• Current Issue: December 2021
al azar college

വാഗമണ്‍ വിനോദസഞ്ചാരികളുടെ സ്വര്‍ഗ്ഗം 

ഇര്‍ഷാദ്
 
            രാജ്യത്തിനകത്തും പുറത്തുമുളള വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയം നിറഞ്ഞ ടൂറിസ്റ്റ് പ്ലേസാണ് വാഗമണ്‍. 1996 വാഗമണ്‍ കേരളത്തിന്‍റെ സ്വിസര്‍ലാന്‍റ് ആക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. അന്നത്തെ ഡപ്യൂട്ടി സ്പീക്കറും പീരുമേട് എംഎ എയുമായിരുന്ന സി.എ കുര്യന്‍ ആയിരുന്നു അതിനുളള ശ്രമം നടത്തിയത്. 95 ലക്ഷം രൂപ ഫണ്ട് വാഗമണ്‍ പ്രൊജക്ടിന് വേണ്ടി പാസാക്കിയിരുന്നു. പക്ഷെ, പദ്ധതി നടപ്പിലായിട്ടില്ല. കാരണം ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല. എന്നാലും വാഗമണ്‍ വിനോദ സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണ് വാഗമണ്‍ ഇപ്പോഴും. വാഗമണിലെ കാറ്റും കുളിരും മാത്രമല്ല; നിര്‍ബന്ധമായും ചെന്നു കണ്ടാസ്വാദിക്കേണ്ട 10 ഇടങ്ങളെ കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.
 

1- ഉളിപ്പൂണി വന്യജീവി സങ്കേതം

       വാഗമണി നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഉളിപ്പൂണി. ശരിക്കും ചെന്ന് കാണേണ്ട സ്ഥലം. നഗരത്തിന്‍റെ ബഹളത്തി നിന്നകന്ന് ദൂരെ ശാന്തസ്വച്ചന്ദമായ ഒരിടം. എല്ലാം ചുറ്റികറങ്ങി കാണാന്‍ ബോട്ടിങ് സൗകര്യവുമുണ്ട്. കുടുംബ സമേതം സന്ദര്‍ശിക്കാന്‍ പറ്റിയ റൊമാന്‍റിക് സ്പോട്ടാണിത്.
 
 
 

 2- വാഗമണ്‍ മെഡോസ്

       പുമേടി പൊതിഞ്ഞ ഈ സ്ഥലം മനസ്സിലേക്ക് നേരിട്ട് കുളിര്‍ക്കാറ്റ് ലഭിക്കുന്ന സുന്ദരയിടമാണ്. ഓഫീസിലോ കുടുംബത്തിലോ അസ്വസ്ഥതകളും വിരസതയുമായി തല പുകയുന്നതിനിടയ്ക്ക് ഒന്നോ രണ്ടോ ദിവസം തങ്ങാന്‍ ഇവിടെയെത്തിയാ മനസ്സ് ശാന്തമാകും. കുഞ്ഞിളങ്കാറ്റിന്‍റെ കുളിര് എല്ലാ സങ്കടങ്ങളേയും മായ്ച്ച് കളയും.
 
 
 

3- പൈന്‍ ഹിൽ  

       വാഗമണിലെ പൈന്‍ തോപ്പ് അസാധാരണമായ ആത്മീയ സുഖവും
നിര്‍വൃതിയും ന കുന്നയിടമാണ്. പൈന്‍ കാട്ടിലൂടെയുളള നടത്തം കണ്ണിന് കുളിര്‍മ്മയും കാതിന് സംഗീതവും ന കും. ചെരിഞ്ഞും താഴ്ന്നും പോകുന്ന കാട്ടുപാതകളിലൂടെ ഇണകള്‍ക്ക് നടന്നകന്ന് സഞ്ചരിക്കാനുളള സൗകര്യങ്ങളുണ്ടിവിടെ...
 
 
 

4- വാഗമണ്‍ വെളളച്ചാട്ടം

       സ്വര്‍ഗ്ഗത്തി നിന്നും ഫോട്ടോയെടുക്കാന്‍ ആഗ്രഹമുണ്ടെങ്കി വാഗമണിലെ പു ക്കാടിനിടയിലുളള പ്രശസ്തമായ ഈ വെളളച്ചാട്ടത്തിനരികിലെത്തണം. പ്രകൃതി സൗന്ദര്യ ഈ ചെരുവി വീണുകിടക്കുന്നപോലെ തോന്നും. വെളളച്ചാട്ടം കണ്ണുകളെ തഴുകും. സോഷ്യ മീഡിയയിലേക്ക് ഹിറ്റുണ്ടാക്കാന്‍ വേണ്ട ഫോട്ടോകള്‍ എടുക്കാന്‍ ദൂരെ ദിക്കി നിന്നും ഇവിടേക്ക് ധാരാളം ആളുകളെത്താറുണ്ട്.
 
