• Current Issue: December 2021
al azar college

കഴിഞ്ഞ മാസം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) 21,000 കോടി രൂപ വിലമതിക്കുന്ന 3,000 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു. ഇതുവരെ രാജ്യത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ, ജൂലൈയില്‍ ഫരീദാബാദിലെ ഒരു വീട്ടില്‍ നിന്ന് 2,500 കോടി രൂപ വിലമതിക്കുന്ന 354 കിലോ ഹെറോയിന്‍ ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സെല്‍ കണ്ടെടുത്തിരുന്നു.
സമീപകാലത്ത് ഇന്ത്യയിലേക്ക് കടത്തിയതും വിതരണം ചെയ്തതുമായ മയക്കുമരുന്ന് വസ്തുക്കളുടെ അളവിലെ വലിപ്പം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ 'നാര്‍ക്കോ ഭീകരവാദം' എന്ന ആരോപണം വരെ ഉന്നയിച്ചു.
  എങ്ങനെയാണ് കര്‍ശന പരിശോധന പോലും മറികടന്ന് രാജ്യത്തേക്ക് ഇത്തരത്തില്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നത്, സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നത് എന്നിവയെല്ലാം പരിശോധിക്കുകയാണ് ഈ ലേഖനം.
 
ഇന്ത്യന്‍ സംവിധാനത്തിലെ ലഹരിവസ്തുക്കള്‍
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2021 ജനുവരി മുതല്‍ ജൂലൈ വരെ സുരക്ഷാ, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ 3,040 കിലോഗ്രാം ഹെറോയിന്‍, 4,30,264 കിലോഗ്രാം പോപ്പി സ്ട്രോ, 3,35,052 കിലോഗ്രാം കഞ്ചാവ്, 215 കിലോഗ്രാം അസറ്റിക് ആന്‍ഹൈഡ്രൈഡ് എന്നിവ പിടിച്ചെടുത്തു.
ഒപിയം, മോര്‍ഫിന്‍, ഹാഷിഷ്, കെറ്റാമൈന്‍, കൊക്കെയ്ന്‍, മെതാക്വലോണ്‍, എഫെഡ്രിന്‍, കോഡിന്‍ അടിസ്ഥാനമാക്കിയുള്ള ചുമ സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഫാര്‍മ മരുന്നുകള്‍ എന്നിവയും കടത്തുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
  "അടുത്ത വര്‍ഷങ്ങളില്‍ മയക്കുമരുന്ന് ഉപഭോഗം വര്‍ധിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് കൃത്യമായി പറയാന്‍ കഴിയില്ല, പക്ഷേ കണ്ടെത്തലും പിടിച്ചെടുക്കലും തീര്‍ച്ചയായും വര്‍ദ്ധിച്ചിട്ടുണ്ട്," എന്‍സിബിയിലെ ഒരു ഉദ്യോഗസ്ഥന്‍
പറഞ്ഞു. ഏജന്‍സികളിലുടനീളമുള്ള സ്രോതസ്സുകള്‍ പ്രകാരം (കസ്റ്റംസ്, ഡിആര്‍ഐ, പോലീസ്) ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും ആവശ്യക്കാര്‍ ഉള്ളതുമായ ലഹരി വസ്തു ഹെറോയിന്‍ ആണ്.
ഗഞ്ച, ഹെറോയിന്‍, ചെറിയ അളവിലുള്ള കൊക്കെയ്ന്‍, എംഡിഎംഎ (എക്സ്റ്റസി എന്നും അറിയപ്പെടുന്നു), മറ്റ് ഫാര്‍മ മരുന്നുകള്‍ എന്നിവ ഇന്ത്യയില്‍ 
വിപണി കണ്ടെത്തുന്നു. ഇന്ത്യയിലും കറുപ്പ് കൃഷി ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയാണ്.
