• Current Issue: December 2021
al azar college

അട്ടപ്പടിയിൽ എന്താണ് സംഭവിക്കുന്നത്? പ്രേദേശ വാസി, ടെഡി എഴുതുന്നു..

താമസിക്കുന്ന നാട്ടിൽ നടക്കുന്ന ഒരു വിഷയം കേരളം മുഴുവൻ പല രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ ഇന്നലെ ഒരു പോസ്റ്റ് എഴുതിയിരുന്നു. ഇന്ന് അതോടനുബന്ധിച്ച് ഒന്നൂടെ എഴുതുകയാണ്
 
 അതിനു മുമ്പ് ഒരു സാക്ഷ്യപത്രം സമർപ്പിക്കട്ടെ :-
ഒന്നാമത്തേതിന്റ ഞാൻ ഒരു തരത്തിലും ഈ വിഷയങ്ങളിൽ എന്തെങ്കിലും അഭിപ്രായപ്രകടനം  നടത്താൻ ഉത്തരവാദപ്പെട്ട ആളല്ല, എനിക്കതു കൊണ്ട് ഒരു നേട്ടവുമില്ല. അതിനു വേണ്ടതിലധികം ആളുകളുണ്ട് , അട്ടപ്പാടി ഇതുവരെ കണ്ടിറ്റില്ലാത്തവരും ആദ്യം കണ്ടവരുമടക്കം ആക്ടിവിസ്റ്റുകൾ മാധ്യമ പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തകർ ഒക്കെയുണ്ട്. പിന്നെ ഒരു പ്രദേശവാസിയെന്ന നിലയ്ക്ക് സാധ്യമായ കുറച്ച് കാര്യങ്ങൾ ചുമ്മാ കുറിക്കുന്നു എന്ന് മാത്രം....!
 
ചാനൽ  തൊഴിലാളികൾ രണ്ടു മൂന്ന് ദിവസമായി തലങ്ങും വിലങ്ങും വാർത്തകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.. തങ്ങൾക്ക് പരിചയമില്ലാത്ത ഈ കാലാവസ്ഥയിലും സാഹചര്യങ്ങളിലും വന്നു കിടന്ന് കഷ്ടപ്പെടുന്ന അവരുടെ പ്രശ്നങ്ങൾ ആദ്യമേ തന്നെ ഞാൻ സർക്കാരിന്റയും ചാനൽ മുതലാളിമാരുടെയും ശ്രദ്ധയിൽ പെടുത്തട്ടേ....
ഞാനവരുടെ പലരുടെയും വാർത്തകൾക്കപ്പുറമുള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ അറിയാൻ കൗതുക പൂർവ്വം കാത്തിരിക്കുന്നുണ്ട്.
 
അട്ടപ്പാടിയിൽ ഒരു മെഡിക്കൽ കോളേജ് വരണമെന്നാണ് എന്റയും നാട്ടുകാരുടെയും ആഗ്രഹം ... പക്ഷേ അപ്പഴാണ് ഇടുക്കി - വയനാട് പോലുള്ള ജില്ലകളുടെയും ലക്ഷദ്വീപ് പോലുള്ള പ്രദേശങ്ങളുടെയും ഒക്കെ അവസ്ഥയെക്കുറിച്ച് ഓർത്തത് ... പിന്നെയാണ് ഇന്ത്യയിലാണല്ലോ എന്ന കാര്യമോർത്തത് ...
തൽക്കാലം ഒരു പുതിയതായി ഒരു താലൂക്ക് ആയ അട്ടപ്പാടിയിൽ  താലൂക്ക് ആശുപത്രി വരട്ടെ ... അല്ലെങ്കിൽ നിലവിലെ ആശുപത്രി അത്തരം സംവിധാനങ്ങളിലേക്ക് ഉയർത്തട്ടേ.'' നമുക്ക് കാത്തിരിക്കാം പത്തിരുപത് വർഷം കൊണ്ട് വിദ്യഭ്യാസം ആരോഗ്യം തുടങ്ങി പല മേഖലകളിലും ഒരു പാട് മാറ്റം വന്നിട്ടുണ്ട് അത് തുടരട്ടേ....
 
