• Current Issue: December 2021
al azar college

           ഭൂമിയില്‍ താരതമ്യേന ദുര്‍ബലമായ  ഭാഗങ്ങളുണ്ട്, അതിനെ പൊതുവായി നമ്മള്‍ ചതുപ്പ് നിലമെന്ന് വിളിക്കുന്നു. ജീവന്‍റെ ഇരുപാതികളില്‍ ഒന്നായ സ്ത്രിയും അതുപോലെ ചതുപ്പ് മാത്രമാണോ?. ചോദ്യം പലവുരി പലരും ഉന്നയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി പിറവി മുതല്‍ മരണം വരെ  അവള്‍ നോവിക്കപ്പെടുന്നു, വില്‍ക്കപ്പെടുന്നു, വാതുവെപ്പിനായി ചൂഷണം  ചെയ്യപ്പെടുന്നു.  ബന്ധങ്ങളെല്ലാം ചില സ്ത്രികള്‍ക്ക് ബന്ധനമാകുന്നു. സ്വന്തം കുടുംബത്തിലും ഗ്രാമത്തിലും അങ്ങാടിയിലും അവള്‍ കൂര്‍പ്പിച്ച കണ്ണുകളാല്‍ നക്കി തുടക്കപ്പെടുന്നു. ഒരു ചെറിയ  സഹായത്തിന്  പുരുഷനെ
ആശ്രയിക്കാന്‍ പോലും കഴിയാതെയായിരിക്കുന്നു അവള്‍ക്ക്. അങ്ങനെ സംഭവിക്കുന്നത് അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.
ഒന്നര ദശാബ്ദം മുന്നെ കേരളത്തില്‍ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് ഇതായിരുന്നു. സ്കൂളില്‍ പോകുകയും വരികയും ചെയ്യുന്ന ബസിന്‍റെ കണ്ടക്ടറുമായി അവള്‍ക്ക് പ്രണയം ഉണ്ടായി. അയാള്‍ പറഞ്ഞിടത്തേക്ക് ഒന്നോ രണ്ടോ നിമിഷത്തിന് സ്നേഹം പങ്കുവെയ്ക്കാന്‍ അവള്‍ പോയി. പിന്നീട് അവള്‍ കൈവിട്ട് പോകുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളും മലയാള സിനിമോലോകത്തെ മഹാപ്രതിഭകളും അവളുടെ മാംസം കഴുകനെ  പോലെ  തിന്നു തീര്‍ത്തു. 40 പേരാണ് അവളെ ബോധം കെടുത്തി ഭോഗിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവള്‍ക്കും കുടുംബത്തിനും പി
ന്നീട് വര്‍ഷങ്ങള്‍ എടുക്കേണ്ടിവന്നു. നമ്മുടെ മനസാക്ഷിക്കും നോര്‍മ്മല്‍ ആകാന്‍ സമയം ഏറെ വേണ്ടി വന്നു.  
അപ്പോഴേക്കും നിരവധി പീഢന കഥകള്‍ നമ്മള്‍ കേട്ടു. ഇപ്പോളിതാ... സ്ത്രീധനം പോലുളള ദുരാചാരത്തിന്‍റെ പേരില്‍ വിഷപാമ്പിനെ കൊണ്ട് കൊത്തിച്ചും വെടിവെച്ചുമൊക്കെ അവളെ പിന്നെയും നമ്മള്‍ വേട്ടയാടുകയാണ്. നമ്മുടെ പാതിയെ .... നമ്മുടെ മക്കളെ ഗര്‍ഭം ധരിക്കുന്നവളെ വിഴുപ്പ് അലക്കുന്നവളെ.. എന്നിട്ട് അവള്‍ എല്ലാം പൊറുക്കേണ്ടവളാണെന്ന് നമ്മള്‍ തന്നെ പ്രമാണം വെച്ച് സമര്‍ത്ഥിക്കുന്നു.
 
പേരും ഊരും മറച്ചുവെച്ചു കൊണ്ട് കുറച്ചു പെണ്‍കുട്ടികളുടെ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ചില ഏടുകള്‍ അതേപോലെ ഇവിടെ കുറിക്കുന്നു.
 
