ തന്നെ ഉന്നത സിപിഎം നേതാക്കൾ കലക്കിയതാണ് ലീഗിന്റെ പ്രതീക്ഷ.


Top