• Current Issue: December 2021
al azar college

രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. പുനപരിശോധന പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി. 124 എ വകുപ്പാണ് ഇടക്കാല ഉത്തരവില്‍ റദ്ദാക്കിയത്.

നിലവിൽ രാജ്യദ്രോഹ കേസിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു.  പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുത്. പുന പരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത് എന്നാണ് കോടതിയുടെ നിർദേശം. സംസ്ഥാനങ്ങളും കേന്ദ്രവും ഇനി രാജ്യ ദ്രോഹക്കേസുകൾ ചുമത്തരുതെന്നും കോടതി നിർദേശിച്ചു.

152 വര്‍ഷം പഴക്കമുളള നിയമമാണ് ഇപ്പോള്‍ ചരിത്ര വിധിയിലൂടെ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ ജസ്റ്റിസുമാരായ സൂര്യ കാന്ദ്, ഹിമ കോഹഌ ഉള്‍പ്പെടുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.



 


Top