ഇപ്പോൾ ഉണ്ടായ ശിശുമരണങ്ങളിൽ ചികിൽസാ ലഭ്യതയുടെ കുറവും പിഴവും കൊണ്ടാണന്ന് പറയാവുന്നത് വളരെ കുറവാണ് ... ആ നിലയ്ക്ക് യഥാർത്ഥ പ്രശ്നങ്ങളിലേക്ക് പോകേണ്ടതുണ്ട് : അപ്പോൾ ശിശുമരണനിരക്കും പരിശോധിക്കണം ...
 
പോഷകാഹാരക്കുറവ് എന്ന പ്രശ്നത്തെ പട്ടിണി എന്ന വാക്കു കൊണ്ട് ഗുണിച്ചിട്ട് , ചൂഷണമിട്ട് ഹരിക്കണം എന്ന നിലയ്ക്ക് പോകരുത് എന്നേ പറയാനുള്ളൂ ഭക്ഷണത്തിനും സേവനങ്ങൾക്കും പറയത്തക്ക ലഭ്യതക്കുറവില്ല ഏതുവിധത്തിലും ....
അപ്പോൾ പിന്നെ ശരിക്കുള്ള പ്രശ്നം പഠിക്കാൻ ഒരു വിദഗ്ദ മെഡിക്കൽ ടീമിനെ വിടണം, അതിൽ കാൽപ്പനികരും വികാര ജീവികളും കടന്നു കൂടരുത് ... സാമാന്യ ബുദ്ധിക്ക് മനസ്സിലാവുന്ന കാര്യങ്ങൾ കുറേയുണ്ട് അതൊന്നും ഇവിടെ എഴുതൂല്ല പല തരം വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്നതു കൊണ്ട് തന്നെ ... പറഞ്ഞല്ലോ ഒരു ലാഭവുമില്ല ....
 
ഞാനിന്നലെ  മൂന്ന് അങ്കനവാടികളിൽ പോയിരുന്നു രണ്ടെണ്ണം ശിശുമരണം സംഭവിച്ച ഊരുകളിലാണ്...
എനിക്ക് അവരോട് വളരെ ബഹുമാനം തോന്നി എത്ര ഉത്തരവാദിത്വത്തോട് കൂടിയാണ് അവർ കാര്യങ്ങൾ ചെയ്യുന്നത് , ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ആ വേതനത്തിൽ ഇത്രേം സമ്മർദ്ദമുള്ള ജോലി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല ..
ഓരോ പ്രശ്നം വരുമ്പോഴും അഞ്ചും പത്തും കൊല്ലം മുമ്പുള്ള കണക്കു വരെ ചോദിച്ച് ഭീഷണിപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമാണ്. അതിനു പുറമേ നാനാ ജാതി പത്രക്കാരുടെ ശല്യം.
ഇതേ കണക്കുകൾ പല തവണ സമർപ്പിച്ചിട്ടുള്ളതാണന്ന് ഓർക്കണം കൃത്യമായ ഇടവേളകളിലും എടുക്കുന്നതാണ്..
 
പുതിയ പദ്ധതികളിലും ചവറ് ധാന്യങ്ങൾ തീറ്റിക്കുന്ന പദ്ധതിയേ വരാൻ വഴിയുള്ളൂ , ഗുരുതരമായ ജനിതകപ്രശ്നങ്ങൾ പോലും ഈ ബഹളങ്ങൾക്കിടയിൽ മുങ്ങിപ്പോകുകയാണ് ... പരമ്പരാഗത ഭക്ഷണവാദികളെ നിലയ്ക്ക് നിർത്തണം : പാലും മുട്ടയും മാംസവും പ്രോത്സാഹിപ്പിക്കണം (അത്ര എളപ്പമല്ല ) ആയുർവേദ ഹോമിയോ ഉഡായിപ്പുകൾ വേണ്ടന്ന് വെയ്ക്കണം ... അത്തരം പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കട്ടെ ...
 
ഒപ്പം തൊഴിലവസരങ്ങളും മൊത്തത്തിലുള്ള സാമ്പത്തികാവസ്ഥയും മെച്ചപ്പെടുത്തണം അതിനും ചില വിദഗ്ദരെ ഒഴിവാക്കിയേ പറ്റൂ ...
വർഷം കോടിക്കണക്കിനു രൂപ വരുന്ന കള്ളുചെത്ത് പുനസ്ഥാപിക്കണം , പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇഷ്ടികക്കളങ്ങൾ, ക്വോറികൾ എന്നിവ അനുവദിക്കണം.. വനം വകുപ്പിന്റ കിരാത ഭരണത്തിൽ നിന്ന് അട്ടപ്പാടിയെ മോചിപ്പിക്കണം ...
തൊഴിൽ ചൂഷണങ്ങൾ പ്രകൃതിചൂഷണം എന്നിവയൊക്കെ നേരിടാൻ നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണ്. ഇളവുകൾ വേണ്ടയിടങ്ങളിൽ കൊടുക്കണം ...
 
