• Current Issue: December 2021
al azar college

 അന്താരാഷ്ട്ര ചെസ്സ് ടൂർണ്ണമെന്റിൽ പങ്കെടുക്കാതെ പാകിസ്ഥാൻ

 
ചെന്നൈ : നാൽപ്പത്തി നാലാമത് അന്താരാഷ്ട്ര ചെസ്സ് ടൂർണ്ണമെന്റ് ഇന്ന് മുതൽ ചെന്നൈയിൽ അരങ്ങേ റാനിരിക്കെ പാകിസ്ഥാൻ താരങ്ങൾ മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നതായി അറിയിച്ചു. ദി ഹിന്ദു പത്രം ആണ് വാർത്ത പ്രസിദ്ധീകരിച്ചത്.
ജമ്മു കശ്മീർ വഴി ദീപ ശിഖ പ്രയാണം നടത്തിയതുമായി ബന്ധപെട്ട വിവാദം ഉന്നയിച്ചാണ് താരങ്ങൾ ചെസ്സ് മത്സരം ബഹിഷ്കരിക്കാൻ തുരുമാനിച്ചതെന്ന് പാക് വക്താവ് അറീയിച്ചു. തർക്ക പ്രേദേശ ത്തിൽ ദീപ പ്രയാണം നടത്തി കായിക മേഖലയിൽ രാഷ്ട്രീയം കണ്ടെത്തുകയാണ് ഇന്ത്യ യെന്നും പാക് വക്താവ് ആരോപിച്ചു. അതെ സമയം, പാകിസ്ഥാൻ അനാവിശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യയും തിരിച്ചടിച്ചു. 


Top