  തെക്ക്കിഴക്ക്, പടിഞ്ഞാറന്‍ ഏഷ്യ, മെക്സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന വിവിധ ഒപിയം പോപ്പി ചെടികളുടെ കായ്കളില്‍ നിന്ന് എടുക്കുന്ന മോര്‍ഫിനില്‍ നിന്നാണ് ഹെറോയിന്‍ നിര്‍മ്മിക്കുന്നത്. അതേസമയം, കൊക്ക ചെടിയുടെ ഇലകളില്‍ നിന്നാണ് കൊക്കെയ്ന്‍ നിര്‍മ്മിക്കുന്നത്. കൊക്കെയ്നും ഹെറോയിനും കുത്തിവയ്ക്കുകയോ മൂക്കില്‍ വലിക്കുകയോ പുകവലിക്കുകയോ ചെയ്യാംകഞ്ചാവ് ചെടികളില്‍ നിന്ന് ട്രൈക്കോമുകള്‍ ശേഖരിച്ച് കംപ്രസ്സു ചെയ്യുന്നതിലൂടെയാണ് ഹാഷിഷ് അല്ലെങ്കില്‍ ഹാഷ് ലഭിക്കുന്നത്. മെത്തിലിനെഡിയോക്സിമെതാംഫെറ്റാമൈന്‍ (എംഡിഎംഎ അല്ലെങ്കില്‍ എക്സ്റ്റസി), ആംഫെറ്റാമൈന്‍സ്, മെഫെഡ്രോണ്‍ (മ്യാവൂ മ്യാവൂ എന്നും അറിയപ്പെടുന്നു) എന്നിവ ഇന്ത്യയിലെ റേവ് പാര്‍ട്ടികളില്‍ പ്രചാരത്തിലുള്ള സിന്തറ്റിക് പാര്‍ട്ടി മരുന്നുകളാണ്. ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവ പോലെ ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ളതാണ് ഇവ.
 
എങ്ങനെയാണ് മയക്കുമരുന്ന് കടത്തുന്നത്?
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ മയക്കുമരുന്ന് രാജ്യത്തേക്ക് എത്തുന്നത്. പല റൂട്ടുകള്‍ വഴിയാണ് ലഹരി വസ്തുക്കള്‍ കടത്തുന്നത്, എന്നാല്‍ പ്രവര്‍ത്തനരീതി സമാനമായി തുടരുന്നു,' എന്‍സിബിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കസ്റ്റംസിലെയും ഡിആര്‍ഐയിലെയും എന്‍സിബിയിലെയും ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് കര, കടല്‍, വിമാനം വഴിയാണ്മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നത്".
ലഹരിവസ്തുക്കള്‍ ചെറിയ ബാഗുകളില്‍ നിറച്ച് അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് എത്തുന്നു. എന്നാല്‍ അതിര്‍ത്തി സുരക്ഷയും പരിശോധനയും സമീപ വര്‍ഷങ്ങളില്‍ പലമടങ്ങ് വര്‍ധിച്ചു, ഇതുമൂലം കള്ളക്കടത്തുകാര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും കരമാര്‍ഗമുള്ള കടത്തുകളെ ബാധിക്കുകയും ചെയ്തു' എന്‍സിബി വൃത്തങ്ങള്‍
പറഞ്ഞു.  
  "കടത്തുകാര്‍ ഇപ്പോള്‍ വളരെ സാങ്കേതിക ജ്ഞാനം നേടിയിട്ടുണ്ട്, അതിര്‍ത്തി വഴിയുള്ള ചെറിയ ലഹരിമരുന്ന് കടത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ മിക്ക ഇടപാടുകളും നടക്കുന്നത് ഡാര്‍ക്ക് വെബിലാണ്," ഒരു മുതിര്‍ന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വ്യോമമാര്‍ഗം മയക്കുമരുന്ന് കടത്താന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വയറ്റിലും മറ്റും ഹെറോയിന്‍, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്ന് ഗുളിക രൂപത്തില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കടത്തുന്ന ലഹരി വസ്തുക്കള്‍ പിന്നീട് ഓപ്പറേഷന്‍ നടത്തിയാണ് ഇവരുടെ ശരീരത്തില്‍ നിന്ന് പുറത്തെടുക്കുക. ചിലര്‍ തങ്ങളുടെ ലഗേജില്‍ മയക്കുമരുന്ന് തുന്നിച്ചേര്‍ത്തോ വസ്ത്രങ്ങള്‍, ഗാഡ്ജെറ്റുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയില്‍ ഒളിപ്പിച്ചോ കടത്തുന്നു."
