• Current Issue: December 2021
al azar college

         
            റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' മലയാള പ്രേക്ഷക മനസിനെ ആകെ നനച്ചിരിക്കു കയാണ്. അല്‍പ്പം ദൈര്‍ഘ്യമുളള പടത്തിന് പ്രേക്ഷകരുടെ കണ്ണുകളെ അത്രയും സമയം സ്ക്രീനില്‍ പിടിച്ചിരുത്താന്‍ കഴിഞ്ഞു. മൊബൈല്‍ ഫോണിന്‍റെ താരതമ്യേന ചെറിയ സ്ക്രീനില്‍ പടം കണ്ടവരുടെ ആകാംക്ഷയെ സിനിമ നിഷ്പ്രയാസം പിടിച്ച് അമ്മാനമാടി. 
 
സമൂഹ മനസിനെ തൊടുന്ന കഥയും അഭിനയവുമാണ് ഹോം സിനിമയുടെ രസതന്ത്രം. മഞ്ചുപിളളയും ഇന്ദ്രന്‍സും. അനായാസം അഭിനയിച്ച് പ്രതിഫലിപ്പിച്ച രംഗങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായതിനാലാവാം പൊതുമനസ് സിനിമയെ നെഞ്ചിലേറ്റിയത്. 'തട്ടിമുട്ടി' ടിവി സീരിയലില്‍ അഭിനയിച്ച് തകര്‍ക്കുന്ന മഞ്ചുപിളള കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെതാരമൂല്ല്യമുളള നടിയാണ്.  44 വയസുളള മഞ്ചുകുട്ടിയമ്മയായി അരങ്ങുതകര്‍ക്കാന്‍ പ്രത്യേകമായ ഗൃഹപാഠങ്ങളൊന്നും നടത്തിയിട്ടില്ലെന്നതാണ് ഏറ്റവും വലിയ വിസ്മയം.
         
ഇന്ദ്രന്‍സ് ടിപ്പിക്കല്‍ മലയാളി ഗൃഹനാഥനായി തകര്‍ത്തഭിനയിച്ചു. സ്വഭാവികത നിലനിര്‍ത്തുന്ന അഭിനയവും കഥ പറയലിന്‍റെ സസ്പന്‍സ് അബ്സോര്‍ബിങും സംവിധായകനെ കൂടുതല്‍ മൂല്ല്യമുളളതാക്കി.
 
മനുഷ്യരുടെ ഫോക്കസ്  തെറ്റിക്കുന്ന ഉപകരണമായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്നുവെന്നത് ആര്‍ക്കും എളുപ്പം പിടിക്കിട്ടുന്ന വെല്ലുവിളിയാണ്. അത് സിനിമയില്‍ നന്നായിപ്രതിഫലിക്കുന്നുണ്ട് അപ്പനും മക്കളും അമ്മായിയപ്പനും കാമുകിയും കുട്ടിയമ്മയുമൊക്കെ ചേര്‍ന്ന്. കഥ മനസിലാക്കി തരാന്‍ ഉപയോഗിച്ച് സങ്കേതം മനസിനെ എളുപ്പം സ്വാധീനിക്കുന്നതാണെന്നും സിനിമ തെളിയിച്ചു. ആന്‍റണിയുടെ അച്ചന്‍ നാല്‍പ്പത് വര്‍ഷം മുമ്പ് മറന്നുപോയത് ലളിത ചേച്ചി പുസ്തക പ്രകാശന ചടങ്ങില്‍ വ്യക്തമാക്കുമ്പോള്‍ പപ്പയും മകനും നേര്‍ക്കുനേര്‍ നോക്കുന്ന സീനുണ്ട്. അത് ആരേയും ടച്ച് ചെയ്യുന്നതാണ്.29 കാരനായ റോജിന്‍ പുതിയ വര്‍ത്തമാനകാല സമൂഹ ജീവിതത്തെ നന്നായി തിരിച്ചറിയുന്നുവെന്നത് മലയാള സിനിമാ സംസ്കാരത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 90 നുശേഷം ജനിച്ച റോജിന് തീര്‍ച്ചായായും പോസ്റ്റ് മില്ലേനിയം ജീവിതപ്രതിസന്ധിയെ ക്ലോസ് ആയിട്ട് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ആ തലമുറയില്‍ നിന്നും ലഭിച്ച വലിയ ഉപഹാരമാണ് ഹോം സിനിമയെന്നും ഈ സിനിമ തെളിയിച്ചു കഴിഞ്ഞു. കുട്ടിയമ്മയും ഒലിവര്‍ ടിസറ്റും നമ്മുടെ വീടുകളിലെ പപ്പയും മമ്മിയുമായി നമുക്ക് തോന്നുമെന്നതാണ് തിരക്കഥയുടെ മൂല്ല്യം. ഹോം സിനിമ നമ്മുടെ കാഴ്ച്ചയെ തിരുത്തുന്നതും അവിടെ തന്നെയാണ്. അടുത്തിടെ ഇറങ്ങിയ മാലിക്കും കുരുതിയും സ്വതരാഷ്ട്രീയം പ്രമേയമാക്കി മലയാളികള്‍ക്കിടയില്‍ വിഷവിത്തുകള്‍ വിതറുമ്പോള്‍ ഹോം നമുക്ക് മുന്നില്‍ ചേര്‍ത്തുവെച്ച കണ്ണാടിപോലെ നമ്മള്‍ അനുഭവിക്കുന്ന സൂക്ഷമ ജീവിൂത പ്രതിസന്ധികളെ കാണിച്ചുതന്നു. നന്ദി, റോജിന്‍ ആന്‍റ് ടീം
 


Top