• Current Issue: December 2021
al azar college

ഒരു വ്യക്തി വളര്‍ന്ന് വരുന്ന സോഷ്യല്‍ premises ആണ് ആ വ്യക്തിയുടെ ജന്‍ഡറിനെ നിര്‍ണ്ണയിക്കുന്നത്. ബയോളജിക്കലി ആണ്‍ പെണ്‍ എന്ന വേര്‍തിരിവുകളില്‍ നിന്ന് മാറി അവനെയോ അവളെയോ പ്രത്യേകം പ്രത്യേകം മൂശയിലിട്ട് വാര്‍ത്തെടുക്കുന്ന ഒരു സോഷ്യല്‍ കണ്ടിഷനിങ് നടക്കുന്നിടത്താണ് ജന്‍ഡര്‍ റോളുകള്‍ നിശ്ചയിക്കപ്പെടുന്നത്. ജന്‍ഡര്‍ റോളുകള്‍ തന്നെയും ഒരു കാലത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു കാലത്തിന്‍റെ ആവശ്യങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും മുന്‍ നിര്‍ത്തി മാറ്റങ്ങള്‍ സ്വീകരിച്ചു കൊണ്ട് നിലനില്‍ക്കുന്നതാണ്. അങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വരികയും അവ ഉള്‍ക്കൊണ്ടു കൊണ്ട് ആ കാലത്തിന്‍റെ  പ്രിവിലേജുകളില്‍  ജീവിക്കുകയും ചെയ്യുന്നവരാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിന് പറയുന്ന ന്യായങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. 
ഓരോ കുട്ടിക്കും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമല്ല യൂണിഫോം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാവരും ഒരു പോലെ എന്നസമത്വത്തിന്‍റെ  അടിസ്ഥാനാശയമാണത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജന്‍ഡര്‍ ഇഷ്യൂസ് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് എല്ലാ കുട്ടികള്‍ക്കും കംഫര്‍ട്ടബിളായ വസ്ത്രം എന്ന നിലയില്‍ ഈ മാറ്റം തീര്‍ച്ചയായും ജന്‍ഡര്‍ ഇക്വാളിറ്റിയിലേക്കുള്ള വിപ്ലവകരമായ ഒരു സ്റ്റെപ്പാണ്. 
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വസ്ത്രമിടാന്‍ അല്ലെങ്കില്‍ പാന്‍റ് ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതൊന്നുമല്ല ഇപ്പറഞ്ഞ മതസംഘടനകള്‍ ( ലീഗ് ആ കൂട്ടത്തിലേക്കുള്ള പാതയിലാണ് എന്ന് സംശയിക്കാനുള്ള എല്ലാ സാധ്യതകളും അവര്‍ തുറന്ന് വെക്കുന്നുണ്ട് ഈയിടെയായിട്ട് ) ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ എതിര്‍ക്കാനുള്ള കാരണം. എല്ലാമെന്നത്പോ ലെ വസ്ത്രധാരണവും പാട്രിയര്‍ക്കല്‍ വ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. വസ്ത്രമിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്ന ചരിത്രമുള്ളവരാണ് നാം. വസ്ത്രധാരണത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഈ അടിമത്ത സമ്പ്രദായത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നത് വിസ്മരിക്കാതിരിക്കുക.
ഇത്   സ്ത്രീകളെ   മാത്രമല്ലപുരുഷന്മാരെയും ബാധിക്കുന്നതാണ് . കൗമാരപ്രായം കഴിയുന്ന ആണ്‍കുട്ടികള്‍ അവര്‍ക്ക് comfortable ആയ ത്രീ ഫോര്‍ത് ധരിച്ചു വീട്ടില്‍ നടക്കുമ്പോള്‍ അതില്‍ അസ്വസ്ഥരാവുകയും അവരെ മുണ്ടുടുക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്ന വീട്ടുകാരുണ്ട്. ഒന്നു സ്ഥാനം തെറ്റിയാല്‍ നഗ്നത വെളിവാക്കുന്ന മുണ്ടിനെക്കാള്‍ എത്രയോ സൗകര്യപ്രദമാണ് ത്രീ ഫോര്‍ത് ഇടുന്നത് എന്ന് മനസ്സിലായാലും നാടിന്‍റെ പാരമ്പര്യം, കുടുംബത്തിന്‍റെ ശീലങ്ങള്‍ ഇതൊക്കെയും തങ്ങളുടെ പിന്തലമുറയും പിന്തുടരണമെന്ന പിന്തിരിപ്പന്‍ ചിന്താഗതിയാണ് ഇവരെ നയിക്കുന്നത്.
ഇതുമായി കൂട്ടിവായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ എതിര്‍ക്കുന്നതിന് പിന്നിലെ മന ശാസ്ത്രം. 
അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി പാന്‍റ് ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് ജോലി സ്ഥലങ്ങളില്‍. നമ്മുടെ നാട്ടില്‍ നിന്ന് മറ്റു രാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ പ്രത്യേകിച്ച് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ക്ക് പാന്‍റ് ആണ് യൂണിഫോം. ഇതിലൊന്നും പ്രശ്നമില്ലാത്തവര്‍ക്ക് എന്തു കൊണ്ടാണ് നാട്ടില്‍ ഈ മാറ്റം വരുന്നതിനെ അംഗീകരിക്കാന്‍ കഴിയാത്തത്? നിങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും മാറ്റം എന്നത് വഴിയില്‍ നിന്നു പോകുന്ന ഒന്നല്ല. ഒരു ന്യൂനപക്ഷത്തില്‍ നിന്ന് ഉത്ഭവിച്ച് അതങ്ങനെ പടരുക തന്നെ ചെയ്യും.
 
 
 
 

 


Top