"ഒരിക്കല്‍ അഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന എഫിഡ്രിന്‍ മയക്കുമരുന്ന് വിവാഹ കാര്‍ഡുകളുടെ ഇടയില്‍ പ്ലാസ്റ്റിക്കിലാക്കി കടത്തിയിരുന്നു. എന്നിരുന്നാലും, tകടല്‍ വഴിയാണ് രാജ്യത്തേക്ക് ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് ഏറ്റവും എളുപ്പമുള്ള മാര്‍ഗമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ മുന്ദ്രയും നവ ഷെവയും സമീപ മാസങ്ങളില്‍ മയക്കുമരുന്ന് പിടിച്ചെടുത്ത തുറമുഖങ്ങളില്‍ ചിലതാണ്.
  'ഹെറോയിന്‍ പലപ്പോഴും നിയമാനുസൃതമായി ഒളിപ്പിച്ചാണ് കടത്തുന്നത്.്യതുടര്‍ന്ന് തുറമുഖങ്ങള്‍ വഴി രാജ്യത്തേക്ക് കടത്തുന്നു,' മുകളില്‍ ഉദ്ധരിച്ച ഡല്‍ഹി പോലീസ് ഓഫീസര്‍ പറഞ്ഞു.
  ഈ വര്‍ഷമാദ്യം കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണവും സഞ്ചാരത്തിനുള്ള മറ്റ് നിയന്ത്രണങ്ങളും ലഹരിമരുന്ന് മാഫിയകളെ ബാധിച്ചിരുന്നു. "വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയും രാജ്യം അടച്ചിടുകയും ചെയ്തതിനാല്‍ കോവിഡ്
ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് കുറഞ്ഞു. വലിയ അളവില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല,"എന്‍സിബി ഉറവിടം പറഞ്ഞു.
മയക്കുമരുന്ന് പിടിക്കപ്പെടാതെ രാജ്യത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ താല്‍ക്കാലിക ഫാക്ടറികളിലേക്ക് വേര്‍തിരിച്ചെടുക്കാന്‍ മാറ്റുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 
  "മുഴുവന്‍ സംഘത്തെയും തലവന്‍മാരെയും കണ്ടെത്താന്‍ പ്രയാസമാണ്, കാരണം ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും തൊഴില്‍രഹിതരായ യുവാക്കളാണ്, അറസ്റ്റ് ചെയ്താലും മുഴുവന്‍ പ്രവര്‍ത്തനത്തെക്കുറിച്ചും അവര്‍ക്ക് അറിവ് ഉണ്ടായിരിക്കില്ല. മുമ്പത്തെപ്പോലെ മോഷ്ടിച്ച കാറുകളില്‍ ഇപ്പോള്‍ ലഹരി വസ്തുക്കളുടെ വിതരണം നടത്താറില്ല. അവര്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയവിനിമയവും വളരെ പരിമിതമാണ്, അതിനാല്‍ അവര്‍ക്ക് പലപ്പോഴും കമാന്‍ഡിന്‍റെ കൃത്യമായ ശൃംഖല അറിയില്ല, "ഡല്‍ഹി പോലീസ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
  മയക്കുമരുന്നിന് അടിമകളായവര്‍ പതിയെ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, ക്രമേണ അതിന്‍റെ തീവ്രത വര്‍ധിക്കും. മയക്കുമരുന്ന് കിട്ടുന്നതിന് വേണ്ടി അവര്‍ ലഹരിവസ്തുക്കളുടെ വില്‍പന നടത്താന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ പല മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന മയക്കുമരുന്നുകള്‍ വേര്‍തിരിച്ചെടുക്കുന്ന ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നു. 


Top