                       ഐഷ 22 വയസ്.വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. നാല് സഹോദരികളും ഒരു സഹോദരനമുളള അവള്‍ തന്നെയാണ് മൂത്തത്. പിതാവിന് പ്രായമായി. കോളനിയിലെ ചെറിയ ഒരു കട  നടത്തുകയാണ് പിതാവ്. അവള്‍ പഠനത്തില്‍ മിടുക്കിയാണ്. പക്ഷെ, 11 കഴിഞ്ഞ ഐഷക്ക് പഠിക്കാന്‍ പോകാന്‍ പറ്റിയില്ല. നഗരത്തിലെ ഒരു ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ വീട്ടുവേല ചെയ്യാന്‍ അവളെ അയച്ചിരിക്കുകയാണ് കുടുംബം. രണ്ടര വര്‍ഷം അവള്‍ അവിടെ നിന്നു. പിന്നീട് മറ്റൊരു വീട്ടിലേക്ക് മാറി. ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍റെ വീട്ടിലായിരുന്നു അത്. വസ്ത്രം അലക്കലും നിലം തൂക്കലും ഭക്ഷണം ഉണ്ടാക്കലും കഴിഞ്ഞാല്‍ വിരമിച്ച ഉദ്യോഗസ്ഥന്‍റെ മരവിച്ച കാലുകള്‍ തിരുമണം. അതെല്ലാം സഹിച്ച് നില്‍ക്കാന്‍ തന്നെ അവള്‍ ആഗ്രഹിച്ചു. കാരണം, അവളുടെ ഇളയ സഹോദരിമാരും സഹോദരനും പഠിക്കുന്നുണ്ട്. വീട്ടില്‍ അല്ലലില്ലാതെ പോകുന്നുണ്ട്.
പക്ഷെ, ആ സങ്കടത്തിനിടെ ആശ്വാസം നല്‍കുന്ന ആ സന്തോഷനാളുകള്‍ അധികം നീണ്ടുനിന്നില്ല. ഒരിക്കല്‍ ആ വീട്ടിലെ ഡ്രൈവര്‍ അവളില്‍ മോഹങ്ങള്‍ ഉണര്‍ത്തി. അവള്‍ അയാളെ വിശ്വസിച്ചു. അയാളോടൊപ്പം അവളിറങ്ങി. അവള്‍ സൊരുക്കൂട്ടിയ പണവും അയാള്‍ക്ക് നല്‍കി. അയാള്‍ അവളെ കൂട്ടി നഗരം ചുറ്റി. അവളോടൊപ്പം പല മുറികളില്‍ താമസിച്ചു. അതുവരെയുളള അവളുടെ കഥ തുറന്ന് പറയാനോ ഓര്‍മ്മിക്കാനോ അവള്‍ക്ക് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.
ഇപ്പോള്‍ അവള്‍ ബംഗ്ലൂരില്‍ താമസിക്കുന്നു. ഒപ്പം ഒരു സഹോദരിയുമുണ്ട്. മൈസൂരിനടുത്തും തിരുവനന്തപുരത്തും കൊച്ചിയിലും ഒക്കെ പ്രവര്‍ത്തിക്കുന്ന രഹസ്യ വേശ്യാലയത്തില്‍ നിന്നും അവള്‍ക്ക് കൈ നിറയെ പണം ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ആസാമില്‍ നിന്നും അവള്‍ ബംഗ്ലൂരില്‍ എത്തിയതെന്നവിടേണ്ടി വരുന്നു. അതോടെ നമ്മള്‍ സ്വതന്ത്രരാകുമെന്നാണ് കരുതുക. പക്ഷെ, ചെറിയ നരകങ്ങളില്‍ നിന്നും വലിയ നരകങ്ങളിലേക്ക് കാറ്റുപോലും നമ്മെ കൊണ്ടുപോകും.  ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്താത്  കൊണ്ടാകാം ആലങ്കാരികമായി അവള്‍ അങ്ങനെ പറഞ്ഞത്.
ഇന്നവള്‍ സമ്പന്നയാണ്. പക്ഷെ, നാട്ടിലേക്കുളള തിരിച്ചുപോക്ക് ആലോചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണവള്‍. ആസാമീസ് ഭാഷ മാത്രം അറിവുണ്ടായിരുന്ന അവള്‍ക്കിന്ന് ഇംഗ്ലീഷ്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍  നന്നായി അറിയാം. കൈ നിറയ പണം വരുന്നു. മദ്യവും മയക്കുമരുന്നു യഥേഷ്ടം.ഫ്ളാറ്റിലും അപ്പാര്‍ട്ട്മെന്‍റിലും സുഖജീവിതം. പക്ഷെ, അവള്‍ ആശിച്ചത് അതൊന്നുമായിരുന്നില്ല.
