• Current Issue: December 2021
al azar college

 സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് : മലപ്പുറം ജില്ലയിൽ ആണ് പുതിയ സ്ഥിരീ കരണം 

 
 സംസ്ഥാനത്ത് ഒരാൾക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയിൽ നിന്നും എത്തിയാൾക്കാണ് രോഗബാധ.
13ാം തീയതിയാണ് രോഗിക്ക് പനി തുടങ്ങിയത്. 15ന് ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗിയുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
 


Top