തൊഴിൽ ലഭ്യതയാണ് , സാമ്പത്തികത്തിന്റ വിതരണമാണ് പിന്നോക്കാവസ്ഥ മാറ്റാനുള്ള മാർഗ്ഗം എന്ന് തിരിച്ചറിയാൻ സർക്കാർ മടിക്കരുത് :ഇതിനൊക്കെ ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണം ... അതാവണം രാഷ്ട്രീയം :
പിന്നെ വല്ലാതെ കരയുന്ന ആദിവാസി സ്നേഹികൾ കുട്ടികൾ വിശന്നു നടക്കുന്ന അവസ്ഥയുണ്ടങ്കിൽ അതിന്റ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണന്ന് ഒന്നു പറഞ്ഞു കൊടുക്കുന്നത് നല്ലതാണ് -
 ആദിവാസി വിരുദ്ധതയാണ് പക്ഷേ നേരിട്ട് കാണുന്നതിൽ ചിലത് പറയാതിരിക്കാനാവില്ല.
 
കന്നുകാലി വളർത്തുന്നത് പരമ്പരാഗത തൊഴിലൊക്കെയായിരിക്കും പാലും മുട്ടയും കഴിക്കണം എന്നത് പരമ്പരാഗതമല്ലാത്ത കൊണ്ട് ചെയ്യണ്ട എന്ന് വെയ്ക്കരുത് ... ആധുനിക കാലത്ത് ആശുപത്രി സൗകര്യങ്ങൾ മാത്രം വികസിച്ചാൽ പോര കന്നുകാലിയും മനുഷ്യരം ഒരുമിച്ച് താമസിക്കവണ്ടവരല്ലന്നും മനുഷ്യർക്ക് കൂടുതൽ പരിഗണനകൾ എന്ന തിരിച്ചറിവും വരുന്നത് നല്ലതാണ് ... ഇതൊക്കെ പറയാനും ചെയ്യാനും അവരുടെ ഇടയിൽ തന്നെ ആളുകളുണ്ട് ... ഞങ്ങൾ പണ്ടിവിടെ യൂണിവേസിറ്റിയും മെഡിക്കൽ കോളേജും വരെ നടത്തിയവരാന്ന് തളളുന്ന സമയം മതി ... ഇരുപത്തി നാലുമണിക്കൂറും ഇരവാദം പറയുന്നതു പോലെ എളുപ്പമല്ല ഇത്തരം കാര്യങ്ങളെന്ന് മാത്രം അതിന് ഒരു സമർപ്പണം വേണം .
 
എല്ലാത്തരം കൃഷിയും പരാചയപ്പെടുന്ന കാലത്ത് പരമ്പരാഗത കൃഷിയെന്നും ഭക്ഷണമെന്നും പറയുന്ന മാന്യൻമാരെ ഓടിച്ച് വിടണം..
 
ഒടുവിലെഴുതിയതെല്ലാം ആദിവാസികളെ അവഹേളിക്കാൻ പറഞ്ഞതാണന്ന് തീർപ് കൽപ്പിക്കും മുൻപ് അവലോകനയോഗം കഴിഞ്ഞ് ബഹുമാനപ്പെട്ട മന്ത്രി കെ രാധാകൃഷ്ണൻ പത്രക്കാരെ കണ്ടപ്പോൾ പറഞ്ഞ കാര്യം കൂടി കേൾക്കണം ...
 
ആദിവാസികൾ ആധുനിക ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് , എല്ലാ തൊഴിൽ മേഖലകളിലും അവരുണ്ട് , എല്ലാ മേഖലയിലും വലിയ മാറ്റങ്ങൾ  ഉണ്ടായിട്ടുണ്ട് അത് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട് ,എന്നൊക്കെ സ്ഥിരമായി വാദിക്കുമ്പോൾ തന്നെയാണ് ഇതും പറയുന്നത്...


Top