• Current Issue: December 2021
al azar college

നിക്ഷേപ തട്ടിപ്പ് വാര്‍ത്ത കണ്ടു, അതിലെ കുറ്റാരോപിതന്‍ ആളുകളെ വലയിലാക്കാന്‍ പറയുന്നത് 'രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളെ     ഫിനാന്‍സ് ഫ്രീ ആക്കാം' എന്നാണ് (എശിമിരശമഹ ളൃലലറീാ).  എന്തായാലും   കമ്പനി  വാക്ക് പാലിച്ചു, ചേര്‍ന്നവര്‍ എല്ലാം ഒന്നുരണ്ട് മാസം കൊണ്ടുതന്നെ കയ്യിലെ കാശെല്ലാം പോയി ഫിനാന്‍സ് ഫ്രീ ആയി.ഈ കൊറോണക്കാലത്തോട്കൂടി ഏത് സമയവും ബിസിനസ് തകരാം, ജോലി പോകാം, അസുഖങ്ങള്‍ വരാം എന്നൊക്കെ അറിഞ്ഞത്കൊണ്ടുതന്നെ പണം സേവ് ചെയ്യേണ്ടത്തിന്‍റെയും ഇന്‍വെസ്റ്റ് ചെയ്യേണ്ടത്തിന്‍റെയും ആവശ്യം നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്,അതുകൊണ്ടുതന്നെ ഇത് മുതലെടുത്ത് മണി ചൈന്‍, മള്‍ട്ടി ലെവല്‍  മാര്‍ക്കറ്റിങ്  മാര്‍ഗ്ഗങ്ങള്‍  ഒരുമിപ്പിച്ചു പല പേരിലും ഒരുപാട് കമ്പനികള്‍ ഇപ്പോള്‍ രംഗത്തുണ്ട്.
 
     മണി ചെയിന്‍ ഒര്‍ജിനല്‍ വേര്‍ഷന്‍ നിരോധിച്ചതാണ് എങ്കിലും നിയമത്തിന്‍റെ ലൂപ് ഹോള്‍ മനസിലാക്കി അവര്‍   പുതിയ  മാര്‍ഗം  തോടി  e-മാര്‍ക്കറ്റ് ഡയറക്റ്റ് സെല്ലിങ്, ഓണ്‍ലൈന്‍ വ്യാപാരം, ഇ കോമെഴ്സ് ..... ചുരുക്കി പറഞ്ഞാല്‍ എല്ലാത്തിന്‍റെയും കാതല്‍ ഒന്ന് തന്നെ ആളെ ചേര്‍ക്കല്‍. എന്നിട്ട് അയാളുടെ പൈസ മുന്‍പ് ചേര്‍ന്നവര്‍ ബിസിനസ് പ്രോഫിറ്റ് എന്ന് പറഞ്ഞു വീതം വെച്ചെടുക്കല്‍. കമ്പനിയുടെ ഒരു ഓഫീസ് പോലും എവിടെയും ഉണ്ടാകില്ല എന്നതാണ് വലിയ കോമഡി.
 
ഇത്തരം ബിസിനസ്സില്‍ ചേരുന്നതിന് 
മുന്‍പ് ചില കാര്യങ്ങള്‍ നമ്മള്‍ ഉറപ്പ് 
വരുത്തിയാല്‍ നന്നായിരിക്കും
 
01-ആളുകളെ അല്ലെങ്കില്‍ ഫ്രാന്‍ചെയ്സികളെ നിങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടോ?
 
02-നമ്മള്‍ തുടക്കത്തില്‍ കൊടുക്കുന്ന ഇന്‍വെസ്റ്റ്മെന്‍റ്നു നമുക്ക് യഥാര്‍ത്ഥ രേഖകള്‍ കിട്ടുന്നുണ്ടോ.
 
03-ഏത് സമയവും പിന്‍വലിക്കാന്‍ കഴിയുമോ?
 
04-അവരുടെ ഏതെങ്കിലും പ്രോഡക്റ്റ് നമ്മള്‍ക്ക് ആവശ്യമില്ലെങ്കില്‍കൂടെ നമ്മുടെ തലയില്‍ കെട്ടിവെക്കുന്നുണ്ടോ?
 
05-നമുക്കൊന്നും അറിയാത്ത പ്രോഡക്റ്റ് ഓവര്‍ പ്രൈസ് ചെയ്തു നമുക്ക് കിട്ടുന്നുണ്ടോ?
 
06-ഉപകാരമോ അല്ലെങ്കില്‍ അത്യാവശ്യമോ ഇല്ലാത്ത ഒരു സാധനം നമ്മള്‍ വാങ്ങിക്കേണ്ടി വരുന്നുണ്ടോ?
 
07-ഇവര്‍ പ്രോഡക്റ്റ് കളെ കുറിച്ച് സംസാരിക്കാതെ  റിട്ടേണ്‍സ്നെ കുറിച്ച് മാത്രമാണോ സംസാരിക്കുന്നത്? (ഉദാഹരണത്തിന് നമ്മെ ഈ പദ്ധതി പരിചയപ്പെടുത്തിയ ആളുടെ വരുമാനം ആങണ കാര്‍, നിങ്ങളാണ് അടുത്ത എം എ യൂസുഫലി തുടങ്ങിയ സ്ഥിരം നമ്പറുകള്‍ )
 
08-ഇവരുടെ ഒഝ അല്ലെങ്കില്‍ ഓഫീസ് എവിടെയാണ്? കേരളത്തില്‍ ഉണ്ടോ?
ഇത്തരം കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി തട്ടിപ്പല്ല എന്ന് ഉറപ്പ് വരുത്തുക. എന്നിട്ട് മാത്രം സ്വന്തം റിസ്കില്‍ ജോയിന്‍ ചെയ്യുക. പല പണ്ഡിത വേഷധാരിക്കള്‍ പോലും ഒന്നും അറിയാതെ ഇത്തരം  കെണികളില്‍ പെട്ട് ബാക്കിയുള്ളവരെ വലവീശിപ്പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.
 
09-മാസം 1520 ശതമാനത്തിന് മുകളില്‍ ലാഭ വിഹിതം ഉറപ്പ് തരുന്നുണ്ടോ? (ഉണ്ടെങ്കില്‍ തട്ടിപ്പാക്കാന്‍ സാധ്യത കൂടുതലാണ് മിക്ക വലിയ ഇന്‍വെസ്റ്റ്മെന്‍റുകളുടെയും മാസ ലാഭം 15 ശതമാനത്തിന് താഴെയെ ലഭിക്കൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയത് )
 


Top