• Current Issue: December 2021
al azar college

സോഷ്യല്‍ മീഡിയ വിപ്ലവത്തിന്‍റെ  അതിരുപറ്റി  ലഹരിക്കച്ചവടംപൊടിപൊടിക്കുന്ന കാലമാണിന്ന്. ലഹരിയുടെ പുതുമാര്‍ഗങ്ങള്‍ അതിരുകവിഞ്ഞു വളര്‍ന്നുകഴിഞ്ഞു.  മദ്യത്തെ കൂടാതെ, ഡിജിറ്റല്‍ അഡിക്ഷന്‍, സിംതെറ്റിക് ഡ്രഗ് അഡിക്ഷന്‍ തുടങ്ങിയ പുതിയ അഡിക്ഷന്‍ പേരുകള്‍ കടന്നുവന്നു .നമ്മുടെ പ്രിയപ്പെട്ടവരെ ഇത്തരം അഡിക്ഷനുകളില്‍നിന്ന്  അകറ്റി എടുക്കുക എന്നത് ചില്ലറകാര്യമല്ല. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്, WHO എന്നിവ ഒരേ സ്വരത്തില്‍ പറയുന്നത് അഡിക്ഷന്‍ ഒരു ധാര്‍മിക അധ  പധനമോ പെരുമാറ്റ വൈകൃതമോ അല്ലെന്നാണ്. നേരെമറിച്ചു അതൊരു അസുഖ((illness)മാണ്. മറ്റേതൊരു അസുഖത്തെയും പൊലെ ദീര്‍ഘനാളത്തെ ചികിത്സകൊണ്ട്  പൂര്‍ണമായും ഭേദമാക്കാവുന്ന ഒരു അസുഖം. ഉയര്‍ന്ന തോതിലുള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ഇരിട്ടേഷനും ബഹളംവെക്കലുമൊക്കെ ഉണ്ടാകാം എ ന്നതുകൊണ്ട് വളരെ ശ്രദ്ധയോടെയുള്ള ചികിത്സ ഇതിന് കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ ഏതുരോഗിയേയും പെട്ടെന്ന് രക്ഷിക്കാനുമാവും. 
 