            ഐഷയെ പോലെയാണ് ജാസ്മിനും പക്ഷെ അവളുടെ കഥ വേറെയാണ്. ബംഗ്ലാദേശില്‍ നിന്ന് അസമി
ലെത്തിയ ജാസ്മിന്‍റെ കുടുംബം അസം ക്യാമ്പിലായിരുന്ന താമസിച്ചു പോന്നത്. സുന്ദരിയായ അവളെ അവളുടെ അമ്മാവന്‍ നിവൃത്തിയില്ലാതായപ്പോള്‍ ഒരാള്‍ക്ക് വിറ്റതാണത്രെ...16 ാം
വയസില്‍ അവള്‍ ബംഗ്ലൂരുവിലെത്തി. ഒരുപാട് പേര്‍ക്ക് അയാള്‍ അവളെ കാഴ്ച്ചവെച്ചു. ലഭിക്കുന്ന തുക മുഴുവന്‍ അയാള്‍ അടിച്ചുമാറ്റി. അയാളുടെ കീഴിലുണ്ടായിരുന്ന രണ്ടര വര്‍ഷം അവള്‍ക്ക് നരകമായിരുന്നു. അവള്‍ പറയുന്നു: "ദിവസം 16 മുതല്‍ 21 പേരുണ്ടാകും സന്ദര്‍ശകരായിട്ട്. സഹിക്കാനാവാതെ വരുമ്പോള്‍ പൊട്ടികരഞ്ഞു നോക്കും. ഇടുങ്ങിയ ആ മുറി എന്നെ ഏറെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ഒരുപാട് ആഗ്രഹിച്ചു. വെളളം മാത്രം കുടിച്ച് പലനാളുകള്‍ കഴിച്ചുകൂട്ടി." ഇപ്പോള്‍ അവള്‍ സ്വന്തം നിലയില്‍ തന്നെ പോകുന്നതിനാല്‍ ക്യാഷ് പ്രശ്നമില്ല. പക്ഷെ, നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവളെ തടയുന്നത് അസമിലെ പുതുക്കിയ പൗരത്വ രേഖയാണ്. പുതിയ പട്ടികയില്‍ അവളില്ല.
ഇങ്ങനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണ്ണാടകത്തിലും കേരളത്തിലുമെത്തുന്ന പെണ്‍മണികള്‍ ധാരാളമുണ്ട്. അംഗീകാരമില്ലാത്ത വേശ്യാലയങ്ങളില്‍ ചൂഷണത്തിന് വിധേയരാകുന്ന ഇവരെ കുറിച്ചുളള യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുന്നില്ല. അടുത്തിടെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും റെയ്ഡ് നടത്തി പൊലീസ് പിടിയിലായ പെണ്‍കുട്ടികളില്‍ അധികവും വടക്കുകഴിക്കന്‍ സംസ്ഥാനാത്തുനിന്നുളളവരാണ്. റെയ്ഡ് നടത്തുകയും പെണ്‍കുട്ടികളെ അറസ്റ്റുചെയ്യുകയും പതിവാണെങ്കിലും എല്ലാവരേയും വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുത്തും. ഇവരെ എങ്ങനെ പുനരധിവസിക്കുമെന്ന കാര്യത്തില്‍ നയപരിപാടികള്‍ സര്‍ക്കാറിന് ഇല്ലാത്തതുകൊണ്ടാവാം ഇവരൊക്കെ വീണ്ടും പഴയതുപോലുളള താവളങ്ങളിലേക്കെത്തുകയാണ്.
പണവും മയക്കുമരുന്നും കണ്ടു മയങ്ങിയവര്‍ നിരവധി പേരുണ്ടെങ്കിലും തിരിച്ച് നാട്ടിലേക്കെത്താന്‍ വഴിമുട്ടിനില്‍ക്കുന്നവര്‍ ധാരാളമാണ്. സ്ത്രീ സുരക്ഷിതരായിരിക്കുന്നിടത്തെ പുരുഷന്‍മാര്‍ ധീരന്മാരാണെന്ന് പറയാറുണ്ടെങ്കിലും നമ്മുടെ പുരുഷന്മാരുടെ കണ്ണുകള്‍ ചതുപ്പനിലങ്ങളായ സ്ത്രീകളിലാണ
 

 


Top