• Current Issue: December 2021
al azar college

 ജനമോർച്ച നേതാവിന്റെ കൊല പാതകത്തെ തുടർന്ന് ജനോത്സവം മാറ്റി വെച്ചതായി കർണ്ണാടക മുഖ്യമന്ത്രി

 
ബംഗളൂരു : ദക്ഷിണ കർണ്ണാടകയിൽ യുവ മോർച്ച നേതാവിന്റെ കൊല പാതകത്തെ തുടർന്നുടലെടുത്ത അനിഷ്ട സംഭവങ്ങൾ വ്യാപകമായതിനാൽ ജനോത്സവം മാറ്റി വെച്ചതായി കർണ്ണാടക മുഖ്യമന്ത്രി ബസവ രാജ്‌ ബൊമ്മയി അറിയിച്ചു.
 
ബുധനാഴ്ച്ച രാത്രി മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനോത്സവത്തെ തുടർന്ന് ഇന്ന് വ്യാഴം ദോഡ്ഡബെല്ലാ പൂരിൽ വമ്പിച്ച ജനകീയ റാലി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ബിജെപി സർക്കാർ ഒരു വർഷം പിന്നിട്ട തിന്റെ വാർഷിക ആഘോഷപരിപാടി യാണ് ജനോത്സവം. ബിജെപി ദേശീയ പ്രസിഡന്റ്‌ ജെ പി നഡ യാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
ദേശവിരുദ്ധ ശക്തികളെ ഇല്ലാതാക്കാൻ പ്രേത്യേക സേന രൂപീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.ചൊവ്വാഴ്ച യാണ് യുവ മോർച്ച നേതാവ് കൊല്ലപ്പെട്ടത്. ഇതെ തുടർന്ന് സംഘ പരിവാർ പ്രവർത്തകർ മേഖലയിൽ കടന്നാ ക്രമണം അഴിച്ചുവിട്ടിരുന്നു. 
 
 
 


Top