 

5- കുരിശുമല

       ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായ കുരിശുമല മനസ്സിനെ സ്വസ്ഥമാക്കുന്ന പുഷ്പ്പങ്ങളുടെ കേന്ദ്രം കൂടിയാണ്. ദു?ഖവെള്ളി സമയത്ത് ഇവിടെയെത്തിയാ കണ്‍കുളിരുന്ന കാഴ്ച്ചയും ഭക്തിമനസ്സിന് സ്വാന്തനവും ലഭിക്കും. മരകുരിശേന്തി കുരിശുമല കയറാന്‍ രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും നിരവധി പേരാണ് ദു?ഖവെള്ളിയി ഇവിടെയെത്തുക. ആ കാഴ്ച്ച യേശുദേവന്‍റെ ത്യാഗനിര്‍ഭരമായ ജീവിതാനുഭവങ്ങളും അരുള്‍പ്പാടുകളും മനസ്സിലേക്കെത്തുന്ന പോലെയുളള അനുഭവം ലഭിക്കും.
 

6- കുരിശുമല ആശ്രമം

       ക്രൈസ്തവ വിശ്വാസത്തിന്‍റെയും ഹൈന്ദവ ആധ്യത്മികതയുടേയും കേന്ദ്രമാണ് ഈ ആശ്രമം. സഹ്യന്‍റെ ഹൃദയത്തിലെ ശാന്തസ്ഥലമാണിത്. വാഗമണ്‍ കാണാന്‍ വന്നാ കയറാതെ പോകരുതിവിടെ..തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്കൊക്കെ ഈ ആശ്രമം സന്ദര്‍ശിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

 

7- തങ്ങള്‍പാറ

        കട നിരപ്പി നിന്നും 2500 അടി മുകളി സ്ഥിതി ചെയ്യുന്ന കാഴ്ച്ചയുടെ സദ്യയാണ് തങ്ങള്‍പാറ. ഗോളാകൃതിയിലുളള കല്ലുകളാ സമൃദ്ധമാണിവിടം. അതുല്ല്യമായ ഈ കുന്നിന്‍ ചെരിവ് സൂഫി ഭക്തി കേന്ദ്രമാണ്. എട്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൂഫിവര്യനായ ശൈഖ് ഫരീദുദ്ധീന്‍ അവര്‍കള്‍ ഇവിടെ സന്ദര്‍ശിച്ചതായി പറയപ്പെടുന്നു. ഇവിടെത്തെ ഗോളാകൃതിയിലുളള കല്ലും സൂഫിവര്യനുമായി ആത്മീയ ബന്ധമുളളതായി പറയപ്പെടുന്നു. സൂഫിയുടെ മരണശേഷം ആ പാറക്കല്ല് വളരുന്നതായി കണ്ടെന്നും പറയപ്പെടുന്നു. സൂഫി പാരമ്പര്യത്തിന്‍റെ ആത്മീയ അനുഭവം ലഭിക്കുന്നതിനായി ധാരളമാളുകള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. വാഗമണി നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയാണ് തങ്ങള്‍പാറ ആത്മീയ കേന്ദ്രം.
 

8- ബാരന്‍ കുന്നുകള്‍

       വാഗമണി നിന്നും ആറു കിലോമീറ്റര്‍ അടുത്താണ് ഈ കുന്നുകള്‍. പാരാഗ്ലൈഡിങ്, റോക്ക് ക്ലൈംപിങ് തുടങ്ങിയ സാഹസങ്ങള്‍ നടക്കുന്ന ഈ കുന്നിന്‍ ചെരിവ് കണ്ണഞ്ചിപ്പിക്കുന്ന പു മേടുകള്‍ കൂടിയാണ്. വാഗമണ്‍ സാഹസ ടൂറിസത്തിന്‍റെ കേന്ദ്രം കൂടിയാണ്. വാഗമണിലെത്തിയാ ഇവിടം മിസ്സാക്കാന്‍ പാടില്ല.
 

 

 

9- മുരുഗന്‍ മല

    പാറക്കല്ലുകളിലുണ്ടാക്കിയ അമ്പലങ്ങളാ സമൃദ്ധമായ ഈ മല ഗംഭീരമായ കാഴ്ച്ചാനുഭവമാണെന്നാണ് സന്ദര്‍ശ
കര്‍ അടയാളപ്പെടുത്തിയത്. ആത്മീയ ചാരുതയുളള ഈ അന്തരീക്ഷം നമ്മെ പ്രകൃതിയോട് കൂടുത അടുപ്പമുളള
വരാക്കും. നഗ്നപ്രകതിയിലൂടെയുളള നടത്തത്തിനും ഫോട്ടോ ഷൂട്ടിനായും ധാരാളമാളുകള്‍ ദിനവും ഇവിടെയെത്തുന്നു.
 

 

 

10- മാരമല

വാഗമണ്‍ സിറ്റിയി നിന്നും 7 കിലോമീറ്റര്‍ അകലെയുളള സസ്യജാല ങ്ങള്‍ക്കിടയിലൂടെ വെളളിമണികളും മേഘകഷ്ണങ്ങളും ഉതിര്‍ന്നു വീഴുന്ന കാഴ്ച്ചയാണിവിടെത്തെ സമ്മാനം. 60 മീറ്റര്‍ ഉയരമുളള ഈ വെളളചാട്ടം ശുദ്ധമായ പ്രകൃതി ജലമാണ്. പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ച്ചകളാ സമൃദ്ധമാണിവിടം.
 
 

 


Top