        എന്തു കൊണ്ട് ചിലര്‍ മാത്രം മദ്യം, മയക്കുമരുന്നുപന്നങ്ങള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയാണ് പുതുതലമുറയെ അഡിക്റ്റഡ് ആക്കുന്നവയില്‍ മുമ്പന്മാര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അഡിഷന്‍റെ അഭിപ്രായത്തില്‍ ഏത് പ്രായക്കാരെയും ഏതു തരക്കാരെയും അഡിക്ഷന്‍ ബാധിക്കാം. എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാനസിക സൗഖ്യം കുറഞ്ഞ ആളാണെങ്കില്‍ നിങ്ങള്‍ക്ക് അഡിക്ഷനുള്ള സാധ്യത ഇരട്ടിയാണ്. അതായത് നിങ്ങളുടെ തലച്ചോറ് ഏതെങ്കിലും വിധത്തില്‍ ഡോപമെയിന്‍ രാഹിത്യം അനുഭവിക്കുന്നുണ്ടെങ്കില്‍ സന്തോഷിക്കാനുള്ള തലച്ചോറിന്‍റെ പ്രവണതയെ നിഷേധിക്കാനാവില്ല.
കുട്ടിക്കാലത്ത് ദുരനുഭവങ്ങളുള്ളവര്‍, അരക്ഷിതാവസ്ഥ അനുഭവിക്കുന്നവര്‍, അങ്ക്സൈറ്റി, ഡിപ്രെഷന്‍ എന്നിവ ഉള്ളില്‍ ഉള്ളവര്‍ തുടങ്ങിയവരിലേക്കു കടന്നെത്തുന്ന വീഡിയോ ഗെയിം, സോഷ്യല്‍ മീഡിയ സൈറ്റുകള്‍, ലഹരി ഉത്പന്നങ്ങള്‍ എന്നിവ അവരില്‍ തല്‍ ക്ഷണം സുഖാനുഭൂതി ഉണ്ടാക്കുന്നു. അഥവാ തലച്ചോറില്‍ ഡോപമെയിന്‍ ഉണ്ടാക്കുന്നു. തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററില്‍ സുഖനുഭവം ഉണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു രാസവസ്തുവാണ് ഡോപമെയിന്‍.ന്യൂറോണുകളില്‍ നിന്ന് ന്യൂരോണുകളിലേക്ക് ഡോപമെയിന്‍ പ്രവാഹിക്കപ്പെടുമ്പോ ളാണ് ഒരാള്‍ക്ക് സന്തോഷം ഉണ്ടാവുന്നത് തന്നെ .
സന്തോഷരാഹിത്യമുള്ള ഒരാളില്‍ ഡിജിറ്റല്‍ ഉപയോഗത്തിലൂടെയോ ലഹരി ഉപയോഗത്തിലൂടെയോ കുറഞ്ഞ സമയത്തേക്ക് സന്തോഷംലഭിക്കുമ്പോള്‍ തലച്ചോര്‍ ആ സന്ദര്‍ഭം ഓര്‍മയില്‍ സൂക്ഷിച്ചുവെക്കുകയും അത് വീണ്ടും വീണ്ടും വീണ്ടും ആവര്‍ത്തിപ്പിക്കുന്നു. സത്യത്തില്‍ ഇതാണ് അഡിക്ഷന്‍. മനുഷ്യന്‍ എന്ന ജീവിയെ എപ്പോഴും സന്തോഷവാനായിരിപ്പിക്കത്തക്കവിധത്തിലാണ് ഈ വലിയ യന്ത്രത്തിന്‍റെ രൂപകല്പന എന്നറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. അവന്‍ സന്തോഷമുള്ള കാര്യം അഥവാ ഡോപമെയിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്യം ആവര്‍ത്തിക്കുന്നു. അതേ. ഡോപമെയ്ന്‍ എന്ന ദൈവം നയിക്കുന്ന വഴിയില്‍, സന്തോഷത്തിന്‍റെ വഴിയില്‍ നമ്മള്‍ നടക്കുക തന്നെ ചെയ്യും. ചിന്ത, ഭക്ഷണം, യാത്ര,കല, കൂട്ടുകെട്ട്, വ്യായാമം, സംഗീതം തുടങ്ങിയവയൊക്കെ നമ്മില്‍ ഡോപോമെയിന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതേ സമയം ഏതൊരു അഡിക്ഷനും 'ഇനിയും ഇനിയും' സന്ദേശം തലചോറില്‍ നിന്നുണ്ടാക്കുന്നു. അതായത് ആദ്യതേതവണ ഉണ്ടായ അതേ ആനന്തം ഉണ്ടാവാന്‍ ഒരാള്‍ക്ക് കൂടുതല്‍ കൂടുതല്‍ ഉത്പന്നം ഉപയോഗിക്കേണ്ടിവരുന്നു. ആവര്‍ത്തിച്ചുപയോഗിക്കുന്നതിനനുസരിച്ചു ഒരേ അനന്തം കിട്ടുവാന്‍ ഉപയോഗിക്കേണ്ട ലഹരി ഉത്പന്നതിന്‍റെയോ ആസ്വദിക്കേണ്ട സോഷ്യല്‍മീഡിയ സമയത്തിന്‍റെയോ അള വുകൂട്ടേണ്ടിവരുന്നു.അതോടെ അയാള്‍യഥാര്‍ത്ഥ അഡിക്ഷനില്‍ അകപ്പെട്ടുപോവുന്നു. ബ്രെയിന്‍ കെമിസ്ട്രി, പാരമ്പര്യം തുടങ്ങിയവയും അഡിക്ഷനെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
 
 എങ്ങനെ അഡിക്ഷന്‍ നിയന്ത്രിക്കാം അഡിക്ഷനു കാരണം ഡോപോമൈന്‍ പ്രസാരണത്തിന് അനുകൂലമായുള്ള ശരീരത്തിന്‍റെ തെരഞ്ഞെടുപ്പുകളാണ്. നല്ല കൂട്ടുകെട്ടുകള്‍ സുഹൃത്തബന്ധങ്ങള്‍, കലാവാസനകള്‍, എക്സറസായിസുകള്‍, യാത്ര തുടങ്ങിയവയിലേക്ക വ്യക്തികളെ നയിക്കുന്നത് ഡോപ്മിന്‍ പ്രസരണ ത്തിന്‍റെ മറ്റുസാധ്യതകളിലേക്ക് ആളുകളെ തിരിച്ചുവിടലാണ് പ്രശ്നപരഹാരത്തിനുള്ള പ്രധാന പോംവഴി. അതിന് ശേഷമാണ് മെഡിക്കേഷന്‍റെ വഴികള്‍ അന്വേഷിക്കേണ്ടത്.


Top